Archives / june 2020

അനീഷ്ആശ്രാമം
വേഗിതൻ

പായുന്നൊരാകാശവും കണ്ണിൽ
തിര തേടുന്ന തീരങ്ങളും
ചേരുന്ന യാമമിതാ മുന്നിൽ
കത്തുന്ന തരണികിരണത്തിലണയാനായ്

മോഹങ്ങൾ വേൽക്കുന്ന കാൽപ്പാടുകൾ
അലയും ഹൃദയത്തിൻ അടയാളമായ്
കാണാക്കയങ്ങളിൽ മുങ്ങുന്ന സ്വപ്നങ്ങളിൽ
സുരലോകമണയുന്ന വേഗിതനായ്....

കാടുകേറുന്നൊരോർമ്മയും മിഴിനീർ തുടക്കുന്നു
പോയകാലങ്ങൾ ഇരുളിൻ വഴിയെങ്കിലും
മാറാലമാറുന്ന വീഥികളിൽ പായുന്നു
ആതിരത്താരംപോൽ വെളിച്ചം പരത്തി
മനസ്സിൻ നൊമ്പരങ്ങളൊക്കയും മറക്കുവാൻ
വർണ്ണശബളമീ നവ്യലോക ഭാവങ്ങളിൽ.

 

Share :