Archives / june 2020

ആഷ അഭിലാഷ്
മരണചീട്ട്....

ശീർഷസ്ഥാനീയനായ് ..
ഉമ്മറസ്ഫടികതിളക്കമായ്
കാലങ്ങളോളം ഒടുങ്ങാത്ത ഏകാധിപത്യചാട്ടുളിയുമായ്..
നീട്ടിമുറുക്കിയതിൽ ഉണങ്ങാത്ത കറപുരണ്ട
കോളാമ്പിയതിൻ ധാർഷ്ട്യവും...
മരണജലം
നേർപ്പിച്ച് ചുണ്ടിലൂടെ. മാംസപിണ്ഡത്തിൽ നുഴഞ്ഞാഴ്ന്നിറങ്ങിയത്,
അടിയാളൻമാർ തൻ വിശപ്പിൻ്റെ കണ്ണീരണുക്കൾ...
കാർന്നുതിന്നത് ആർത്തിയോടെ ..
ഒടുവിൽ ചാരത്തിൽ
അവശേഷിച്ചത് കുറെ എല്ലിൻ കഷ്ണങ്ങൾ!!
പട്ടിണിക്കോലത്തിൻ വാരിയെല്ലിന് സമം..!
മരണപത്റത്തിൻ ലിപികൾ
ചുരുക്കെഴുത്തായ് തലച്ചോറിൽ നിറയെ....
 

Share :