Archives / july2020

അജിത്രി
 മഴച്ചി

 ഒന്ന് 

അവളെ തന്നെ

നനയാൻ കൊതിച്ച് 

അവൾ ::

ആരോരുമറിയാതെ 

പേമഴയിലേക്ക് 

ഇറങ്ങിച്ചെന്നു.... 

നെഞ്ഞു കത്തിയ

നേരത്ത്

ഇടിമിന്നൽ 

അവളെ 

പേടിപ്പിച്ചതും

നഞ്ഞു കലക്കി

വിഷക്കൂൺ ചിരിച്ചതും

അവളറഞ്ഞില്ല.

പേമാരിയായ് 

അവൾ 

തിരികെവന്നു..... 

മുച്ചിലോട്ടമ്മയായ്

പട്ടുടുത്തു

കോമരം കാലിൽ വീണു

ഒരു തിരി പെട്ടെന്ന്

ജീവനിട്ടു.

പെറ്റ തത്രയും

കോമരമായ്

വിത്തെറിഞ്ഞു

അതിൽ പിന്നെയെന്നും

ആ വീടൊന്നാകെ 

നനഞ്ഞൊലിച്ചു...... 

 

രണ്ട്

 

തോറ്റുപോയ

ആകാശത്തിൻ്റെ

 തോരാ കണ്ണീരിലമർന്ന

മരവിപ്പിലെ തണുപ്പിൽ

അറിയാതെ വേരിറങ്ങി

വരുന്ന വിത്തിൻ കരുത്താണ്

മഴയെന്നും വസൂരി

വിത്തിറങ്ങാത്ത

ആഴത്തിൽ വേരിറങ്ങിയ

വിളറി വെളുത്തു കുട പിടിച്ച

കൂണുപോലെ

കൂനി കൂടി വരുന്നു മഴ

അന്തർജനമെന്ന്

മണ്ണിലെഴുതി മായും മഴ'

Share :