Archives / june 2020

  മാമ്പള്ളി ജീ.ആർ.രഘുനാഥൻ
പുതു ജീവിതം

ഒരുമിച്ചൊരു പാട്ടു പാടണം

നമ്മൾക്കൊരുനാദവീണയുമീട്ടണം

പരിഭവമേതുമേയില്ലാതെ

പഴയ നൽസ്നേഹമോടെ കഴിയണം

ഒരുമിച്ചൊരുപാട്ടുപാടണം

നമ്മൾക്കൊരുനാദവീണയുംമീട്ടണം

വിനയാന്വിതരായിത്തീരണം

വിണ്ണിൽവെള്ളിമേഘങ്ങളെക്കാണണം

കരകാണാതുള്ളൊരുകടൽകടക്കാൻ

കരമോഗ്രഹിക്കണംയാത്രയിൽ

വദനത്തിൽ മിന്നും, പ്രകാശംനോക്കി

വഴിയേഗമിക്കണംനന്മയോടെ

അനുഭവപാഠങ്ങളെല്ലാം മനസ്സിൽ

ഇടതടവില്ലാതൊഴുക്കിടേണം

യുഗപരിവർത്തനംവന്നിടിൽപിന്നെ

യുവതീയുവാക്കളോ രാജ റാണി

ബഹു ദൂരമുണ്ടെന്നു തോന്നിയാലു-

മിനിയൊരു നൂറു വർഷവും പോലുമില്ല

വിരസതവിമ്മിട്ടമേതുമേയില്ലാതെ

വീണ്ടുവിചാരങ്ങൾ ചെയ്യണം നാം

കരുതീയിരിക്കണം

കാണാത്ത കാഴ്ചകൾ

പലവുരുകണ്ടുകഴിഞ്ഞിടാതിന്നിനി

കദനക്കഥകളെയെല്ലാമെമാറ്റിനാം

പുതിയൊരുജീവിതമാരംഭിച്ചീടാമേ.

Share :