Archives / February 2018

ആർ.ബി.ശ്രീകുമാർ
എന്റെ ഗുരുനാഥൻ

ഇതുവരെ കണ്ണാടി മാഗസിന്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ "എന്‍റെ ഗുരുനാഥന്‍" ആണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്.

ഞാന്‍ ശ്രീകുമാര്‍ സാറുമായി സംസാരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ വളരെയേറെ സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതിന്‍റെ ദൈര്‍ഘ്യം കൂടുതലാണ്. അക്കാരണത്താല്‍ രണ്ട് ഭാഗമായാണ് ഇത് പ്രസിദ്ധപ്പെടുത്തുന്നത്. അദ്ദേഹവും അദ്ദേഹത്തിന്‍റെ ഗുരുനാഥനുമായുള്ള അപൂര്‍വ്വ ബന്ധത്തിന്‍റെ കഥകൂടി ഇതില്‍ ഉള്‍ക്കൊള്ളുന്നു.
- മുല്ലശ്ശേരി

എന്‍റെ ഗുരുനാഥന്‍ എന്ന വിഷയത്തെപ്പറ്റി എന്‍റെ അഭിപ്രായം ആണ് അങ്ങ് ചോദിച്ചത്. എന്‍റെ മനസ്സിലുള്ള ചിന്താശകലങ്ങള്‍ ഈ കാര്യത്തെ പറ്റി അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പറയാം.

പാശ്ചാത്യ തത്ത്വചിന്തയും ഭാരതീയ ജ്ഞാനദര്‍ശനങ്ങളും പറയുന്ന കാര്യം ജന്മാജന്മം കൊണ്ട് ആരും വലിയ ആളാകുന്നില്ല. ജനിച്ചു കഴിയുമ്പോള്‍ സാധാരണ പ്രകൃതിദത്തമായ പ്രകൃതിയുടെ പ്രവണതകളുള്ള ഒരു ജീവിയാണ് മനുഷ്യന്‍. ആഹാരം, സുരക്ഷ, സുഖമായി ജീവിക്കാനുള്ള അന്തരീക്ഷം ഇതൊക്കെയാണ് പ്രകൃതി സാധാരണ എല്ലാ ജീവികള്‍ക്കും കൊടുത്തിരിക്കുന്നത്. ആഗ്രഹങ്ങള്‍, താത്പര്യങ്ങള്‍ അത് മനുഷ്യജീവിക്കുമുണ്ട്. ജനിക്കുമ്പോള്‍ തന്നെ അറിവോടുകൂടി ജനിക്കുകയില്ല. അറിവ് പിന്നെ ആര്‍ജിക്കുകയാണ് ചെയ്യുന്നത്. ആ അറിവാണ് ഇതിലെ Value Addition ആയിട്ട് ഒരു മനുഷ്യനെ വലിയ ആളാക്കുന്നത് .ജനിക്കുമ്പോള്‍ എല്ലാ കുട്ടികളും ഒരുപോലെ തന്നെയാണ്. മതങ്ങൾക്ക് മതങ്ങളുടേതായ സമീപനം ഉണ്ടെങ്കിലും ജനനസമയത്ത് സംസ്കൃത ഭാഷയുടെ ഒരു വാക്ക് ഉപയോഗിച്ചു പറഞ്ഞാല്‍ ക്ഷൂദ്രനാണ്.

അറിവില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവന്‍ അല്ലെങ്കില്‍ അറിവില്ലാത്തവനാണ് - ജന്മനാല്‍ എല്ലാരും ക്ഷൂദ്രനാണ്. ഹിന്ദുവിന്‍റെ ജാതിപരമായ അര്‍ത്ഥം മാറ്റിനിര്‍ത്തിയിട്ട് പരിഗണിച്ചത് ഒരു ഇന്ത്യന്‍ രീതി അനുസരിച്ച് ഒരു ശിശുവിന്‍റെ അവസാന ലക്ഷ്യം ഒരു ബ്രാഹ്മണനാകണം. ജന്മനാല്‍ ബ്രാഹ്മണനാകുകയില്ല. കര്‍മ്മങ്ങളാല്‍ പ്രവര്‍ത്തനം കൊണ്ടും സംസ്കാരം കൊണ്ടുമാണ് ബ്രാഹ്മണനാകുക. ബ്രാഹ്മണനെന്നു പറഞ്ഞാല്‍ എന്താ ബ്രഹ്മജ്ഞാനി, ബ്രാഹ്മണ ബ്രഹ്മത്തെപ്പറ്റി, ഏതും നിറഞ്ഞു നില്‍ക്കുന്ന ഈ അറിവിനെപ്പറ്റി ഈ ലോകം മൊത്തം നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വവ്യാപിയെ പറ്റി, സര്‍വജ്ഞനെപ്പറ്റി, പൂര്‍ണ്ണമായ ബോധോദയം മനസ്സിലുണ്ടാകുകയാണ് ജീവിതത്തിലെ ഉദ്ദേശം.

