Archives / june 2020

C. P. സുരേഷ് കുമാർ 
ഗൽവാൻ  തേങ്ങുന്നു 

ഗൽവാൻ  തേങ്ങുന്നുവോ 

ചോരപ്പുഴയൊഴുക്കി 

പാൻഗോങ് അലറുന്നുവോ 

രണഭേരി മുഴക്കി 

 

ചീനതൻ ചുണ്ടിലെ 

കൊലച്ചിരിയൊച്ചകൾ 

താഴ്‌വാരമാകെയിന്ന്  മുഴങ്ങിടുമ്പോൾ 

ഭാരതാംബതൻ മുന്നിൽ  വെറും  ജല്പനങ്ങളായ് 

 

അനീതി മുന്നിൽ   അട്ടഹസിക്കുമ്പോൾ 

ചോരയിൽപ്പിടയുന്നു 

കൊലവിളിയൊച്ചകൾ 

ആരാരുമറിയാ നേരത്ത് മുന്നിൽ

തീരാപ്പകയും 

കടന്നെത്തിടുന്നു  

 

വെടിയൊച്ച കേട്ടപ്പോൾ 

താഴ്‌വാരമാകെ 

മൂടുപടമിട്ട്  തലകുനിച്ചു 

പാറമടക്കിൽ നിന്നൂറിയ നീരിൻ ചേതനയറ്റ് 

അതും നിശ്ചലമായിന്ന് 

 

താനെ നിലയ്ക്കാത്ത 

ശ്വാസങ്ങളിൽ 

ഇനിയും മുഴങ്ങുവാനുണ്ട് 

ഗർജ്ജനങ്ങൾ 

അതിരറ്റു പകപോക്കാൻ 

തീ നാമ്പുകൾ 

അതിൽ 

പ്രളയമായൊടുങ്ങുമോയെല്ലാം

ഇനി ഗൽവാനിലും. 

 

 

 

Share :