Archives / june 2020

ഡോ. നീസാ. കൊല്ലം
വിധിയുടെ വിളയാട്ടം

കാലം പഠിപ്പിച്ചനേകം കണക്കുകൾ
എല്ലാം മനസ്സിൽ അക്കമിട്ടടുക്കി
വിളവെടുക്കാൻ ചെന്ന നേരം
കാറ്റത്തു തൂവിയതേറെ  പതിരായി.

ഇത്തിരി നേരമിതൊത്തിരി കാര്യം
പറയാൻ തുടങ്ങിയാലൊരന്തവുമില്ല;
ഗതികിട്ടാതലഞ്ഞൊരു ജീവിതം
കണ്ണാടി പോൽ മുന്നിൽ തെളിയുന്നു.

പറഞ്ഞു പറഞ്ഞങ്ങു കാടുകയറി
വിഡ്ഢിത്തം കണ്ടാരും കോപിക്കരുതേ;
അരുതാത്തതും പൊല്ലാത്തതും പറയുക
താനേ വന്ന് ചേർന്നൊരു  ദുശ്ശീലം.

കണ്ടതും കേട്ടതും  സത്യമത്രേ
മറുചോദ്യം ഒരിക്കലുമരുതരുതേ;
വെറുതെ നേരമ്പോക്ക് മാത്രമിത്
എല്ലാം എന്നുമൊരു കടങ്കഥ മാത്രം

Share :