Archives / july 2021

മുല്ലശ്ശേരി
ഈ വിഷവിത്തുകളെ മുളയിലെ നുള്ളണം.

 

  കാലടി ശിവരാത്രി മണപ്പുറത്ത് ഒരു സിനിമാ ചിത്രീകരണത്തിനു വേണ്ടി നിർമ്മിച്ചിരുന്ന ഒരു പടു കൂറ്റൻ സെറ്റ്  ഏതാനും 'വിഷവിത്തുകൾ 'ചേർന്ന് നശിപ്പിച്ചത് കേരളത്തിന്റെ സൽപേരിന് കളങ്കമാണ്.  
'മിന്നൽ മുരളി' എന്ന ചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി  നിർമ്മിച്ചതാണ് ആ പടു കൂറ്റൻ സെറ്റ്.   ടൊവിനോ തോമസ് നായകനായി വരുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന് വേണ്ടി നിർമ്മിച്ചിരുന്ന ഒരു പള്ളിയുടെ സെറ്റാണ് നശിപ്പിയ്ക്കപ്പെട്ടത്.  എന്ത് മാത്രം കഷ്ടപ്പാടുകൾ സഹിച്ചാണ് ആ സെറ്റ് അവിടെ നിർമ്മിച്ചെടുത്ത തെന്ന് ആ കലാകാരന്മാർക്കറിയാം.

       മറ്റൊന്ന് ആ പ്രവൃത്തി മതസൗഹാർദ്ദത്തിന് പേര് കേട്ട കേരളത്തിലാവുമ്പോൾ അത് ഒരു രീതിയിലും അനുവദിച്ച് കൊടുക്കാൻ പാടില്ലാത്തതാണ്.

       കേരളത്തിന്റെ മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്റ പ്രസ്താവന ഏറെ ആശ്വാസം പകരുന്നതാണ്.   "'ഈ കോറോണ കാലത്തും  വിഷജന്തുക്കൾ  വിഷജന്തുക്കൾ തന്നെയാണ്.'"- എന്ന് കൂടി ഓർക്കണം.  ഈ സംഭവത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടു.

         ഈ സംഭവത്തിൽ എല്ലാ സിനിമാ പ്രവർത്തകരും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടു.

      സമുദായ സൗഹാർദ്ദത്തിന് പോറലേപ്പിയ്ക്കുന്ന  പ്രവൃത്തികൾ ആരുടെ ഭാഗത്ത് നിന്നുമുണ്ടായാലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ  കുറ്റവാളികൾക്ക്  വാങ്ങിക്കൊടുക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....

Share :