Archives / july 2021

എം .രാജീവ് കുമാർ  
ഇന്ന് മാധവികുട്ടി അന്തരിച്ചിട്ടു പതിനൊന്നു വർഷം പിന്നിടുന്നു ....

 മാധവികുട്ടിയുമൊത്തു  എം .രാജീവ് കുമാർ  

വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും താമസിച്ച ശേഷം തിരുനന്തപുരത്ത്  വേട്ടമുക്കിൽ അവർ താമസമാക്കി.  1981-ൽ വേട്ട മുക്കിലെ വീട്ടിൽ വെച്ചാണ് ഞാർ അവരെ പരിചയപ്പെടുന്നത്. ഞാനന്നെന് എം.എ കഴിഞ്ഞ് കേരള സവ്വകാലാശാലയിൽ മാധവിക്കുട്ടിയുടെ കഥകളെക്കുറിച്ചുള്ള ഗവേഷണം നടത്തിവരികയായിരുന്നു. 1982- മുതൽ ഞാൻ ഒരു നിര്യസന്ദർശകനായിരുന്നു - - അവരുടെ വീട്ടിൽ -- വേണമെങ്കിൽ ഒരംഗത്തെ പോലെ  കണക്കാക്കാം.

          ഇവരുമായി നാലപ്പാട്ട് വീട്ടിലേക്കുള്ള യാത്രകളിൽ ആ വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള സംസാരരീതി   .അതിഥികളുമായുള്ള സംസാരരീതി , പെരുമാറ്റം  , വായന വിശേഷം വീട്ടിലെ പാചക രീതി എന്നിവ നേരിൽ മനസിലാക്കാൻ ഒരു നിരീശകനെന്ന നിലയിൽ എനിക്ക് സാധിച്ചിട്ടുണ്ടു. അവയൊക്കെ മരണം വരെയും എന്റെ മനസിലുമുണ്ടാവും ...

       1949-ൽ പതിനേഴാമത്തെ വയസിലാണ് അവരുടെ വിവാഹം നടക്കുന്നത്. ആളുകളുടെ തെറ്റായ ധാരണയാണ് പതിനഞ്ചാമത്തെ വയസ്സിൽ നടന്നുവെന്നത്. ഗൂഗിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ ഡേറ്റ് ഓഫ് ബർത്ത് 1934 എന്നാണ്. ഇത് ശരിയല്ല .അവരുടെ ഡേറ്റ് ഓഫ് ബർത്ത് 1932 മാർച്ച് 31- എന്നാണ് അതായത് 1107 മീനം 18. അവരുടെ അമ്മ ബാലാമണി അമ്മയുടെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. 

അവർക്ക് രണ്ടു വയസ് മുതലുള്ള ഓർമ്മകൾ അവരുടെ ജീവിതകാലങ്ങളിൽ സജീവമായിരുന്നു. രണ്ടു വയസുകാരിയുടെ ഓണത്തിന് ഏത് പാവാടയാണ് അവർ ഉടുത്തിരുന്നതെന്ന് അവർക്ക് ഓർമ്മയുണ്ടു. ഈ അപാരമായ ഓർമ്മശക്തി പല തലത്തിലും അവരിലുണ്ടു. ഒരു പുസ്തകം വായിക്കുമ്പോൾ അതിലെ പേജുകൾ മറിച്ച് പോകുന്നത് കാണാൻ സാധിക്കും. ഒരു അരമണിക്കൂർ കൊണ്ട് ഒരു നൂറ്റിയമ്പത് പേജുള്ള പുസ്തകം വായിച്ചു കഴിയുമ്പോൾ അതിനുള്ളിലെ കാര്യങ്ങൾ മുഴുവൻ സത്യമായും കൃത്യമായും മനസ്സിലാക്കി കൊണ്ടാണ് അവർ വായിച്ചു തീർക്കുന്നത് .അപൂർവ്വ മായ ജനുസ്സിൽ പ്പെട്ട ഒരാളായിരുന്നു - - അവർ.

