Archives / july 2021

മുല്ലശ്ശേരി
കരുതലും ജാഗ്രതയും കൈവെടിയരുത്.

 വിദേശത്ത് നിന്നും , മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ വന്നതോടെ കോവിഡ്- 19 കേസു്കൾ കൂടിയിട്ടുണ്ടു. ഇത് പ്രതീക്ഷിച്ചിരുന്നതമാണ്.  അവരെ ഒഴുവാക്കാനാകില്ല--. അവരും നമ്മെ പോലെ  മലയാളികൾ തന്നെയാണ്. നമുക്കുള്ള അവകാശങ്ങൾ അവർക്കും ഈ നാട്ടിനോടുണ്ടു. അത് മറക്കാനും പാടില്ല.

       അപ്പോൾ വേണ്ടത് -- ഇവിടെ താമസിക്കുന്ന മലയാളികൾ തന്നെയാണ് കൂടുതൽ കരുതലും ജാഗ്രതയും കാണിക്കേണ്ടത്. അല്ലാതെ വരുന്നവരെ സ്വന്തം നാട്ടിൽ വരുന്നതിനെ തടയുകയല്ല വേണ്ടത്. അവരെ പഴിക്കുകയും ആകരുത്. മുമ്പ് നാം അവരേയും വാഴ്ത്തി പാടിയവരാണ്. അക്കാര്യം മറന്നു കൂടാ.

       അതൊടൊപ്പം ഇത് വരെയുള്ള സർക്കാരിന്റെയും, പോലീസിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും ഒപ്പം നമ്മുടെയും യത്നങ്ങൾ പാഴായി പോകാതെയും നോക്കണം. അതിനുള്ള കരുതലും ജാഗ്രതയും ക്ഷമയും എല്ലാ പേരിൽ നിന്നുമാണ് ഉണ്ടാകേണ്ടത്.   ഇക്കാര്യത്തിൽ ഇപ്പോൾ പ്രതിപക്ഷവും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതും നന്നായി.


     ബാക്കിയായി പോയ  പരീക്ഷകൾ _ എസ്.എസ്.എൽ.സി. പ്ലസ് ടൂ - വോക്കേഷണൽ ഹയർ സെക്കന്ററി -- ഇവയുടെ പരീക്ഷ തീയതികൾ സർക്കാർ നിശ്ചയിച്ച് പ്രഖ്യാപിച്ചപ്പോൾ മുതൽ ആവശ്യമില്ലാതെ പ്രതിപക്ഷം അതിനെതിരെ വാക് ധോരണി മുഴക്കുകയും പിന്നീട് അനുകൂലിക്കുകയും ചെയ്തപ്പോഴും സർക്കാർ നിശ്ചയദാഢ്യത്തോടെയാണ് അതിനെ സമീപിച്ചതും ഇപ്പോൾ സുഗമമായി തന്നെ പരീക്ഷകൾ നടത്തി കൊണ്ടിരിക്കുന്നതും. കുട്ടികളുടെ ഭാവിയുംവളരെ പ്രധാനപ്പെട്ടതാണ്......,

Share :