Archives / February 2018

ശ്രീ.ഹരി കിഷോർ IAS
മുഖാമുഖം

കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടർ ശ്രീ ഹരി കിഷോർ IAS മായുള്ള മുഖാമുഖം
- മുല്ലശ്ശേരി

2008 IAS ബാച്ചിലെ ശ്രീ.ഹരി കിഷോർ IAS ആണ് കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ .കുടുംബശ്രീയിൽ ചാർജെ ജടുക്കുന്നതിന് മുൻപ് പത്തനംതിട്ട ജില്ലാ കളകടർ ആയും SCST ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ആയും മാനന്തവാടിയിലും ചെങ്ങന്നൂരിലും സബ് കലക്ടർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട് .അദ്ദേഹവുമായുള്ള മുഖാമുഖത്തിൽ ഉരുത്തിരിഞ്ഞു വന്ന ചോദ്യോത്തരങ്ങളുടെ വിശദാംശത്തിലേക്ക് കടക്കുമ്പോൾ കുടുംബശ്രീ എന്ന ഈ പ്രസ്ഥാനം കേരളത്തിൽ എത്രത്തോളം വളർന്നു പന്തലിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ സാധിക്കും.

ദാരിദ്ര്യ നിർമ്മാർജന യജ്ഞത്തിൽ കുടുംബശ്രീയുടെ പങ്കും അതിൽ എത്രത്തോളം വിജയിച്ചു എന്നും അദ്ദേഹം വിശദമാക്കി .1998 ൽ ആണ് കുടുംബശ്രീ മിഷൻ തുടങ്ങിയത് ആദ്യത്തെ നാലു വർഷക്കാലം റൂറൽ എക്സ്പൻഷന്റെ സമയം ആയിരുന്നു .എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും അയൽകൂട്ടങ്ങൾ ഉണ്ടാക്കുകയും ,ത്രിതല ഫെഡറേറ്റിംഗ് സിസ്റ്റം, \\\'ADS ഉഠ CDS ഉം ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്ന ADS ഉം കമ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി എന്ന CDS ഉം എല്ലാ വാർഡുകളിലും പഞ്ചായത്തുകളിലും ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ ലക്‌ഷ്യമായിട്ടുണ്ടായിരുന്നത്.കുടുംബശ്രീ തുടങ്ങിയപ്പോൾ അതിന്റെ മിഷൻ സ്‌റ്റേറ്റുമെന്റിൽ ഇതൊരു ദാരിദ്യ നിർമാജ ജന യജ്ഞം ആണ് എന്ന സ്‌റ്റേറ്റ്മെന്റ് ആണ് കുടുംബശ്രീ അഡോപ്റ്റ് ചെയ്തിട്ടുള്ളത്.

ദാരിദ്യ നിർമാജ്ജനത്തിന് വേണ്ടി ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതിയാണ് കഴിഞ്ഞ 20 വർഷമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .അതിൽ വളരെയധികം നേട്ടം കൈവരിക്കാൻ സാധിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും .ഇന്ന് ഇരുപത് കൊല്ലം കഴിഞ്ഞുള്ള കണക്കെടുപ്പ് നടത്തിയാൽ 3000 കോടിയിലധികം രൂപയാണ് രണ്ടു ലക്ഷത്തി പതിനേഴായിരം അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ട് ആയിട്ടുള്ളത് . cumulative ആയിട്ട് തുടങ്ങിയ കാലം മുതൽ ഇന്നുവരെ 4000 കോടി രൂപയോളം കുടുംബശ്രീക്ക് വിവിധ ബാങ്കുകൾ വായ്പയായ് കൊടുത്തു കഴിഞ്ഞു.

ഇത്രയും വലിയ തലത്തിലേക്ക് സാമ്പത്തിക ശാക്തീകരണത്തേയും ദാരിദ്ര്യം ലഘൂകരിക്കാൻ വേണ്ടി പാവപ്പെട്ടവർക്ക് വേണ്ടി പണം എത്തിക്കാൻ സാധിച്ചു എന്നതും വലിയ ഒരു നേട്ടം തന്നെയാണ് .ഈ കഴിഞ്ഞ വർഷവും ഇതുവരെ വായ്പ എടുക്കാത്ത ഏകദേശം 1 ലക്ഷം കുടുംബശ്രി അയൽക്കുട്ടം ഉണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവരെ ബാങ്ക് വായ്പ എടുക്കാൻ പ്രേരിപ്പിക്കുകയും അതിൽ 15000 അയൽക്കൂട്ടങ്ങൾ വായ്പ എടുക്കുകയും 500 കോടിയിലധികം രൂപ അയൽക്കൂട്ടങ്ങൾക്ക് വായ്പയായി ലഭിക്കുകയും ചെയ്തു .ദാരിദ്ര്യ ലഘൂകരണം ഈ പദ്ധതി തുടർന്നു കൊണ്ടിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ് .

