Archives / june 2020

ശുഭശ്രീ പ്രശാന്ത്
കൊവിടും കർക്കിടകവും പിന്നെ ആരോഗ്യവും

പ്രകൃതിയും മനുഷ്യനും പുനർനിർമ്മാണത്തിലേർപ്പെടുന്ന കാലമാണ്
കർക്കിടകം . ഇടമുറിയാതെ പെയ്യുന്ന മഴയിൽ ഈറനണിഞ്ഞു പ്രകൃതി
സുന്ദരിയാകുമ്പോൾ മനുഷ്യനുൾപ്പെടെ യുള്ള പ്രകൃതിയിലെ മറ്റു
ജീവജാലങ്ങൾക്കു ജീവൻറെ നിലനിൽപ്പിനായി കരുതൽ ഭക്ഷണത്തിന്റെ
കെട്ടഴികേണ്ടി വരുന്നു . എന്നാൽ ഈ കർക്കിടകത്തിൽ കൊവിടും ഒപ്പം
ഉണ്ട്
പണ്ട് കാലത്തു ചക്കയും മാങ്ങയും തുടങ്ങി പലതും ഉണക്കിയും
ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് കർക്കിടത്തിലേക്കായിരുന്നു.മടിയുടെ പുതപ്പു
മൂടുന്ന കാലഘട്ടത്തിൽ മനസിനും ശരീരത്തിനും ഉണർവേകാൻ രാമായണ
പാരായണം, കേഷത്രദർശനം, എണ്ണതേച്ചുകുളി, ആയുർവേദ ചികിസ്തകൾ
എന്നിങ്ങനെ പലതും ശീലിച്ചു പോന്നു .
മാറിയ പുതിയ കാലഘട്ടത്തിൽ കരുതൽ ഭക്ഷണശേഖരങ്ങൾ ഒന്നും
ഇല്ല . എന്നാൽ ഇന്ന് കര്കിടകത്തിനൊപ്പം കോവിഡിനെയും കൂടി
പ്രതിരോധിക്കണം . അന്ന് പഞ്ഞ കർക്കിടകം എന്ന് വിശേഷിപ്പിച്ചിരുന്ന
ഈ മാസത്തെ എങ്ങനെ തള്ളി നീക്കും എന്ന ചിന്ത പലരെയും
അസ്വസ്ഥതപെടുത്താറുണ്ടാകാം. എന്നാൽ ഇന്ന് ഈ കൊവിഡ്
കാലഘട്ടത്തിൽ കര്കിടകത്തിനൊപ്പം വൈറസിനെയും നമുക്ക് നേരിടണം
അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങൾ പൊതുവേ
പുതപ്പിനുള്ളിൽ മൂടിക്കിടക്കാൻ മനസിനെ പ്രേരിപ്പിക്കുന്നു .മനസിന്റെ ഈ
ഉത്സാഹക്കുറവ് ശരീരത്തെയും ബാധിക്കുന്നു .മടിപിടിച്ച മനസും ശരീരവും
രോഗങ്ങളുടെ വാസസ്ഥലമാകുന്നു . ദഹനവും രക്തചംക്രമണവും
കുറയുന്നത് കാരണം വാതസംബന്ധമായ രോഗങ്ങളുംയേറിവരുന്നു . നല്ല
ആഹാരക്രമീകരണവും വ്യായാമവും കർക്കിടകത്തിലെ ആലസ്യം അകറ്റി
ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും ,ഒപ്പം കോവിടിന്റെ
പ്രതിരോധത്തിനും നമുക്ക് സഹായകമാകും
ഭക്ഷണം ശ്രദ്ദയോടെ
കർക്കിടകത്തിലെ ഈ കാലയളവിൽ എളുപ്പം ദഹിക്കുന്ന
ഭക്ഷ്യവസ്തുക്കളും , മലബന്ധം തുടങ്ങിയവ തടയാൻ