ഇന്ത്യന്‍ ദര്‍ശനത്തില്‍ പറയുന്നത് ഇതു തന്നെയാണ് ദേവഭാഷയിലും എല്ലാ ദര്‍ശനത്തിലും ഒരുപക്ഷേ ലോകത്തിലെ അറിയപ്പെടുന്ന ധാരാളം മതങ്ങളുണ്ടെങ്കിലും 11 മതങ്ങള്‍ ഉദ്ദേശശുദ്ധി ഇതു തന്നെ. അതില്‍ 4-5 ഓളം മതങ്ങള്‍ യുക്തിബദ്ധമായ മതങ്ങളാണ്. ദൈവമെന്ന പ്രതിഭാസങ്ങള്‍ ഉപയോഗിച്ചല്ല അവരുടെ പ്രചാരണവും ദര്‍ശനങ്ങളും നമുക്ക് വേണ്ടത് - ഈ പശ്ചാത്തലമെടുത്തിട്ടാണ് ഞാനും സാധാരണ ഒരു കുഞ്ഞായി ജനിച്ചപ്പോള്‍ എനിക്ക് ഇന്ന് ഏതെങ്കിലും തലത്തില്‍ ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ മാനസികമായും, വികാരപരമായും ബൗദ്ധികമായും വിദ്യാഭ്യാസപരമായും, സാമൂഹ്യനിലവാരത്തിന്‍റെ അടിസ്ഥാനത്തിലും, സാമൂഹ്യനിലവാരത്തിലായാലും, ആത്മികമായാലും ഏതെങ്കിലും തരത്തിലും എന്തെങ്കിലും മേന്മകള്‍ ഞാന്‍ നേടിയിട്ടുണ്ടെങ്കിലും അതില്‍ മുഴുവന്‍ കാരണം എന്‍റെ ഗുരുക്കന്മാരാണ് - പലരുമുണ്ട് പലരില്‍ നിന്നും പലതും നേടിയിട്ടുണ്ട്. സര്‍ , ഇപ്പോള്‍ ഉദ്ദേശിക്കുന്ന പ്രധാന ആളിനെപ്പറ്റി പറയാനാണ് . പ്രധാന ആളിനെപ്പറ്റി ഞാന്‍ വിശദമായി പറയാം. അതിനുമുമ്പ് ബാല്യം തൊട്ടുള്ള കാര്യങ്ങള്‍ പറയാം.

ഞാന്‍ സാധാരണ ഒരു മാലയാളം മീഡിയം, സ്കൂളിലാണ് പഠിച്ചത്. Special AH ഉണ്ട് English Matriculation ബാലരാമപുരത്തിനടുത്ത് തലയല്‍ എല്‍.പി സ്കൂളിലാണ്. അവിടത്തെ സാറന്മാർ അവരുടെ കുട്ടികളെപ്പോലെയാണ് ഞങ്ങളെ നോക്കിയിരുന്നത്. അവരുടെ സമീപനം അങ്ങനെ ബന്ധങ്ങളുണ്ടാക്കിയിരുന്നു.

ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന സാറന്മാരെപ്പറ്റി ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇംഗ്ലീഷ് വളരെ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. ഞങ്ങള്‍ക്ക് ബാലികേറാമല ആയിരുന്നു ഇംഗ്ലീഷ്. മലയാളം മീഡിയത്തില്‍ പഠിച്ച് നാലും അഞ്ചും ക്ലാസ് കഴിഞ്ഞിട്ട് ആറും ഏഴും തുടങ്ങുമ്പോഴാണ് ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടത്. ഇന്നത്തെ രീതിയില്‍ അല്ല അന്നുണ്ടായിരുന്നത്. അന്ന് ഒരു രാഘവപണിക്കര്‍, രാജരത്നം എന്നീ സാറന്മാർ ശാസിച്ചും വളരെയധികം സ്നേഹത്തോടെ ചെറിയ ശിക്ഷ നല്‍കിയും പറഞ്ഞു തന്നിട്ടുണ്ട്. ചില വാക്കുകള്‍ക്ക് Spelling Mistake വരുമ്പോള്‍ ശരീരത്തില്‍ പിച്ചുകയാക്കെ ചെയ്യും. ആ വാക്കുകള്‍ ഇപ്പോഴും എഴുതുമ്പോള്‍ അതിലെ Spelling ഓര്‍ക്കുമ്പോള്‍ ആ സാറന്മാരെ ഓര്‍ക്കാറുണ്ട്. അവരെല്ലാം തന്നെ പഠനത്തിനുള്ള ഒരു ഔന്നിത്യം കൊണ്ട് ജിജ്ഞാസയായി വളരാനുള്ള അന്തരീക്ഷം നമുക്ക് ഉണ്ടാക്കിയിട്ടുണ്ട്.

