Archives / june 2020

സി. പി. സുരേഷ് കുമാർ 
കാത്തിരിപ്പ് 

ഇവിടെയോരോ പുതു സന്ധ്യയും 

ഉയിരെടുക്കാൻ 

തുനിഞ്ഞിടുമ്പോൾ 

ഇരുളുതേടുന്ന 

രാവുകൾ 

ഇടവഴികളിൽ 

പ്പതുങ്ങിടുന്നു 

 

കറുത്ത പകലിൻ ചിറകുകൾ 

ഇരുളും മാനത്തു 

കൊഴിഞ്ഞിടുമ്പോൾ 

പകലിൽ ഇരതേടിയലഞ്ഞവർ 

നിശതൻ കുടിലിലമരുന്നു 

 

വെളിച്ചം നിലച്ചാനാഴികയിൽ 

വെളിച്ചപ്പാടുകൾ തുള്ളിടുമ്പോൾ 

പിറന്നുവീണ കുരുന്നു ജന്മങ്ങൾ 

മരണപത്രംതേടുന്നു,  ഇന്ന് 

മരണ ചിന്തയിലമരുന്നു. 

 

ലഹരിതേടി പുറം പോക്കിലായോർ 

കറുപ്പിൻ അലകളിൽ 

ഉലയുമ്പോൾ 

പീഡനങ്ങൾക്കതിരു തെറ്റി 

പിഞ്ചുജന്മങ്ങൾ പൊലിയുന്നു. 

 

ഭൂതംപെറ്റ കാടിന്നാരെയോ 

കാത്തിരുന്നു കേഴുമ്പോൾ 

കാറുപെറ്റൊരു  കാരണത്താൽ 

മലയിരുന്നിന്നു കേഴുന്നു 

കാവ്തീണ്ടി കടവ് വക്കിൽ 

കാക്ക വന്നിന്ന് കരയുമ്പോൾ 

പാറിവന്ന കിളി കളൊന്നായി 

വാനിലെങ്ങോ പോയ്‌ മറയുന്നു. 

 

ഇവിടെയോരോ സന്ധ്യയും 

നവവസന്തം തൂകിടാനായ് 

കനവിൽ വിരിയും 

കനിവു തേടി 

കാത്തിരിയ്ക്കയാണിന്നിവിടെ. 

--====-====-====

 

Share :