     വേട്ടമുക്കിൽ നിന്നും അവർ കുറവൻകോണത്തേയ്ക്ക് താമസം മാറ്റി. കുവൻകോണത്ത് താമസിച്ചിരുന്നപ്പോൾ --- 1982- വരെയേ അവരുടെ സാഹിത്യ ജീവിതമുള്ളു. 1982-ൽ അവരുടെ 'രാജ വീഥികൾ' എന്ന കൃതിയോട് കൂടി അവരുടെ സാഹിത്യ കൃതികൾ അവസാനിച്ചു -- എന്ന് തന്നെ എന്റെ ഗവേഷണ പ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. അതിനു ശേഷം അവർ എഴുതിയത്  അവരുടെ അനുഭവങ്ങളും സ്മരണകളുമാണ്. ഏതാണ്ട് 65 വർഷങ്ങൾക്കു് മുമ്പൊഴുതിയ കൃതികൾ ഇന്നും പ്രസിദ്ധമായി തന്നെയാണ് നില നില്ക്കുന്നത്.   പ്രേമത്തിന്റെ വിലാപ കാവ്യം എഴുതിയത് 1960-ലാണ്. രാജാവിന്റെ പ്രേമഭാജനം എഴുതിയത് . 1969-ലാണ് പക്ഷിയുടെ മരണം തുടങ്ങിയ കൃതികളെഴുതിയത്.

1987-ലാണ് ചന്ദന മരങ്ങൾ എന്ന കൃതി എഴുതിയത് സ്ത്രീയും സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആയിരുന്നു .മുൻപ് രശ്മിണിയ്ക്കൊരു പാവക്കുട്ടി എന്ന കൂതി എഴുതിയത് 1977 ആയിരുന്നു.

 തിരുവനന്തപുരത്തെ താമസക്കാലത്താണ് അവരുടെ  'എന്റെ കഥ'  പ്രസിദ്ധീകരിക്കുന്നത്. ആ കൃതി അവരുടെ  ആത്മകഥയാണെന്ന് പലരും തെറ്റിദ്ധരിച്ച് പ്രചരിപ്പിക്കുന്നത്. 1970- ൽ അവർ മാരകമായ അസുഖം ബാധിച്ച് കിടക്കുമ്പോൾ എഴുതിയ കൃതിയാണ് . അന്ന് അവർക്ക് മുപ്പത്തിയെട്ട് വയസ്സേ , പ്രായമുണ്ടായിരുന്നുള്ളു. അവർ മരിച്ച് പോകുമെന്ന് തന്നെ വിചാരിച്ചു. അപ്പോൾ ഒരു ഫാൻറസി റിയാലിറ്റിയായിട്ട് എഴുതിക്കൂട്ടിയതാണ് ഇതെല്ലാം . വാസ്തവത്തിൽ അവരുടെ കൃതികൾ നുണകൾ കൊണ്ട് നിറഞ്ഞതാണ്.-- " നല്ല കല്ല് വെച്ച  നുണകൾ"
അത് യാഥാർത്ഥ്യമല്ല - കഥകൾ പരിശോധിച്ചാൽ അനുഭവിച്ചറിഞ്ഞ പരിചയിച്ചറിഞ്ഞ കാര്യങ്ങൾ .  നമ്മൾ വിചാരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന വ്യക്തിത്വമാണ് അവരുടേത്.

       നിയമസഭ ഇലക്ഷന് മത്സരിക്കാൻ  അവർ നിന്നു. അവർ തോറ്റു പോകുമെന്ന് എല്ലാവർക്കുമറിയാം.  അവർക്കുമറിയാം. 1984-ലെ നിമയസഭ ഇലക്ഷനിലാണ് അവർ മത്സരിച്ചത്. ഇലക്ഷൻ സമ്മേളനം വി.ജെ.റ്റി ഹാളിൽ (ഇപ്പോഴത്തെ അയ്യങ്കാളി ഹാൾ) വെച്ചാണ് നടന്നത്. സ്വാഗതം പറയാൻ
ഏല്ലിച്ചത് എന്നെയാണ്. ഒരു കാര്യത്തിൽ താല്പര്യം തോന്നിയാൽ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പാടായിരുന്നു. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാതെ പിൻമാറുന്ന സ്വഭാവം അവർക്കlല്ലായിരുന്നു.  മക്കളെല്ലാം അമ്മയുടെ തീരുമാനങ്ങൾക്ക് അനുകൂലമായിരുന്നു. അമ്മയുടെ ഇഷ്ടം പോലെ ചെയ്യുക എന്നായിരുന്നു മക്കളുടെ നിലപാട്.