ബലാല്‍ക്കാരമായി കാണാതെ പഠിച്ചു പറയാനുള്ള ഒരു രീതിയില്ല. ആ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഒരു വിഷയത്തെപ്പറ്റി കൂടുതല്‍ ഔന്നിത്യം ഒരു ജിഞ്ജാസ, താത്പര്യം, അതിനോടുള്ള പ്രത്യേക സ്നേഹം, മമത തോന്നിക്കാനുള്ള രീതിയാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആ രീതിയില്‍ ശാസ്ത്രം വാസ്തവത്തില്‍ വിദ്യാഭ്യാസത്തിന് മൂലമായ രീതി ഗുരുവിനോട് കൂടുതല്‍ ചോദിച്ച് ഒരു വിഷയത്തെപ്പറ്റി മനസ്സിലാക്കാനുള്ള താത്പര്യം ശിക്ഷ്യര്‍ക്ക് വേണം. അത്തരം ശിഷ്യനാണ് ഗുരുവിനേക്കാള്‍ വലിയവനാവുന്നത്. ഒരിക്കല്‍ അര്‍ജുനന്‍ ദ്രോണരോട് ചോദിച്ചു അങ്ങ് എന്തിനാണ്, എന്നെ ഏറ്റവും നല്ല ശിക്ഷ്യനായിട്ട് കാണുന്നത്. ദ്രോണര്‍ നല്കിയ മറുപടി ഇപ്രാരമായിരുന്നു. നീ എന്നെക്കാളും ഉന്നതനാവണം, എനിക്ക് അറിയാവുന്നത് ഞാന്‍ പഠിപ്പിച്ചു കഴിഞ്ഞു. ഇനി നീ തന്നെ പഠിച്ച് എനിക്കു പറഞ്ഞുതരണം. എന്‍റെ ജീവിതം ആസ്ഥിതിയില്‍ ഉയര്‍ന്നാല്‍ സാര്‍ത്ഥകമായി എന്നു പറഞ്ഞു. അത് പുരാണകഥയിലെ ഉദാഹരണമാണ്.

ആ സമയത്തുള്ള സോമസുന്ദരം സാറ്, ഇംഗ്ലീഷ് പ്രത്യേകം പഠിപ്പിച്ചു ഹയര്‍ ക്ലാസ്സുകളില്‍ മലയാളത്തിന്‍റെ ഒരു ചെറിയ കവി - അന്നത്തെ കവി ഇന്ന് ജീവിച്ച് ഇരിപ്പുണ്ടെന്ന് തോന്നുന്നില്ല. മാസികകളില്‍ ലേഖനം, കവിതകള്‍ എഴുതിയിരുന്ന "പാരടി കേശവ കുറുപ്പ്" ഒരു മലയാളം അദ്ധ്യാപകനായിരുന്നു. അദ്ദേഹം പറഞ്ഞ രണ്ടു ശ്ലോകങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ആ ശ്ലോകങ്ങള്‍ ഇപ്പോഴും ഉത്സാഹം തരുന്ന ശ്ലോകങ്ങളാണ്. ജീവിതത്തിലെ നമ്മള്‍ രണ്ട് കാര്യങ്ങള്‍ ആണ് നേരിടുന്നത്. ലഭിക്കുന്ന സമയം, അത് പരിമിതമാണ്, അത് നിയന്ത്രണമില്ല. കഴിഞ്ഞ സമയം തിരിച്ചു വരാന്‍ പറ്റില്ല. ഓരോ ദിവസവുമുള്ള സമയം ക്ലിപ്തമാണ്. സമയത്തിന്‍റെ ഓരോ കണത്തനെയും ഏതെങ്കിലും അറിവു നേടാന്‍, ഏതെങ്കിലും കഴിവു നേടാന്‍ ഏതെങ്കിലും കൗശലം നേടാന്‍ ഉപയോഗിക്കണം . അറിവും കൗശലത്തിലും കൂടുതല്‍ വിശേഷമായ കഴിവ് ഉണ്ടാക്കാന്‍ ഉപയോഗിക്കണം.