കുടുംബശ്രീയിലുള്ള സ്ത്രികൾ അധികവും കാർഷിക രംഗത്ത് ജോലി ചെയ്യാൻ താൽപര്യമുള്ളവരും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നവരുമാണ് .ദാരിദ്ര്യ ലഘൂകരണത്തിനായി കാർഷിക രംഗത്ത് വലിയ ഇടപെടൽ കുടുംബശ്രീ നടത്തിയിട്ടുണ്ട് .ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനി താ കർഷക സംഘങ്ങൾ ഉള്ളത് കുടുംബശ്രീയിലാണ് .60000 ജോയ്ന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾ കുടുംബശ്രീയിലുണ്ട് .ഈ ഗ്രൂപ്പ് ഇന്ന് 50000 ത്തോളം ഹെക്ടർ സ്ഥലത്ത് പാട്ടകൃഷി ചെയ്യ്യുകയാണ്.

സ്വന്തമായി സ്ഥലമില്ലാത്ത ആളുകൾ തരിശു സ്ഥലങ്ങളും കൃഷി ചെയ്യാത്ത സ്ഥലങ്ങൾ പാട്ടത്തിനെടുത്തുമാണ് ഗ്രാമീണ മേഖലയിൽ വലിയൊരു കാർഷിക വിപ്ലവം കുടുംബശ്രീ സ്ത്രീകളിലൂടെ സൃഷ്ടിച്ചിട്ടുള്ളത് . വാഴ ,നെല്ല് ,പച്ചക്കറികൾ ,കിഴങ്ങുവർഗ്ഗങ്ങൾ എന്നീ നാലുതരം കൃഷികളാണ് കുടുംബശ്രീ കൂടുതലായി ചെയ്യുന്നത് .50000 ൽ അധികം ഹൈക്ടർ സ്ഥലത്ത് 3 ലക്ഷത്തോളം വരുന്ന 60000 JL Jഗ്രൂപ്പുകൾ കൃഷി ചെയ്യുമ്പോൾ വിഷരഹിതമായ പച്ചക്കറികൾ കൊടുക്കുവാനും തങ്ങളുടെ നാട്ടിൽ തന്നെ ചെറിയ ഒരു വരുമാനം ലഭിക്കുവാനും എല്ലാറ്റിനും ഉപരിയായി ദാരിദ്ര്യ ലഘൂകരണത്തിന്ന് സ്ത്രീ ശാക്തീകരണത്തിനും വേണ്ടി സ്ത്രീകളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കിട്ടാനുമുള്ള ഒരു തലത്തിലേക്ക് മാറുകയാണ്.

അതാണ് കുടുംബശ്രീയുടെ കാർഷിക രംഗത്തുള്ള ഇടപെടലും ദാരിദ്ര്യ ലഘൂകരണത്തിലേക്ക് നേരിട്ട് നയിക്കന്നതാണ് .കുടുംബശ്രീയുടെ പ്രധാനമായ ലക്ഷ്യം സ്ത്രീ ശാക്തീകരണത്തിലൂടെ അത് സാദ്ധ്യമാക്കാനും ഒരു സാമൂഹ്യ പുരോഗതി സാധ്യമാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട് .women empowerment ഉം ജൻഡർ ഡവലപ്പ്മെന്റും സോഷ്യൽ ഡവലപ്പ്മെന്റും കുടുംബശ്രീയുടെ ലക്ഷ്യങ്ങൾ തന്നെയാണ്.

