Archives / june 2020

സ്മിത ഒറ്റക്കൽ .
കറുപ്പിനാൽ മരണപ്പെടുമ്പോൾ

കറുത്തരാൾശ്വാസം

പിടഞ്ഞ്

ഓടി അകലുന്നു ......

വെളുപ്പിലേക്ക് ഒരിക്കലും

എത്തിപ്പെടാതിരിക്കാൻ

അതിലേറെശ്വാസം

പിടഞ്ഞയാൾ

മരണപ്പെടുന്നു ......

നിറങ്ങളില്ലാത്തിടങ്ങളിൽ

അയാൾ ജീവിക്കുമ്പോൾ

എഴുതപ്പെടാൻ ഒരു

ചരിത്രം തെല്ലകലെ

വിശ്രമമില്ലാതെ

വളരുന്നുണ്ട് .....

ഒരു കറുത്ത പെൺകുട്ടി

അതിലെ ഓരോ പേജിലും

അച്ഛനെതിരയുന്നുണ്ടാവും ....

വെളുത്ത വിചാരങ്ങളെ

പല കുറി തിരുത്തിയ

കറുത്ത അക്ഷരങ്ങളിൽ

അവരുടെ വസന്തം

വിടരും .....

ജീവന്റെ നൈതികത

പൂത്തും കായ്ച്ചും

അധികാരങ്ങൾക്കു മേൽ

മഴവില്ല് വിരിക്കും .....

സ്നേഹത്തിന്റെ മുല്ലവള്ളികളികൾ

പൂമണം പടരും ......

അവിടെയവർ ചിത്രശലഭങ്ങളായി

പറക്കുക തന്നെ ചെയ്യും ......

സ്നേഹം കൊണ്ട് ,

മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് ;

സകലചരാചരങ്ങളിലേക്ക്......


..........

Share :