രണ്ടാമതായി സാധാരണ നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്നത് വസ്തുക്കള്‍ ആണ്. അതായത് സ്വവിഭവങ്ങള്‍, മനുഷ്യ വിഭവങ്ങള്‍ ഉണ്ട്. പക്ഷേ വസ്തുക്കള്‍, ദ്രവ്യങ്ങള്‍, ഓരോ ദ്രവ്യത്തിനെയും അതിനെ കേന്ദ്രീകരിച്ച് ഉപയോഗപ്രദമാക്കാം, ഏത് രീതിയില്‍ അതിനെ ഒരു ധനപരമായ മേന്മയുള്ള വസ്തു ഉണ്ടാക്കിമാറ്റാം. ധനപരമായ മേന്മവല്‍ക്കരണം എന്നു പറയാം. സാധാരണ ഇരുമ്പ് കമ്പി ഒരു പ്രത്യേക കണ്ടീഷനില്‍ ചൂടാക്കി സ്റ്റീല്‍ ആക്കാം അതിനെ മോല്‍ഡ് ചെയ്ത് ഉപകരണമാക്കാം, ആയുധമാക്കാം ,അതിനെ വീട്ട് സാധനമാക്കാം ആ ദ്രവ്യത്തിനെ ഉപയോഗപ്രദമായി ആക്കുക . ഈ രീതിയിലുള്ള ഒരു സമീപനമായിരിക്കണം ദ്രവ്യത്തോടും സമയത്തോടും വേണ്ടത്.

അദ്ദേഹം പറഞ്ഞ പ്രസിദ്ധമായ ശ്ലോകം ഉണ്ട്. ഇപ്പോഴും എല്ലാവരോടും പറയാറുണ്ട്, സ്വയം ചിന്തിക്കാറുണ്ട്. എത്ര സമയം ഉറങ്ങി കളഞ്ഞു, എത്ര സമയം വെടി പറഞ്ഞു സമയം കളഞ്ഞു. ആര്‍ക്കും ഗുണമില്ലാത്ത രീതിയില്‍ എന്നെങ്കിലും സമയം നഷ്ടപ്പെടുത്തിയോ അദ്ദേഹത്തിന്‍റെ ഈ ശ്ലോകമാണ് എനിക്ക് ഓര്‍മ്മവരുന്നത്. സ്വയം പരിശോധിക്കാറുണ്ട്. സംസ്കൃതത്തിലെ പ്രസിദ്ധ ഹിതോപദേശം എന്ന ഗ്രന്ഥത്തിലെ പ്രസിദ്ധമായ \"ഉപദേശസംഗ്രഹ\" ശ്ലോകം ഉണ്ട്. \"കണസ്യ ക്ഷണസ്യ കണസ്യ ക്ഷണസ്യ വിദ്യാര്‍ത്ഥ സാധായേത്\" ഓരോ കണവും ഒരു അണു ഓരോ ചെറിയ വസ്തു എന്നപറയാം ഒരു ചെറിയ വസ്തുവിന്‍റെ ഓരോ ഭാഗത്തിനെപ്പോലും ഉപയോഗിക്കണം. കണസ്യ, ക്ഷണസ്യ ഓരോ വസ്തുവിന്‍റെ ഭാഗവും ഓരോ ക്ഷണവും നിമിഷവും വിദ്യ ഉണ്ടാക്കാനും ഗുണകരമായ വസ്തു ഉണ്ടാക്കി മാറ്റാനും ഉപയോഗിക്കണം.

ഒരു നിമിഷം കിട്ടി പ്രകൃതിയെ ഒബ്സര്‍വ് ചെയ്തു കാര്യം പഠിക്കാം. ഒരു വസ്തു കിട്ടി ആ വസ്തുവിനെ എങ്ങനെ നമുക്ക് മറ്റുള്ളവര്‍ക്ക് എങ്ങനെ ഉപകാരപ്രദമായി ഉപയോഗിക്കാം. ആ വസ്തുവിന്‍റെ സ്വഭാവത്തിന് ഗുണകരമായി മാറ്റാനായി ശ്രമിക്കാം അതാണ് \"കണസ്യ\" എന്നു പറയുന്നത്. ആ വസ്തുവിനെ എങ്ങനെ ഉപകാരപ്രദമായി മാറ്റാം കണത്തിനെ എങ്ങനെ അര്‍ത്ഥമാക്കി മാറ്റാം അല്ലെങ്കില്‍ ധനമാക്കിമാറ്റാം വഴിയില്‍ ഒരു പേപ്പര്‍ കിടന്നാല്‍ വേസ്റ്റ് ബോക്സില്‍ ഇട്ടാല്‍ തന്നെ ഗുണകരമായ കാര്യം തന്നെയാണ്. അതിനെ ധനപരമായി മാറ്റുകയാണ് ചെയ്യുന്നത്. ആ വേസ്റ്റ് ബോക്സില്‍ കിടക്കുന്ന പേപ്പറിനെ എടുത്തുകൊണ്ടു പോയി റീസൈക്കിള്‍ ചെയ്തു പുതിയ പേപ്പര്‍ ആക്കി മാറ്റുന്നു.