വർഷങ്ങളായി പലതരത്തിലുള്ള പ്രോഗാമുകൾ ചെയ്തു കൊണ്ടിരിക്കുകയാണ് .കടുംബശ്രീയിലുള്ള ഈ ഒരു പ്രവർത്തനം തന്നെ വലിയ ഒരു ശാക്തീകരണമാണ് .കുടുംബശ്രീയുടെ ഇലക്ഷൻ കഴിഞ്ഞ ജനുവരി മാസത്തിൽ കഴിഞ്ഞപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ആയി അത് മാറുകയും 3 ലക്ഷം അയൽക്കുട്ടത്തിലായിട്ട് 3 ലക്ഷം ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുകയാണ് .അഞ്ചo ഗ കമ്മറ്റി യെ കൂടി പരിഗണിക്കുമ്പോൾ ലക്ഷകണക്കിന് നേതൃത്വ മികവിലേക്കാണ് സ്ത്രീകളെ കുടുംബശ്രീ കൈ പിടിച്ചുയർത്തുന്നത് .അതുകൊണ്ട് തന്നെ ഈ ഒരു ലീഡർഷിപ്പ് ,അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ് ,സെക്രട്ടറി, തുടങ്ങിയ കുടുംബശ്രീ ഒരുക്കന്ന അവസരങ്ങളൊക്കെ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾക്ക് തങ്ങളുടേതായ ഇടം കണ്ടെത്താനും സഹായിക്കുന്നതാണ് .സ്ത്രീ ശാക്തീകരണത്തിൽ കുടുംബശ്രീയുടെ എല്ലാ പ്രോഗ്രാമുകളും തുല്യമായ പങ്ക് വഹിക്കുന്നു എന്ന് നമുക്ക് പറയാൻ സാധിക്കും .

ദാരിദ്ര്യ നിർമാർജ്ജനത്തിന് വേണ്ടി കുടുംബശ്രീ ആദ്യം ചെയ്തത് അയൽകൂട്ടങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണ് .എല്ലാ അയൽകൂട്ടങ്ങളിലും എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുകയും ഒരു കുടുംബത്തിൽ നിന്ന് ഒരു വനിതാംഗം ആ കടുംബത്തെ പ്രതിനിധീകരിച്ച് അയൽകൂട്ടത്തിൽ വരികയും അവരുടെ ഒരു ലഘു സമ്പാദ്യം അയൽക്കൂട്ടത്തിന് കൊടുക്കുകയും 6 മാസം കഴിഞ്ഞാൽ ബാങ്കിൽ നിന്നും പലിശ ഇല്ലാതെ ലോൺ എടുക്കാൻ സാധിക്കും കുടുംബശ്രീയുടെ പ്രവർത്തനത്തിന്റെയും ദാരിദ്ര്യ ലഘൂകരണത്തിന്റെയും ഏറ്റവും വലിയ അടിത്തറ ആയി ഈ ത്രിസ്റ്റ് s ക്രഡിറ്റ് പദ്ധതി നിലനിൽക്കുകയാണ് .അതിന്റെ ഒരു ഫലത്തെ പറ്റി നോക്കുമ്പോൾ ഏതു ബാങ്കും യാതൊരു ഈടുമില്ലാതെ അംഗങ്ങൾക്ക് വായ്പ നൽകുകയും ചെയ്യും .കേരളത്തിലെ ആവറേജ് ലോൺ സൈസ് ആയ4 ലക്ഷം രൂപ ഓരോ അയൽകൂട്ടത്തിനും ലോണായി ലഭിക്കുകയും ചെയ്യും .തങ്ങളുടെ ദൈനംദിന ആവിശ്യങ്ങൾക്കും ആരോഗ്യ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും തുടങ്ങി പുതിയ ഒരു വരുമാനമാർഗ്ഗം കണ്ടെത്താനും ഒക്കെയായി .

വായ്പ എടുക്കുക എന്നതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാൻ പണം ,സ്ത്രീകൾക്ക് ഏറ്റവും പാവപ്പെട്ടവർക്ക് ലഭിക്കുന്നു എന്നത് വലിയ ഒരു നേട്ടമാണ് .സ്ത്രീ ശാക്തീകരണത്തിന് വേണ്ടി മറ്റൊരു കാര്യം ചെയ്തിട്ടുള്ളത് കഴിഞ്ഞ വർഷം തുടങ്ങിയ ഒരു പദ്ധതിയാണ് .vulnerability എന്നാണ് അതിന്റെ പേര്. സമൂഹത്തിൽ സ്ത്രീകൾ valnerable ആയിട്ടുള്ള സ്ഥലങ്ങൾ കണ്ടെത്തിക്കൊണ്ട് vulnerability മാറ്റാനുള്ള പ്രോജക്റ്റുകൾ പഞ്ചായത്തുകൾ വഴി നടപ്പിലാക്കുക എന്ന ഒരു ലക്ഷ്യമാണുള്ളത് . കേരളത്തിലെ 140 പഞ്ചായത്തുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ vulnerability mapping പുരോഗമിച്ചു കൊണ്ടിരിക്കകയാണ്.ഇത് കേരളത്തിൽ എല്ലാ പഞ്ചായത്തിലേക്കും വ്യാപിക്കുന്നതോടെ സ്ത്രീകളുടെ സുരക്ഷയും സ്ത്രീകളുടെ vulnerability ഉം ഉറപ്പാക്കാനും അരക്ഷിതമായ സാഹചര്യങ്ങൾ കണ്ടെത്തിക്കൊണ്ട് അതിനുള്ള പ്രോജക്റ്റുകൾ ഒഴിവാക്കാനും കുടുംബശ്രീക്ക് കഴിയും.