സഹായിക്കുന്നതുമായവ തിരങ്ങെടുക്കുന്നതാണ് ഉത്തമം. പച്ചക്കറികൾ,
പഴവർഗങ്ങൾ, പയറുവർഗ്ഗങ്ങൾ,മുഴുധാന്യങ്ങൾ ,ഇലക്കറികൾ
തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകാം.
തക്കാളി , വെള്ളരിക്ക ,മത്തൻ , കുമ്പളം ,തടിയങ്ക ,ബീറ്റ്റൂട്ട് ,ഇഞ്ചി
വെളുത്തുള്ളി , പപ്പായ , അവയ്‌ക്കോട, കിവി , അത്തിപ്പഴം , വാഴപ്പഴം,
ഉലുവ,ചണപയർ , ചിയാവിത്തുകൾ , ഫ്ലാക് സീഡ് ,മുളപ്പിച്ച ചെറുപയർ
മുതിര ,ചമ്പാവരി ,കുപ്പച്ചീര , തഴുതാമ , കറിവേപ്പില , പുതിന
,തുടങ്ങിയവ ഉത്തമം .കൂടാതെ പ്രോബിയോട്ടിക്‌സ് ആയ തൈര്, യോഗർട്
തുടങ്ങിയവയും ഉപയോഗിക്കാം .മൽസ്യ മാംസാദികൾ ഈ കാലയളവിൽ
മിതമായി ഉപയോഗിക്കുക. ഇക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പര്‍
അസിഡിറ്റി കുറക്കാന്‍ ആല്ക്കലയിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ
സഹായിക്കും.
. മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം.
മലബന്ധമുണ്ടായാല്‍ അതേത്തുടര്‍ന്ന് മറ്റുരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത
വളരെ കൂടുതലാണ്. അതിനാല്‍ നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍,
പഴവര്‍ഗങ്ങള്‍ എന്നിവ ധാരളമായി കഴിക്കാം. ദഹിക്കാന്‍
പ്രയാസമുള്ളതും കൊഴുപ്പുകൂടിയതും ഒഴിവാക്കുന്നതാണ് നല്ലത്.
ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറെ വൈകി രാത്രി ഭക്ഷണം
കഴിക്കുന്നത് ഒഴിവാക്കണം. രാത്രിയിൽ മിതമായും കൊഴുപ്പില്ലാത്തവയും
എളുപ്പം ദഹിക്കുന്നവയും തിരഞ്ഞെടുക്കാൻ ശ്രദിക്കുക
പ്രമേഹം , ഹൃദ്രോഗം പോലുള്ളവയുള്ളവർ കൃത്യമായും ആഹാര
ക്രമീകരണം ശ്രദ്ധിക്കണം
ഒപ്പം കോവിഡ് മാത്രമല്ല മറ്റു വൈറസുകളെയും പ്രതിരോധിക്കാൻ
ശരീരത്തിന് സാധിക്കാനായി നമ്മുടെ ഇമ്മ്യൂണിറ്റി പവർ വർധിപ്പിക്കുന്ന
ഭക്ഷ്യ വസ്തുക്കൾ കൂടി നമുക്ക് ദിനം പ്രതി ഉപയോഗിക്കാം

 മുഴുധാന്യങ്ങളിലെ തവിടിൽ ഉള്ള സിങ്ക് , ബി വിറ്റാമിനുകൾ ,
സെലിനിയും ,കോപ്പർ തുടങ്ങിയവ പ്രധിരോധ ശേഷി
വർധിപ്പിക്കാൻ സഹായിക്കുന്നു.
 മുളപ്പിച്ച പയർപരിപ്പു വർഗ്ഗങ്ങൾ നമ്മുടെ നിത്യ ഭക്ഷണത്തിന്‍റെ
ഭാഗമാക്കുക