പുതിയ വസ്തുവാക്കി മാറ്റുന്നു. \"കണസ്യ ക്ഷണസ്യ വിദ്യാര്‍ത്ഥ സാധയേത്, അകണസ്യ കുതോവിദ്യ അക്ഷണസ്യ കുതോധനം\" ഇതാണ് അവസാനത്തെ രണ്ടു വരി. ഓരോ ക്ഷണത്തിനെ വ്യര്‍ത്ഥമാക്കികൊണ്ടിരിക്കുന്നവന് എങ്ങനെ വിദ്യ പഠിക്കാന്‍ സാധിക്കും. ഓരോ നിമിഷത്തെയും ഓരോ വസ്തുവിനെയും നേരാംവണ്ണം ഉപയോഗിക്കാത്തവന് എങ്ങനെ വിദ്യ ആര്‍ജ്ജിക്കാന്‍ സാധിക്കുന്നത്. എങ്ങനെ ധനം ഉണ്ടാക്കാന്‍ സാധിക്കുന്നത്. മനസ്സില്‍ ഈ ശ്ലോകമാണ് എപ്പോഴും ഓര്‍മ്മ വരുന്നത്.

അദ്ദേഹം പറയുന്ന വേറെ ഒരു ശ്ലോകമാണ് നിങ്ങള്‍ക്ക് എന്ത് വിദ്യയോ എന്ത് കൗശലമോ (സ്കില്‍ - സംസാരിക്കുന്നതും എഴുതുന്നതും സ്കില്‍ ആണ്) കുക്ക് ചെയ്യുക സ്കില്‍, കൃഷി ചെയ്യുക - ഇത് ഒരു സ്കില്‍ ആണ്. സ്കില്‍ അത് ഒരു സോഫ്റ്റ് വെയറില്‍ എന്ന് പറയും. ഇത് പ്രാവര്‍ത്തികമാക്കണം. ചെയ്ത കര്‍മ്മം ചെയ്ത് പ്രാവര്‍ത്തിക മാക്കണം. ഫലത്തില്‍ കൊണ്ടുവരണം. ഇദ്ദേഹത്തിന്‍റെ ശ്ലോകം പിന്നെയാണ് എനിക്ക് മനസ്സിലായത്. യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യമാണ് \"കര്‍മണിമ്യ ജയതേ പ്രഞ്ജനാ\" യൂണിവേഴ്സിറ്റിയുടെ സിംബലിന്‍റെ താഴെ കര്‍മ്മണി വ്യജ്ഞതേ പ്രഞ്ജനാന്ന\" എന്ന് എഴുതിവെച്ചിട്ടുണ്ട്.

Knowledge furnishing in action അറിവ് എന്ന് പറയുന്നത് അത് പ്രവര്‍ത്തിയിലൂടെ പ്രകടമായാലേ അത് അറിവാകൂ. അല്ലാതെയുള്ളത് അറിവ് അല്ല. അദ്ദേഹം പ്രസിദ്ധമായ ഉദാഹരണം പറയുന്നുണ്ട്. മന്ത്രിമാര്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ എന്തെങ്കിലും ചുമതലയുള്ളവര്‍ അവര്‍ ഈ സമാസം ഉണ്ടാക്കുവാന്‍ ശ്രമിക്കണം. ആളുകള്‍ തമ്മില്‍ രഞ്ചിപ്പുണ്ടാക്കാന്‍ ശ്രമിക്കണം. ഭിന്നതമാറ്റാന്‍ ശ്രമിക്കണം. \"മന്ത്രിണം ഭിന്ന സമുദായേ ഭിഷജാം സന്നിപാദിഃ\".

