Archives / june 2020

രാജു.കാഞ്ഞിരങ്ങാട്
പെൺകുഞ്ഞ്

പതിവിന് വിപരീതമായി അന്നു രാത്രി വൈദ്യുതിനിലച്ചു. അവനപ്പോൾ ടി.വി.ക്കു മുന്നിലായിരുന്നു.അപ്രതീക്ഷിതമായി കട്ടയിരുട്ട് കയറി വന്നപ്പോൾഅകാരണമായ ഒരു ഭയം ദീർഘനിശ്വാസമായി പുറത്തു ചാടി. ചില നിമിഷങ്ങൾവേണ്ടി വന്നു ഇരുട്ടുമായി ഒന്നു പൊരുത്തപ്പെടുവാൻ. സാധാരണയായി ടി.വിക്കുമുന്നിലിരിക്കാറില്ല. ജോലി കഴിഞ്ഞു വന്നാൽ കുളിച്ച് കാപ്പി കുടിച്ച് പുസ്തകം വായിക്കുന്നതിനായി ഇറയത്തെ കസേരയിലേക്കു പോകും പിന്നെ അവിടെ നിന്നെഴുന്നേൽക്കുന്നത് ഒമ്പതേകാ
ലിന് ഭക്ഷണം കഴിക്കുന്നതിനു വേണ്ടി .എന്നും ഏതെങ്കിലും ഒരു പുസ്തകമുണ്ടാവും, കഥകളോ,കവിതകളോ, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളോ. വീട്ടിൽ വെറുതേ ഇരിക്കുക എന്നത് അസ്വസ്ഥജനകമായ അരവസ്ഥയാണ് ഭാര്യ സമയം കിട്ടു - മ്പോഴൊക്കെ ടി.വിക്ക് മുന്നിലിരിക്കും. സീരിയലു കളിലും, സിനിമകളിലും അവൾക്ക് കമ്പം. അവനെന്നെങ്കിലും ഒര് അര മണിക്കൂർ ടി.വി.ക്കു മുന്നിലിരിക്കും അതും രാത്രി പത്തുമുതൽ വാർത്ത കേൾക്കുന്നതിനു വേണ്ടി മാത്രം. ഇന്ന് വായനയിൽ എന്തോ ഒരു മടുപ്പ്.ടി.വി.ക്കു മുന്നിലിരുന്ന് ചാനലുകൾ ഓരോന്നായ് തിരയുവാൻ തുടങ്ങി അപ്പോഴാണ് വൈദ്യുതി നിലച്ചത് ഇടതു വശത്ത് കസേരയിൽ ഭാര്യ യിരിക്കുന്നു .അവൾതന്റെ വലതുകരമെടുത്ത് അവളുടെ അടിവയറ്റിൽ വെച്ച് തന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ടു പറഞ്ഞു:
"നിങ്ങളൊരച്ഛനാകാൻ പോകുന്നു"-
സന്തോഷംകൊണ്ട് അവനവളുടെ ചുണ്ടിൽഅമർത്തിയൊന്നു കടിച്ച് വികാര പാരവശ്യത്തോടെ പറഞ്ഞു    
  " നമുക്കൊരു മകൻ പിറക്കാൻ പോകുന്നു".