 ജീവകം സി , ആന്റിഓക്സിഡന്റുകൾ അടങ്ങിയ
പച്ചക്കറികളും പഴവർഗ്ഗങ്ങളും നിത്യേന ഭക്ഷണത്തിൽ
ഉൾപെടുത്തുക .
 ജലാംശം അധികമായുള്ള ഫലവർഗങ്ങൾ ഉത്തമം
 ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപൊടി എന്നിവ സാധാരണ
അളവിൽ കറികളിൽ ചേർത്തുപയോഗിക്കാം.
 വെള്ളം ദിവസേന മൂന്ന് ലിറ്ററിൽ അധികമെങ്കിലും കുടിക്കാൻ
ശ്രദ്ധിക്കുക .
 മധുരം , എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങൾ എന്നിവ
നിയന്ദ്രിക്കാം
 വീട്ടിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ ചെയ്യാം
 നാരുകൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ദിവസേന
ഉൾപെടുത്താൻ മറക്കണ്ട .
 മാംസ്യം അനിവാര്യമായ ഘടകമാണ് ആയതിനാൽ , പയർ
പരിപ്പ് വർഗ്ഗങ്ങൾ , മുട്ട , മത്സ്യം തുടങ്ങിവയും
ഉപയോഗിക്കാം ( മത്സ്യ മാംസാദി കളും , മുട്ടയും നന്നായി
വേകിച്ചു മാത്രം ഉപയോഗിക്കുക ).
 എച് ഡി എൽ കൊളസ്‌ട്രോളിന്‍റെ വർദ്ധവിനൊപ്പം , ജീവകം
ഇ , സെലീനിയം , മഗ്നീഷ്യം , തുടങ്ങിയവയും പ്രധാനം
ചെയുന്ന നട്സ് ദിവസേന ഒരുപിടി ഉപയോഗിക്കാം ( വിവിധ
താരം നട്സ് കളുടെ മിശ്രിതമായാൽ ഉത്തമം )
 ഇലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

ഉറക്കം
പൊതുവേ മൂടിപുതച്ചുറങ്ങാൻ ഇഷ്ടപെടുന്ന കാലമാണെങ്കിൽ കൂടി പകൽ
നേരത്തെ ഉണർന്നു രാത്രിയിൽ നേരത്തെ ഉറങ്ങാൻ ശീലിക്കുക. ഇത
ഉച്ചയുറക്കം ഒഴിവാക്കുക. 8 മണിക്കൂര്‍ ഉറക്കം ശീലമാക്കുക.
വ്യായാമം
മഴയും തണുപ്പും കൊവിടും പലരേയും രാവിലെ നടത്തം ഒഴിവാക്കാൻ
നിർബന്ദിതരാക്കും .വീട്ടിനുള്ളിൽ നിന്നും ചെയ്യാവുന്ന വ്യായാമ മുറകൾ
ശീലിക്കുന്നത് ഉത്തമം .ശരീരത്തിന് അയവു ലഭിക്കാനും ,കർക്കിടകത്തിന്റെ
ആലസ്യത്തെ അകറ്റാനും യോഗ ശീലിക്കുന്നതും നല്ലതാണു . ദീര്‍ഘശ്വസനം,

നാഡീശുദ്ധിപ്രാണായാമം , തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും
ഉള്‍പ്പെടുത്താം.

ശുചിത്വം
അന്തരീക്ഷത്തില്‍ തണുപ്പ് അധികമായതിനാലും മഴയുടെ കാഠിന്യത്താൽ
ജലജന്യ രോഗങ്ങൾക്കും അതുപോലെ കൊവിഡ് കൂടാതെ മറ്റു
രോഗങ്ങൾക്കും സാധ്യത കൂടുതലായതിനാൽ പരിസരശുചിത്വവും,
വ്യക്‌തിശുചിത്വവും അനിവാര്യമാണ് . ദിവസേന രണ്ടു നേരം കുളി ,
കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക , വീടും പരിസരവും മാലിന്യ
മുക്തമാക്കുക തുടങ്ങിയവ അനിവാര്യമായവയാണ്.
കൃത്യമായ ആഹാര ക്രമീകരണം വ്യായാമം എന്നിവ കൊണ്ട് ഈ കള്ള
കർക്കിടകത്തിൽ കോവിഡിനെയും തുരത്തി ആരോഗ്യത്തോടെ ഇരിക്കാം .

Subhasreeprasanth
MSC CND, PGDOWM
Clinical nutritionist Attukal Devi Hospital
Director & Dietician NutriYoPlus

Share :