ഡോക്ടര്‍ രോഗനിവാരണമുണ്ടാക്കാന്‍ രോഗം ശമിക്കാന്‍ നോക്കാം ഭിഷജാം സന്നിഹ എന്ന് പറയുന്നത് ഡോക്ടര്‍ രോഗം നിവാരണം ചെയ്യാന്‍ സാധിക്കണം. കര്‍മ്മം കൊണ്ടേ അറിവിന്‍റെ നിലനില്‍പ് എന്നുപറയുന്നത് കര്‍മ്മം കൊണ്ടാണ്. വെറുതെ ഇരിക്കുന്നവന്‍ എങ്ങനെയാണ് പണ്ഡിതന്‍ ആകുന്നത്.? ഈ രണ്ട് ശ്ലോകവും ഓര്‍മ്മിപ്പിക്കുന്നത് (സ്വസ്തേ കോ വാ പണ്ഡിത). കോളേജില്‍ പല പല പ്രൊഫസേഴ്സുണ്ട് എന്‍റെ ഏറ്റവും മാതൃകാഗുരുനാഥന്‍ എന്‍റെ ജീവിതത്തെ സ്വാധീനിച്ച എന്‍റെ ഈ ജീവിതം ഈ രീതിയില്‍ ഉരിത്തിരിഞ്ഞു വരാനുള്ള കാരണക്കാരനായ ഇവര്‍ക്കെല്ലാം ഒരു പ്രധാന റോള്‍ ഉണ്ട്. അച്ഛനും അമ്മയ്ക്കും ഉണ്ട് . പ്രത്യേകിച്ച് എന്‍റെ ഏറ്റവും അധികം ആദര്‍ശപരമായ ജീവിതം നയിക്കാന്‍ വളരെയധികം സ്വാധീനിച്ചത് അമ്മയുടെ അച്ഛനായ സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന ബാലരാമപിള്ള-ജി രാമപിള്ളയാണ്.

എന്‍റെ അതിപ്രധാന പുസ്തകത്തിന്‍റെ ഡെഡിക്കേഷന്‍ തന്നെ സമര്‍പ്പണം അദ്ദേഹത്തിന് ചെയ്തിട്ടുണ്ട്. എന്‍റെ മൂല്യങ്ങളുടെ മൂല്യങ്ങളെ പ്പറ്റി ബോധവാനാക്കിയ മനുഷ്യന്‍ ആണ് ജി. രാമപിള്ള A Person who made me affaire of the value of values എല്ലാം value ആളുകള്‍ക്കും Everything as on a price nothing as to a value എല്ലാത്തിനും ദ്രവ്യപരമായ valueവെ ഉള്ളൂ. അതുകൊണ്ടാണ് ആശ്രമങ്ങള്‍ മറ്റും കൂടിവരുന്നത്.

ഗ്രാരന്‍റ് പേരന്‍റ്സിനെ കൊണ്ട് വീട്ടുകാര്‍ക്ക് ഉപകാരമില്ല. ഗ്രാന്‍ഡ് ചില്‍ഡ്രനുപോലും ഉപകാരമില്ല. അപ്പൂപ്പന്‍റെ പഴഞ്ചന്‍ കഥയാണ് - എനിക്ക് കേള്‍ക്കണ്ട. ആ സ്ഥിതിയിലുളള അധ:പതനം വന്നിരിക്കുകയാണ്. അദ്ദേഹമാണ് കാര്യങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം പറഞ്ഞുതന്നത്. ഞാന്‍ കോളേജില്‍ ബിഎ., എം.എ. പഠിച്ച്കൊണ്ടിരുന്നപ്പോള്‍, ലോറന്‍സ് ലോപ്പ്സ് എന്‍റെ മാതൃകാ ഗുരുനാഥന്‍ എന്നെ ഏറ്റവും സ്വാധീനിക്കുകയും എനിക്ക് കടപ്പാടുള്ള വ്യക്തി ആയതും.

ആ സമയത്ത് അന്ന് കമ്മ്യൂണിസം പറയുകയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ മനസ്സിലാക്കി സംസാരിക്കുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൈക്കൊള്ളുകയും ചെയ്യുന്നത് ഒരു വലിയ അന്തസ്സായിരുന്നു. ഒരു മതിപ്പുള്ള കാര്യമായിരുന്നു. നല്ല് ഡ്രസ്സ് ചെയ്തുവരുന്നതു പോലെ ഒരാളുടെ സംസാരത്തിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും കമ്മ്യൂണിസമെന്നും പറയാം. കമ്മ്യൂണിസ്റ്റ് ഉച്ചസ്ഥായി ആയി നില്‍ക്കുന്ന സമയമായിരുന്നു. സോവിയറ്റ് റഷ്യയില്‍ വലിയ ആച്ചീവ്മെന്‍റാണ്. റവല്യൂഷന്‍ വന്ന് സോവിയറ്റ് റഷ്യ വളരെയധികം മാറി. എല്ലാം തരത്തിലും ഗുണങ്ങളായിട്ടു മാറി.