അവൾ പറഞ്ഞു:
"മോളായാലോ "
അവൻ പറഞ്ഞു: "ആദ്യം മോൻ പിന്നെ മോള് "
അവളുടെ അടിവയറ്റിൽ സ്നേഹാദിക്യത്താൽ മൃദുവായി അവൻ തടവിക്കൊണ്ടിരുന്നു.ഒരു വിത്ത് മുളയിട്ടത് അവളുടെ വയറ്റിൽ മാത്രമല്ല ആ വീട്ടിലാകെ സന്തോഷത്തിന്റെ ഒരു മുളയിട്ടിരി ക്കുന്നു. കാണെക്കാണെ ആ മുള വളർന്നുകൊണ്ടി
രുന്നു കുഞ്ഞികൈകളും കാലുകളുമിളക്കി അവൾക്കു സുഖമുള്ള നൊമ്പരങ്ങൾ സമ്മാനിച്ചുകൊണ്ടിരുന്നു. അവൻ സ്വർണ്ണം നേടിയ ഓട്ടക്കാരനെപ്പോലെ കിതപ്പുള്ള ചിരിയോടെ അവളുടെ അടിവയറ്റിൽ
കാതു ചേർത്തു മകനോട് കൊഞ്ചിക്കുഴഞ്ഞു. പലതും സംസാരിച്ചു. അവനെ ചൊടിപ്പിക്കുവാൻ
അവൾ " മോള് " എന്നു പറയുമ്പോൾ അവന്റെ കണ്ണിൽ കയ്പ്പിന്റെ ഒരു നിഴൽ വീഴുന്നത് അവൾ കണ്ടു് അപ്പോൾ അവനെ സമാശ്വസിപ്പിച്ചു കൊണ്ട്പറയും " ആണായാലും, പെണ്ണായാലുമെന്ത് തരുന്ന തിനെ കൈ നീട്ടി സ്വീകരിക്കുക. നമ്മുടെ കഴിവിന
സുസരിച്ച് വളർത്തുക അല്ലാതെ നമുക്കിന്നതേ പാടുള്ളു ഇന്നത് പാടില്ല എന്ന് പറയുവാൻ കഴിയില്ലല്ലോ ''
അവൻ തലയാട്ടി ശരിവെയ്ക്കും പക്ഷേ അപ്പോഴൊ ക്കെ എന്തോ ഒരു നിരാശ അവനെ ബാധിക്കുന്നതു പോലെ. അവൻ മകനെന്നു പറഞ്ഞു വിളിക്കുമ്പോ ഴെല്ലാം അകാരണമായ ഒരു ഭയം അവളെ ഗ്രസിക്കുന്നു.
ഒരു ദിവസം അവൾ പറഞ്ഞു: "ഞാനിന്നലെ ഒരുസ്വപ്നം കണ്ടു, ഞാനൊരു കുഞ്ഞു പെൺകുട്ടിയെ കണ്ണെഴുതി, പൊട്ടു തൊടുവിക്കുന്നു കുഞ്ഞുടുപ്പ് അച്ഛനിടുവിക്കണമെന്ന് അവൾ വാശി പിടിക്കുന്നു .
അച്ഛായെന്നു വിളിച്ചു കൊണ്ട് എന്നിൽ നിന്നും ഊർന്നിറങ്ങി നിങ്ങൾക്കരികിലേക്ക് ഒടുന്നു. പൊടു ന്നനെ വൈദ്യുതി നിലച്ചു ഞാൻ ഞെട്ടിയുണരുമ്പോ ൾ നേരം വെളുത്തിരുന്നു" അവൻ കൂരിരുട്ടിലെന്നപോലെ, അന്ധനെപ്പോലെമുകനെപ്പോലെ അവളെ തന്നെ ഒരു നിമിഷം നോക്കിയിരുന്നു പോയി. പിന്നെയെന്തോ ഓർത്തി ട്ടെന്ന പോലെ അവിടെ നിന്നു മെഴുന്നേറ്റു പോയി.
