Archives / February 2018

എം ജി രാധാകൃഷ്ണൻ
ടി.എൻ.ഗോപകുമാർ

മലയാളത്തിൽ സ്വകാര്യ ടെലിവിഷന്റെ കാലഘട്ടം ആരംഭിക്കുന്നതു 1993 ൽ ആണ്. ആ കാലത്താണ് ഇന്ത്യയും സ്വകാര്യ ടെലി വിഷൻ രംഗപ്രവേശനം ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യം സംപ്രേഷണം ആരംഭിച്ച മൂന്നു സ്വകാര്യ ടെലിവിഷൻ ചാനലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ്‌. ഏഷ്യാനെറ്റിന്റെ വരവ് സ്വകാര്യ ടെലവിഷൻ രംഗത്തെ ആദ്യത്തെ ചുവടുവെയ്പു ആയിരുന്നു എങ്കിലും, ആദ്യമായി വാർത്ത സംപ്രേഷണം ആരംഭിക്കുന്നതു രണ്ടു വർഷം കൂടി കഴിഞ്ഞതിനു ശേഷമാണ്.

ഇന്ത്യയിൽ തന്നെ വാർത്ത ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ്‌ ആണ്. ക്രമേണ ഏഷ്യാനെറ്റ്‌ ശാഖകളായി വളർന്നു. പിന്നീട് ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്ന സമ്പൂർണ വാ ർത്താചാനൽ അതിൽ നിന്നു ഉയർന്നു വന്നു. മലയാള മാധ്യമ ചരിത്രത്തിലെ പ്രഗൽ ഭനായ ടി. എൻ. ഗോപകുമാറിന്റെ സംഭാവന ഈ ടെലി വിഷൻ കാലഘട്ടത്തിന്റെ വരവോടെ പ്രത്യക്ഷത്തിലായി. ആദ്യത്തെ സമ്പൂർണ പത്രാധിപർ എന്ന് അദ്ദേഹത്തെ വിശേഷിപ്പി ക്കാം.

ടെലിവിഷൻ കാലഘട്ടത്തിലെ ആദ്യത്തെ എഡിറ്റർ ആയിരുന്നു അദ്ദേഹം. ദീർഘ കാലത്തെ അച്ചടി മാധ്യമ രംഗത്തുള്ള പരിചയത്തിന് ശേഷമാണ് അദ്ദേഹം ഈ രംഗത്ത് പ്രവേശിക്കന്നത്.

മലയാളം ടെലിവിഷനിൽ ആദ്യമായി ഒരു വർത്തമാനകാല സാമൂഹ്യ സംഭവങ്ങളെ കുറിച്ചുള്ള പ്രോഗ്രാം ആരംഭിക്കുന്നതു ടി. എൻ. ഗോപകുമാർ ആണ്. അതിന്റെ പേരാണ് കണ്ണാടി. കണ്ണാടിയുടെ ഒരു സവിശേഷത അദ്ദേഹം അന്തരിക്കുന്നതു വരെ ഒരു തവണ പോലും നിന്നു പോകാതെ ആയിരത്തോളം എപ്പസോഡകൾ ആണ് അദ്ദേഹം പൂർത്തിയാക്കിയത്. സമകാലിക വാർത്ത പരിപാടി ആയി അത് തുടർന്നു എന്നത് വളരെ പ്രാധാനപ്പെട്ട കാര്യമാണ്.

കണ്ണാടിയുടെ മറ്റൊരു സവിശേഷത കഴിഞ്ഞ ഇരുപത് വർഷം സാമൂഹികമായും സാമ്പത്തികമായും ഇന്ത്യ മറ്റൊരു തലത്തിലേക്ക്, വിപണി സൗഹൃദമായിട്ടുള്ള ഒരു സാമ്പത്തിക കാലഘട്ടത്തിലേക്ക് പ്രവേശിച്ച സമയം ആണ്. അതുകൊണ്ട് തന്നെ വിപണിയും മത്സരവും വലിയ പ്രാധാന്യം നേടുകയും സംഭ്രമജനകമായ തലത്തിലേക്ക് മാറുകയു മൊക്കെ ചെയ്ത ഒരു കം ബോളവൽകൃതമായിട്ടുള്ള മാധ്യമ ഘട്ടമാണ് കഴിഞ്ഞപത്തിരുപതു വർഷം. അവിടെയാണ് കണ്ണാടി തന്റെ സവിശേഷമായ അസ്ഥിത്തവും സംഭാവനയും നൽകിയിട്ടുള്ളതു.