ഞാന്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്‍റെ സ്വാധീനത്തിലായിരുന്നു. ആ സമയത്ത് ഇദ്ദേഹം ബി.എ. പഠിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ബഹളക്കാരനല്ല ഫസ്റ്റ് ബഞ്ചില്‍ ഇരിക്കുന്ന സ്റ്റുഡന്‍റ് ആയിരുന്നു ഞാന്‍. അദ്ദേഹത്തിന് എന്നോട് കൗതുകം തോന്നി. അദ്ദേഹം പലരോടും അടുപ്പം സൂക്ഷിക്കാറുണ്ട്. എന്നെ ഇഷ്ടമായിരുന്നു. ഞാന്‍ പുസ്തകം വായിക്കുമെന്നറിഞ്ഞപ്പോള്‍. ഏതു പുസ്തകമാണ് വായിച്ചത് - അതിന്‍റെ വിവരം പറഞ്ഞ് കൊടുക്കണം. അദ്ദേഹം അങ്ങനെ കൂടുതല്‍ പുസ്തകം വായിക്കാന്‍ തന്നു. സാധാരണ പാഠ്യവിഷയങ്ങള്‍ അല്ലാത്ത വെളിയിലുള്ള പുസ്തകങ്ങള്‍ വേള്‍ഡ് ഹിസ്റ്ററി ആഴ്ചയിലെ 3 പേജ് എങ്കിലും വായിച്ച് വന്നിട്ട് പറയണമായിരുന്നു അദ്ദേഹം കാരണമായിട്ടാണ് വായനാശീലം ഉണ്ടായത്. ഔട്ട്ലൈന്‍ ഹിസ്റ്ററി ഓഫ് ദ വേള്‍ഡ് ഹിസ്റ്ററി സബ്ജറ്റ് എടുത്ത് പഠിച്ച എനിക്ക് ഫസ്റ്റ് ക്ലാസ്സ് ഫസ്റ്റ് റാങ്ക് ഉണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇദ്ദേഹം തന്നെയായിരുന്നു. അമേരിക്കന്‍ ഹിസ്റ്ററി, ഇന്‍ഡ്യന്‍ ഹിസ്റ്ററി, മോഡേണ്‍ ഇന്‍ഡ്യന്‍ ഹിസ്റ്ററി ആയിരുന്നു ഇദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നത്.

ബി.എ. യ്ക്ക് ഇദ്ദേഹം പഠിപ്പിച്ചിരുന്നത് പൊളിറ്റിക്കല്‍ സയന്‍സിന്‍റെ പേപ്പര്‍ ആയിരുന്നു - എന്നാലും ഇത് പൊതുവായിട്ട്. നാനാതരത്തിലുള്ള സോഷ്യല്‍ സയന്‍സും ഉള്ള അറിവ് കുട്ടികള്‍ ആര്‍ജ്ജിക്കണം എന്നുള്ള സമീപനം ആയിരുന്നു അദ്ദേഹത്തിന്. ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സോഷ്യല്‍ ഹിസ്റ്ററി ഓഫ് കേരള പ്രസിദ്ധമാണ്. കേരളത്തിലെ ജാതി സമൂഹം എങ്ങനെ ഊരിതിരിഞ്ഞു വന്നു. ജാതികള്‍ തമ്മിലുള്ള ഇന്‍റര്‍നേഷന്‍ അവരുടെ അഭിമുഖം അതിനെപ്പറ്റിയുള്ള പുസ്തകം എഴുതിയിട്ടുണ്ട്. രസകരമായ കാര്യം ഞാന്‍ ഇന്‍ഡ്യന്‍ പോലീസ് സര്‍വിസില്‍ വരാന്‍ കാരണം തന്നെ അദ്ദേഹമാണ്. കാരണം ഞാന്‍ ബി.എ. യ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ചോദിക്കുമായിരുന്നു തനിക്ക് എന്താണ് ഉദ്ദേശം? സാര്‍ എനിക്ക് സെക്രട്ടറിയേറ്റിലെ ക്ലര്‍ക്ക് ആകണം എന്നായിരുന്നു.

