Archives / june 2020

അനിത എസ് പ്രസന്നൻ
സഹപാഠി

 

മാടപ്രാവിൻ കുറുകലിൽ

ചുവരുകളിൽ കാതു പുൽകി

നയനങ്ങളിൽ പൂട്ടിട്ട് 

അന്നു കണ്ട കിനാക്കളൊക്കെയും

സഹപഥി ചൊല്ലുകില്ലെ...


സഹപാഠി നിൻ മനവിൽ

കുറുമ്പായാലും സഹനനമരുത്


സഹപാനവും സഹ ഭാഷണവും

സഹ ഭൂവിൽ സഹധർമ്മമല്ലോ

സഹപാഠി നിൻ മന്ത്രമിത്.


ഒത്തൊരുമിച്ചു പഠിച്ചൊരു കാലം

ഗുരുനാഥനാൽ നയിച്ചൊരു കാലം

ബഞ്ചുകളിൽ തിക്കിയിരുന്നു പാഠം ചൊല്ലവെ

നിന്നുടെ കുസൃതിയിൽ ഗുരുനാഥൻ

എന്നുടെ ചെവിക്ക് ശോണിമയാർന്നു.


പേരും പെരുമയും നോക്കീടാതെ

ഭേദമില്ലാതെ ഒരു പാത്രത്തിലായി

അന്നമുണ്ടതും പശിയടക്കിയതും

ഇന്നുമാ മധുരമൂറുന്നു

നാവിൻത്തുമ്പിൽ തേൻത്തുള്ളിയായി


പഠന കൂടുകളിൽ നിന്നു

പലയിടങ്ങളിലേക്കു പറന്നകന്നാലും

കാലമെത്ര പിന്നിട്ടാലും

ശബ്ദമെത്ര മാറിയാലും

വർഷ മനസ്സുകൾക്കാ മധുരം


ആയിരം പൂർണ്ണ ചന്ദ്രൻമാർക്കായി

ഇനിയും കാലമുരുളുകയായ്

കറപ്പിനഴക് വെളുപ്പഴകാകവെ

നരയിലും സ്നേഹാമൃതം നുകർന്ന്

ചൊല്ലീടാം സഹപാഠികൾ ഒരു കുടുംബം

 

Share :