          എത്രയോ കോടി രൂപ വാങ്ങിയാണ് മുസ്ലീം സമുദായത്തിലേക്ക് മാറിയതെന്നും, ഒരു രാഷ്ട്രീയ നേതാവായ മുസ്ലീം സമുദായക്കാരനെ കിട്ടുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും മറ്റുള്ള പ്രചരണങ്ങൾ ശുദ്ധ അസംബന്ധമാണ്‌. അവരുടെ വിവാഹത്തിന്റെ കഥ  പോലും മുഴുവൻ ഇല്യൂഷൻസ് ആയിരുന്നു.  വെറും കെട്ടുകഥ മാത്രം. പർദ്ദ ഇടുന്നതിനു വേണ്ടിയാണ് അവർ മുസ്ലീം ആയത്. അവരുടെ പ്രായവും വാർദ്ധക്യവും മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ വേണ്ടിയാണ് അവർ പർദ്ദ ധരിച്ചത്.  അവരുടെ ശരീരത്തിലെ ചുളിവുകൾ മറയ്ക്കാനാണ്.     ഇതെല്ലാം യഥാർത്ഥ എഴുന്നക്കാർക്കുള്ള വിഭ്രമങ്ങൾ മാത്രമാണ് . നുണകൾ പറത്ത് വിശ്വസിപ്പിക്കനുള്ള പ്രത്യേക പ്രവണത ഭാവനയുടെ വികാസങ്ങളാണ്. മലയാളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ഉന്നതമായ സാഹിത്യകാരി മാധവിക്കുട്ടി തന്നെയാണ് - ഒരു സംശയവരമില്ല.  ഭാവനയുടെ അംശമാണ് അവരുടെ കഥകൾ അതെല്ലാം ആളുകൾ യഥാർത്ഥമാണെന്ന് സംശയിച്ചുവെന്നുള്ളതാണ്  സത്യം . പ്രസിദ്ധ പത്ര പ്രവർത്തക ലീലാമേനോനെ പോലുള്ള പത്രപ്രവർത്തകർ സത്യം ആണെന്ന് വിചാരിച്ച് അവർ പുസ്തകം തന്നെ എഴുതി . എഴുതിയതെല്ലാം പിന്നീട് എഴുതിയവർക്ക് തന്നെ കുരിശായി മാറി.

            ജ്യോതിഷത്തിൽ അഗാധമായ പാണ്ഡിത്യം അവർക്കുണ്ടായിന്നു. ജ്യോതിഷത്തിൽ മാത്രമല്ല മിക്കവാറും എന്തിനെക്കുറിച്ചും അവർക്ക് പാണ്ഡിത്യമുണ്ടായിരുന്നു. 

        അടുപ്പമുള്ള ആളുകളെ പരീക്ഷണ വസ്തുവായും കണക്കാക്കും. ഒരിക്കൽ എന്നെ ബാലാമണി അമ്മയുടെ സഹോദരിയുടെ വീട്ടിൽ മുകളിലത്തെ നിലയിൽ താമസിപ്പിച്ചു. .രാത്രിയായപ്പോൾ .നല്ല നിലാവുള്ള ആ രാത്രിയിൽ ഒരു വയസ്സായി സ്ത്രീ മുത്തു മാലയിട്ട് എന്റെ അരികിൽ വന്നു. എന്നെ തുറിച്ച് നോക്കുന്നത് പോലെ തോന്നി. കുറച്ച് കഴിഞ്ഞ് ആരേയും കണ്ടില്ല.   പിറ്റെ ദിവസം ചിരിച്ച് കൊണ്ട് ചോദിച്ചു. "എങ്ങെനെയുണ്ടായിരുന്നു കിടപ്പ് ഒക്കെ? ഞാൻ സംഭവം പറഞ്ഞു. അപ്പോൾ മാധവിക്കുട്ടി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. "ഒരു ബ്രാമണസ് ത്രീ അവിടെ ആത്മഹത്യ ചെയ്തിരുന്നു' അവർ ബ്രഹ്മരക്ഷസ്സായി മാറി അവിടെ  എന്ത് സംഭവിയ്ക്കുന്നു എന്നറിയാൻ ഞാൻ നിങ്ങളെ  അവിടെ കിടത്തി ഞാൻ പരീക്ഷിച്ചതാണ്.  
ഈ സംഭവത്തെ കുറിച്ച് ഞാൻ ലേഖനമെഴുതിയിരുന്നു.  അവരും ലേഖനമെഴുതി .