ഈ ഒരു campaign പഞ്ചായത്തുകളിലൂടെ പ്രോജക്റ്റുകൾ പൂർത്തിയാക്കുന്നതിലൂടെ തീർച്ചയായും സ്ത്രീ ശാക്തീകരണത്തിൽ വലിയ ഒരു മാറ്റം വരുത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .മറ്റൊരു പ്രധാന മേഖല എന്നു പറഞ്ഞാൽ സംരംഭങ്ങൾ ആണ്.കുടുംബശ്രീയിലുള്ള സ്ത്രീകൾക്ക് സമൂഹത്തിലുള്ള വിവിധ അവസരങ്ങൾ സംരംഭങ്ങളാക്കി മാറ്റാനുള്ള പരിശീലനം കൊടുകകയു അതിനെക്കാളുപരി അവർക്ക് താൽപര്യമുള്ള മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ അവസരം കൊടുക്കുകയും ,സ്വയംതൊഴിൽ സംരംഭങ്ങൾ ആയാലും ഒരു ജോലി ഒരു സ്ഥാപനത്തിൽ ലഭിക്കുന്നതിന് പരിശീലനം കൊടുക്കലായാലും ചില കോൺട്രാക്‌റ്റിംഗ് ജോലികൾ കൊച്ചിൻ മെട്രോ പോലുള്ള ജോലികൾ ഏറ്റെടുത്ത് കുടുംബശ്രീക്ക് അത് ലഭ്യമാക്കി അതിലൂടെ ആളുകൾക്ക് ജോലി കൊടുക്കുന്ന തലത്തിലായാലും ,അങ്ങനെ വിവിധ തലങ്ങൾ നമുക്ക് സംരംഭങ്ങൾ തുടങ്ങാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്.

മൃഗസംരക്ഷണ മേഖലയിലും മൈക്രോ എന്റർപ്രൈ സസ്‌ മേഖലയിലും 30000 ഓളം സംരംഭങ്ങളാണ് കുടുംബശ്രീയുടെ തായിട്ടുള്ളത്. ഈ സംരംഭങ്ങൾ തുടങ്ങിയ ഗ്രൂപ്പുകൾക്കെല്ലാം സ്ഥിരമായ ഒരു വരുമാന മാർഗ്ഗം ലഭിക്കുകയാണ് .ദാരിദ്യ ലഘൂകരണത്തിന്റെ ഒരു വലിയ വെല്ലുവിളിയാണ് ജോലി ലഭിക്കുക എന്നുള്ളത് .ഇത്തരം പദ്ധതികളിലൂടെ സ്വയം തൊഴിൽ ആയാലും വേജ് എംപ്ലോയ്മെന്റ് വഴി തൊഴിൽ കൊടുക്കന്നതായാലും ശരി ,തൊഴിൽ നൽകാൻ സാധിക്കുകയും അതിലൂടെ വലിയ ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് .ഇപ്പോൾ ഏറ്റവും അടുത്ത കാലത്ത് കുടുംബശ്രീ സേവന മേഖലയിലാണ് വലിയ ഒരു ഇടപെടൽ നടത്തിയിട്ടുള്ളത്. സേവനമേഖലയിൽ വിവിധ തലങ്ങളിൽ സർവ്വീസ് കൊടുക്കന്ന ഏജൻസിയായി കുടുംബശ്രീക്ക് മാറാൻ സാധിച്ചിട്ടുണ്ട് .കഴിഞ്ഞ വർഷത്തെ കാര്യം തന്നെ നോക്കിയാൽ ലോകത്തിലെ 200 ലധികം മെട്രോകളുള്ളതിൽ സ്ത്രീകൾ മാത്രം പ്രവർത്തിപ്പിക്കുന്ന മെട്രോ ആയിട്ട് കൊച്ചിൻ മെട്രോ മാറാൻ സാധിച്ചത് കുടുംബശ്രീയുടെ പ്രവർത്തനം കൊണ്ടാണ്.

