Archives / june 2020

രാജു.കാഞ്ഞിരങ്ങാട്
മരം

ഓർമ്മവെച്ച നാൾമുതൽ ' മരം ഒരു വര'മെന്ന്പറഞ്ഞു പഠിച്ചു.  പിന്നെ സ്കൂളിൽ വെച്ച് കോപ്പിഎഴുതി പഠിച്ചു. പുസ്തകത്തിൽ ചൊല്ലി പഠിച്ചുജീവിത ത്തിൽ അനുഭവിച്ചു പഠിച്ചു.പുതുതല മുറയെ ഇതുതന്നെ ഞങ്ങൾ പഠിപ്പിച്ചു
കൊണ്ടിരുന്നു എന്നാൽ ഓരോ അഞ്ചു വർഷത്തിലും മരത്തിന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു .ചിലപ്പോൾ   മരം വിരപ്പോലെയാകുംമറ്റുചിലപ്പോൾ
മാമരമായി പടരും.

                   ഇന്ന് വീണ്ടുമൊരു   അഞ്ചു വർഷം കഴിഞ്ഞിരിക്കു ന്നു.രാവിലെ ഉണർന്നു നോക്കുമ്പോൾ അതാ മര
ങ്ങളെല്ലാം കഴുമരമായിരിക്കുന്നു. ഇനി വരിവരിയായി പോയാൽ മാത്രം മതി.

 

Share :