Archives / june 2020

രാജു.കാഞ്ഞിരങ്ങാട്
പെണ്ണ്


 

                 നേരം പരുപരാ വെളുക്കുന്ന തേയുള്ളു. എഴുന്നേൽക്കുന്നതിനു മുന്നേകിട്ടണംഭർത്താവി ന് കട്ടൻചായ .അപ്പോൾ മുതൽ തുടങ്ങും കുറ്റവും , കുറവും,ആട്ടും, തുപ്പും, കൊങ്ങയ്ക്ക് പിടുത്തവും, കൂത്തിച്ചിപേരും ചായക്കു കടുപ്പം കൂടി,   മധുരം കുറഞ്ഞു,കറി ക്ക് ഉപ്പില്ല, ചോറു വെന്തില്ല അവൾക്ക് കണ്ണീരു തോർന്ന നേരമില്ല.
     രാവിലെക്കൊടുത്ത ചായക്കു മധുരമില്ലെന്നു പറഞ്ഞ് അയാൾ വലി ച്ചെറിഞ്ഞു വർദ്ധിച്ച ദേഷ്യത്തോടെ അടുക്കളയിലേക്കോടി. അകത്തുള്ളവളെ കാണാനില്ല വീടു മുഴുവൻ പരതി തിരിച്ച് അടുക്കള യിലെത്തിയപ്പോൾ അതാ അടുപ്പിലൊ രുമുരിക്കിൻചെടി .കാണക്കാണെ     അത് വളർന്ന് ഒത്ത ഒരുമുരിക്കുമര മായി അവളുടെ ശബ്ദത്തിൽ പറഞ്ഞു:
വയ്യ, ഇനിയുമൊരു പെണ്ണായി (മണ്ണായി) ജീവിക്കാ ൻ. പിറക്കുന്നെങ്കിൽ 'ഇങ്ങനെത്തന്നെ പിറക്കണം
കരളിൽകൊണ്ട ആ മുള്ളിൽ അവൻ പിടഞ്ഞുപോയി

 

 

Share :