Archives / june 2020

ബിനു ആർ.
അച്ഛൻ. 

അച്ഛൻ, എന്നുമെന്നും 

അമ്പരപ്പുകളുടെ മായാലോകം

കാട്ടിത്തന്നതും 

 

സ്വകാര്യതകൾ മനസ്സിൽ

മൂടിവയ്ക്കരുതെന്നുപറഞ്ഞതും

 

 വർണചിത്രങ്ങളുടെ ലോകത്തും

കണ്ണുനീരുണ്ടെന്നു പറഞ്ഞതും 

 

മുകളിൽ മരണം വിളിച്ചോതും 

ആഴക്കയങ്ങളിലെല്ലാം 

സ്നേഹത്തിന്റെ പൂമ്പൊടികൾ 

മഞ്ഞളരച്ചു തേച്ചിട്ടുണ്ടന്നതും 

 

കാണാമറയത്തൊളിച്ചിരിപ്പതെല്ലാം 

നീലനിലാവിലൊരിക്കൽ 

നീലപ്പട്ടുപോൽ ആടിക്കളിക്കുമെന്നുപറഞ്ഞതും 

 

പൂവിനെക്കുറിച്ചെഴുതുമ്പോഴെല്ലാം 

പുന്നാരത്തെക്കുറിച്ചും 

പറയണമെന്നുപറഞ്ഞതും

 

 ആകാശനീലിമയിൽ നിന്നു 

ആടിത്തിമിർക്കുന്നവയെല്ലാം 

അനന്തവിഹായസിലെ 

അല്പത്തരമെന്നതും 

 

കാണിച്ചും പറഞ്ഞും

 തന്നതൊരാൾ മാത്രം. 

             

         

Share :