കാരുണ്യത്തോടു കൂടി സഹജീവികളെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളെ അഭിസംബോധന ചെയ്യുകയും അവരുടെ പ്രശ്നങ്ങളെ മുന്നോട്ടു കൊണ്ടു വരികയും അവർക്ക് പരമാവധി സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങൾ എത്തിച്ചു കൊടുക്കാനും കണ്ണാടി എല്ലാ എപ്പസോഡിലും നിഷ്കർഷ കാണിച്ചു. ടി. എൻ. ഗോപകുമാറിന്റെ മൂല്യപരമായിട്ടുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണ് അത്.

പത്രപ്രവർത്തനം എന്ന് പറയുന്നത് ധാർമികമായ അടിത്തറ ഉള്ളതാണ്. മാനുഷികമായ, സാമൂഹികമായ ധർമ്മം നിറവേറ്റാൻ ഉണ്ട് എന്ന് വിശ്വസിച്ച ആളാണ് ടി. എൻ.ഗോപകുമാർ. ആ വിശ്വാസം അദ്ദേഹം പ്രയോഗത്തിൽ വരുത്തിയതാണ് കണ്ണാടി. ജീവകാരുണ്യപരമായ പ്രവർത്തനത്തിൽ ഏർപ്പെ ട്ടിരി ക്കുന്നവർക്കു ഏഷ്യാനെറ്റ്‌ ന്യൂസ്‌ അദ്ദേഹത്തിന്റെ പേരിൽ പുരസ്‌കാരം ഏർ പ്പെടുത്തിയിരിക്കുന്നു. പത്രപ്രവർത്തന ചരിത്രത്തിൽ ടി. എൻ. ഗോപകുമാറിന് സവിശേഷമായ സ്ഥാനം ഉണ്ട്.

അദ്ദേഹം പത്രപ്രവർത്തകൻ മാത്രമായിരുന്നില്ല. അദ്ദേഹം ടെലിവിഷൻ പരമ്പരയുടെ സംവിധയകൻ കൂടി ആയിരുന്നു. മലയാറ്റൂർ രാമകൃഷ്ണന്റെ പ്രസിദ്ധ നോവൽ ആയ \"വേരുകൾ\" ടെലിവിഷൻ ആവിഷ്കാരo നടത്തിയതു അദ്ദേഹം ആണ്. ആരോഗ്യ നികേതനം എന്ന ബംഗാളി നോവലിനെ അടിസ്ഥാനപ്പെടുത്തി ജീവൻമിശ്ര എന്ന ഒരു ചലച്ചിത്രം അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

ഇതിനൊക്കെ പുറമേ അദ്ദേഹം മുപ്പതോളo പുസ്തകങ്ങളുടെ കർത്താവാണ്. അതിൽ വൈജ്ഞാനികമായിട്ടുള്ളതും സർഗ്ഗത്മഗതമായിട്ടുള്ളതും ആയ രചനകൾ ഉണ്ട്. രണ്ടു തവണ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശുചീന്ദ്രo രേഖകൾ എന്ന ആത്മകഥപരമായ രചന വളരെ അധികം ശ്രദ്ധിക്കപ്പെട്ടതാണ്. ഒരേ സമയം പല രംഗങ്ങളിൽ പ്രവർത്തിക്കുകയും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മലയാളത്തിലെ പത്രപ്രവർത്തക ശ്യഖലയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ടി. എൻ. ഗോപകുമാർ.

Share :

Photo Galleries