കുടുംബശ്രീയിലെ 700 ഓളം ആളുകളാണ് കൊച്ചിൻ മെട്രോയിലുള്ളത്. ടിക്കറ്റിംഗ് ,സൂപ്പർവൈസിംഗ് ,ക്ലീനിംഗ് ,അങ്ങനെ വിവിധ ജോലികൾ ചെയ്യുന്നത്.ഇന്ത്യൻ റെയിൽവേയുടെ 40 റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിംഗ് ഇന്ന് കുടുംബശ്രീ യാ ണ് ഏറ്റെടുത്തിട്ടുള്ളത.അതു പോലെ ചില റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ ,കൊച്ചിൻ ഷിപ്പിയാർഡ്, വൈറ്റില മൊബിലിറ്റി ഹബ് തുടങ്ങി വിവിധ സ്ഥലങ്ങളിലെ ഹൗസ് കീപ്പിംഗ് ,അങ്ങനെ സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ സേവനങ്ങൾ കൊടുക്കാനുള്ള ഒരു സർവ്വീസ് പ്രൊവൈഡർ ആയിട്ട് സേവനമേഖലയിൽ കടുംബശ്രീക്ക് മുന്നേറാൻ സാധിച്ചിട്ടുള്ളത് തീർച്ചയായും ദാരിദ്ര്യ ലഘൂകരണത്തിനും ഇത്രയും ആളുകൾക്ക് ജോലിയും വരുമാനവും ലഭിക്കുന്നതിനും അതുവഴി അവർക്ക് പതുക്കെ പതുക്കെമികച്ച വരുമാനം ലഭിക്കുന്നതിനു സാദ്ധ്യമാകുന്നതാണ് .

ഇതു കൂടാതെ ഡയറെക്റ്റ് ആയി ചില സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കടുംബശ്രീ നേരിട്ടു നടത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജെൻഡർ സെൽഫ് ലേ ർ ണിംഗ്പ്രോഗ്രാം .സ്ത്രീകളുടെ അനുഭവങ്ങളിലൂടെ സ്വയം പഠന പ്രക്രിയ.. നടത്തിക്കൊണ്ട് സ്ത്രീശാക്തീകരണം നടത്തുക .ആരോഗ്യവും സ്ത്രീയും ,സ്ത്രീയും തൊഴിലും ,സ്ത്രീയും മൊബിലിറ്റി യുഎന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഓരോ വഷ\\\'വും ഈ ക്യാമ്പ് നടത്തുകയാണ്. അയൽകൂട്ടങ്ങൾ മറ്റൊരു അദ്ധ്യാപകൻ പഠിപ്പിക്കന്നതിലൂടെ അല്ല ,സ്വന്തമറിവുകൾ, സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ച് മുന്നേറുന്ന ഈഒരു പ്രക്രിയ നമ്മുടെ സ്ത്രീ ശാക്തീകരണ പ്രോ ഗ്രാമിന്റെ വലിയ ഒരു അടിത്തറയാണ് .

സ്ത്രീകളുടെ കഴിവുകൾ പ്രോൽസാഹിപ്പിക്കൂ ക എന്നതും വലിയ ഒരു ലക്ഷ്യമാണ് .ഈ കഴിഞ്ഞ രണ്ടു വർഷമായി അതിന്നുള്ള വേദികളും കുടുംബശ്രീ ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ മാഗസീൻ, ഓൺലൈൻ ന ന്യൂസ് ലെറ്റർ തുടങ്ങിയവയും സ്ത്രീകൾക്ക് അവരുടെ രചനാപാടവം തെളിയിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്. ഇതു കൂടാതെ കൊച്ചിൻ ബിനാല യുമായി ബന്ധപ്പെട്ടു കൊണ്ട് വരയുടെ വെന്മ എന്ന ഒരു ക്യാമ്പ് സംഘടിപ്പിച്ചു.സാഹിത്യ ,ലളിത ,സംഗീത അക്കാഡമി ക ൾ ഒരുമിച്ച് ചേർന്നു കൊണ്ട് സ്ത്രീകളുടെ കലാ ,രചനാ ,രംഗങ്ങളിൽ അവരുടെ കഴിവ് തെളിയിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കകയാണ്.

കുടുംബശ്രീയുടെ കലോൽസവം നടക്കുമ്പോൾ കലാകായിക രംഗത്ത്, തങ്ങളുടെ കഴിവ് പുറത്തു കൊണ്ടുവരാനുള്ള ഒരു വേദി ഒരുക്കാനും അതുവഴി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കാനും കുടുംബശ്രീയുടെ പ്രവർത്തനം കൊണ്ട് നമുക്ക് സാധിച്ചിട്ടുണ്ട്.

Share :

Photo Galleries