        ഏത് മനുഷ്യനേയും ഒരു ഉപകരണമായിട്ടാണ് അവർ കാണുന്നത്. എഴുതാനുളള ഒരു പരീക്ഷണ വസ്തുവായിട്ടാണ് അവർ കണക്കാക്കുന്നത്-- ഒരു അനുഭവമrയിട്ടാണ്.

       അപാര മനശക്തിയും ധൈര്യവും അവർക്കുണ്ടായിരുന്നു. അവരുടെ ഭർത്താവ് ദാസേട്ടൻ  1999- ജുലൈയ് ആറിനാണ് അന്തരിച്ചത്. അന്നൊരു ബന്ദ് ദിവസം ആയിരുന്നു. ശവമെടുക്കുന്ന സമയത്ത് പോലും മാധവിക്കുട്ടി കരഞ്ഞില്ല. എങ്കിൽ പി. ആർ. എസ് ഹോസ്പിറ്റലിൽ  ചികിത്സയിലായിരുന്ന ദാസേട്ടൻ സ്കാൻ ചെയ്യുന്ന സന്ദർഭത്തിൽ സ്കാൻ ചെയ്യാൻ പറ്റില്ലെന്ന് നിർബന്ധം പിടിച്ചു. തിരിച്ച്  വീട്ടിലേക്ക് പോകുന്ന അവസരത്തിൽ മാത്രമാണ് മാധവിക്കുട്ടി പൊട്ടിക്കരയുന്നതു കണ്ടിട്ടുള്ളത്.  അവർ കൃത്യമായും ഡയറി എഴുതുമായിരുന്നു. അലമാര നിറയെ ഡയറികളായിരുന്നു. തന്റെ മരണശേഷം മാത്രമേ അവയൊക്കെ പുറത്തെടുക്കാവുയെന്ന് അവർ പറഞ്ഞിരുന്നു. ആ അലമാര സാഹിത്യ അക്കാഡമിക്ക് സംഭാവന ചെയ്തു  പക്ഷേ ആ ഡയറികൾ എന്ത് ചെയ്തെന്ന് അറിയില്ല.

   അവരുടെ കൃതികളിൽ അശ്ലീലമായിട്ടുള്ള ഒരു വരി പോലുമില്ല. സ്ത്രീ പുരുഷ ബന്ധത്തിന്റെ ഉദാത്തമായ മാതൃകളാണ് അവർ പറഞ്ഞിരിക്കുന്നത്. ഒരു എഴുത്തുകാരിയുടെ തുറന്നെഴുത്ത് മാത്രമല്ല  പുരുഷാധിപത്യം നടമാടിയിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്കും കുട്ടികൾക്കും ഒരു പ്ലേറ്റ് ഫോം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു അവരുടെ കൃതികളിലൂടെ അവർ ചെയ്തത് അവരൊരു ഫെമിനിസ്റ്റ് അല്ല. സ്നേഹത്തിന്റെ മുന്നേറ്റവും ധൈര്യവും സ്നേഹത്തിന്റെ ഉദാത്ത ശക്തിയെക്കുറിച്ചാണ് അവർ എഴുതിയത് .അവരുടെ അഗാധ പാണ്ഡിത്യം ഒരിക്കലും മതത്തിൽ അധിഷ്ഠിതമായിരുന്നതല്ല. സ്വാതന്ത്ര്യത്തോടെ മനസ്സ് തുറന്ന് കാട്ടി ,ഒരു പാർട്ടിയുടെയും കുടക്കീഴിൽ നില്ക്കാതെ  സ്വന്തമായി എഴുതി വിശ്വസിപ്പിക്കുന്ന നുണകൾ പറഞ്ഞ ഒരു സമസ്യ പോലെയായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം

എം .രാജീവ് കുമാർ  

..

Share :