മനസ്സുകൊണ്ട് അവളും പ്രാർത്ഥിച്ചു തുടങ്ങി മകനായിരിക്കണേയെന്ന് അങ്ങനെ ഒരു ചിന്ത മനസ്സിലേ ക്കെത്തുമ്പോഴേക്കും അടിവയറ്റിൽ ഭയത്തിന്റെ ഒരു വിറയൽ അനുഭവപ്പെടുന്നു.അനക്കങ്ങൾനിലച്ച് മൃത ഭ്രൂണം പോലെ ഒരു കനം അനുഭവപ്പെടു
ന്നു അവൾ പലപ്പോഴും രാത്രിയിൽ ദു:സ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണർന്നു അമ്മേ.... യെന്ന പെൺകുഞ്ഞിന്റെ തേങ്ങിക്കരച്ചിൽ അടിവയറ്റിൽ നിന്ന് കണ്ഠനാളത്തിൽ വന്ന് മുട്ടി നിന്നു. സ്വപ്നമെന്ത് യാഥാർത്ഥ്യമെന്ത് യെന്ന് തിരിച്ചറിയാനുള്ള ത്രാണി
യില്ലാത്ത വിധം പ്രജ്ഞതന്നെ തളർന്നുപോകുമെന്ന്അവൾ ഭയപ്പെട്ടു
ഒരു വിത്ത് മുളയിട്ടു നന്നേ ചെറിയ ഒരുതൈമണ്ണിൽ അള്ളിപ്പിടിച്ച് നിൽക്കുന്നു മണ്ണിലേക്ക് തന്റെ നേർത്ത വേരുതാഴ്ത്താൻ ശ്രമിക്കുന്നു. ആകാശത്തിലേക്ക് രണ്ടു പതുപതുത്തഇളം കൈ കൾ വിരിച്ച് ശ്വാസമെടുത്തു കൊണ്ടു പറയുന്നു:
"അമ്മേ..... അച്ഛന് ഇഷ്ടമില്ലാതെ എനിക്ക് എന്തിന് ഈ ഭൂമിയിൽ ജന്മം തന്നു. പറയമ്മേ, ഞാൻ എന്തു തെറ്റാണമ്മേ നിങ്ങളോടു ചെയ്തത്, പറയമ്മേ ഞാനെന്തു പാപമാണമ്മേ ചെയ്തത് "

ആലസ്യത്തിന്റെ നട്ടുച്ചകളിൽ പോലും അവൾ ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണർന്നു. ഒന്നു മിന്നാൻ കഴിയാതെ പൊലിയാൻ വിധിക്കപ്പെട്ട പടു തിരിയാണ് ഞാനെന്ന് അവൾ നിശ്ശബ്ദം തേങ്ങി.വീർത്തവയറും ശോഷിച്ച ശരീരവുമായി അവൾ
ആശുപത്രി കിടക്കയിൽ ഞെളിപിരി കൊണ്ടു. എല്ലാം പൊട്ടിത്തകരുന്നതുപോലെ. മഹാപ്രളയം പോലെ ഒരു നിലവിളി........
എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല മിഴികൾ തുറക്കുമ്പോൾ തന്റെ ഹൃദയം തൊണ്ടയിലേക്ക് കയറി വരുന്നതു പോലെ അവൾക്കു തോന്നി തന്റെ കുഞ്ഞ് ആണോ, പെണ്ണോ കണ്ണിൽ നിന്നും ഒരു കടൽ ഇരച്ചെത്തി
"പെണ്ണ്'' - അവൻ പതുക്കെ പറഞ്ഞു അവന്റെ മാറിലെ ചൂടേറ്റ് ആ പിഞ്ചുകുഞ്ഞ് മയങ്ങിക്കിടന്നു
അവൾ അവന്റെ മുഖത്തേക്ക് ആശങ്കയോടെ നോക്കി
"ആണായാലും, പെണ്ണായാലുമെന്ത്, തരുന്നതിനെ കൈ നീട്ടി സ്വീകരിക്കുക " - അവൻ ചെറുചിരിയാ
ലവളോടു പറഞ്ഞു. സന്തോഷം കൊണ്ട് അവളുടെ ചൊടിയിൽ നേർത്ത ഒരു വിറയൽ അനുഭവപ്പെട്ടു. കരിന്തിരി കത്തിക്കൊണ്ടിരുന്ന ജീവിതത്തിൽ തെളമയുടെ എണ്ണ പകർന്നെന്ന് അവളറിഞ്ഞു നിലവിളികളൊടുങ്ങിയ ആത്മാവിൽ നിന്ന് സ്നേഹത്തിന്റെഒരു താരാട്ട് ഒഴുകിയെത്തി പേറിന്റെ ആലസ്യത്തിൽ അവൾ പതുക്കെ മയക്കത്തിലേക്കു വഴുതി
 

Share :