Archives / july 2021

മുല്ലശ്ശേരി
 

 

 
"ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ"         എന്ന പേരിൽ പുതിയൊരു പംക്തി 'കണ്ണാടി മാഗസിനി'ൽ ആരംഭിയ്ക്കുവാനുള്ള ശ്രമത്തിലാണ് ---- കണ്ണാടി മാഗസിൻ. 

"മറവി തൻ മാറിടത്തിൽ
മയങ്ങാൻ കിടന്നാലും
ഓർമ്മകൾ ഓടിയെത്തി
വിളിച്ചുണർത്തുന്നു."

എന്ന് കവി .പി . ഭാസ്ക്കരൻ മാഷ് ......

          ഇത്തരം ഓർമ്മകൾ ഉള്ളിൽ പേറി നടക്കുന്നുവോ നിങ്ങൾ - എങ്കിൽ എഴുതു. ഉറപ്പായും എഴുതിക്കഴിയുമ്പോൾ വല്ലാത്തൊരു ആശ്വാസവും കിട്ടും - ഒപ്പം  പുതിയൊരു ഊർജ്ജവും.
 
         ഇല്ലെങ്കിൽ എന്നും 'ഓർമ്മകളുടെ തടവുകാർ' മാത്രമായിരിക്കും - നിങ്ങൾ.
       ജുലൈയ് മാസം മുതൽ മാഗസിനിൽ  ആരംഭിയ്ക്കുന്ന പംക്തിയിൽ നിങ്ങൾക്കും  എഴുതാം -- "ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ".....

                എഡിറ്റർ.

Share :