സാരമില്ല പഠിച്ച് പരീക്ഷ എഴുതണം. സാര്‍ എനിക്ക് ഫസ്റ്റ് ക്ലാസ്സ് വാങ്ങണമെന്നുണ്ട്. നിങ്ങള്‍ ഫസ്റ്റ് ക്ലാസ്സ് എടുത്തിരിക്കും, എടുപ്പിച്ചിരിക്കും. ഞാന്‍ നിങ്ങളെക്കൊണ്ട് ഫസ്റ്റ് റാങ്ക് എടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ആഴ്ചയില്‍ ഒരിക്കലോ രണ്ട് തവണയോ അദ്ദേഹത്തെ പോയി കാണേണ്ടിവരും. ഞാന്‍ എല്ലാം വിവരങ്ങളും ചോദിക്കും. എനിക്ക് അദ്ദേഹത്തോട് തെറ്റായ വിചാരം വന്നിട്ടില്ല. അദ്ദേഹത്തെ അച്ഛനും അമ്മയും പോലെ കരുതി. അദ്ദേഹം കോ-ഓപ്പറേറ്റ് ആയിരുന്നു. അദ്ദേഹം വളരെ നിഷ്ഠയുള്ള ആളായിരുന്നു. അദ്ദേഹം വളരെ ജനസമ്മതനായ അദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്‍റെ ശരീരഭാഷ തന്നെ ഗൗരവമുള്ളതായിരുന്നു. ചിരിക്കുന്നത് വളരെ കുറവാണ്.

ചിരിക്കുന്നത് കണ്ടിട്ടില്ല. ഹാസ്യാത്മക കാര്യം പറഞ്ഞാല്‍ ഡിസ്ക്ഷന്‍ ചെയ്യുമ്പോള്‍ ചിരിക്കേണ്ടതാണ്. ഒരു ഗുണവുമില്ലാത്ത അദ്ധ്യാപകന്‍ എന്നാണ് മറ്റു കുട്ടികളുടെ കമന്‍റ്സ്. ഞാന്‍ അദ്ദേഹത്തെ ക്രിട്ടിസൈസ് ചെയ്യാത്തത് കൊണ്ടും ഞാന്‍ സൗമ്യന്‍ ആയതുകൊണ്ടും എന്നോട് നല്ല കാര്യമാണ്. പരീക്ഷ എഴുതണം. ഹിസ്റ്ററി പരീക്ഷ എഴുതി സ്റ്റേറ്റില്‍ രണ്ടാം റാങ്ക് കിട്ടി. ക്ലര്‍ക്കിന്‍റെ പണി മാറ്റി വയ്ക്കണം. ഉന്നതമായി ചിന്തിക്കണം നിങ്ങള്‍ ഒരു കോളേജ് അധ്യാപകനാകാന്‍ നോക്കണം. നിങ്ങളുടെ കമ്മ്യൂണിസം, ആ വായന ഇടതുപക്ഷ ചിന്താഗതി അതൊക്കെ തുടരാം.

കൂടുതല്‍ വായിക്കാനും പറ്റും. ക്ലാസ്സ് എടുത്തതിനു ശേഷം വളരെ അധികം സമയം കിട്ടും. അത് ഞാന്‍ വളരെ അധികം ഇഷ്ടപ്പെട്ടു. എന്‍റെ ഫോക്കസ് മാറ്റി ഏത് ലക്ഷ്യത്തിലെക്കാണോ പോവേണ്ടത് ആ ലക്ഷ്യം മാറ്റി. ലക്ഷ്യത്തിന്‍റെ അവസാന പോയിന്‍റ് മാറ്റി വെച്ചു. എനിക്ക് ക്ലര്‍ക്ക് ആവണ്ട. എനിക്ക് ലക്ചറര്‍ ആയാല്‍ മതി. ദൈവാനുഗ്രഹം കൊണ്ട് ഗുരുക്കന്മാരുടെയും അനുഗ്രഹം കൊണ്ട് എനിക്ക് എം.എ. ഹിസ്റ്ററിയില്‍ ഫസ്റ്റ് ക്ലാസ്സ് - ഫസ്റ്റ് റാങ്ക് കിട്ടി. (ഒരേ ഒരു യൂണിവേഴ്സിറ്റിയേ അന്ന് ഉണ്ടായിരുന്നുള്ളു. അത് കേരള യൂണിവേഴ്സിറ്റി) നമ്മുടെ ക്ലാസ്സില്‍ 5 ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.

തുടര്‍ന്നുള്ള ഭാഗങ്ങള്‍ അടുത്തതില്‍

Share :