Archives / February 2018

അരുൺ ജോൺസൺ
പ്രവാസം

ഇത്തവണത്തെ \'\'മറുനാടൻ മലയാളി\'\' -ആയി വരുന്നതു് അരുൺ ജോൺസൺ ആണ്.

യാത്രയാണോ പ്രവാസമണോ എന്ന് വേർ തിരിക്കാൻ ആകാതെ അരുൺ തന്റെ ജീവിതയാത്ര തുടരുന്നു ശരിക്കും ഒരു ഗ്രാമീണനായി - അതേ നിഷ്കളങ്കതയോടെ.

അരുൺ നാട്ടിലുള്ള വീട്ടിലുണ്ടെന്നറിഞ്ഞ് ഞാൻ കടന്ന് ചെല്ലുമ്പോൾ വീട്ടിലെ കാർ ഷെഡിൽ കിടക്കുന്ന \'\'മെഴ്സി ഡെൻസ്\'\' ബെൻസിനെയാണ് ആദ്യം ഞാൻ കാണുന്നത്. ഒരു നിമിഷം \'\'ബെൻസ്\'\' ഉള്ള ചിലരുടെ അല്ലത്തരം എനിക്കറിവുള്ളതാണ്.

ഡോർ ബെൽ കൊടുക്കുമ്പോൾ വന്നത് അരുണിന്റെ ഭാര്യയാണ് - വിനയത്തോടെ . അടുത്ത നിമിഷം എന്റെ ഉള്ളിലെ ആശങ്കകൾ അകന്നു.

അരുണമായി ഡായിംഗ്‌ റൂമിൽ സംസാരിച്ചിരിക്കുമ്പോൾ - ഒത്തിരി വലിയ ഡായിംഗ് കംഡൈനിങ്ങ് റൂമിൽ - സ്കൂളിൽ നിന്നും വൈകിെട്ടത്തിയ മക്കൾക്ക് ദോശ കൊടുക്കുന്ന അരുണിന്റെ ഭാര്യ എന്ന വീട്ടുകാരി , കുട്ടിക്കാലത്തെ എന്റെ ഓർമ്മകളിലേക്ക് കുട്ടി കൊണ്ട് പോയി - ശരിക്കും ഒരു ഗ്രാമീണ വനിതയായി.

ഇത് രണ്ട് ഭാഗം ആയാണ് കൊടുക്കുന്നത്. -- മുല്ലശ്ശേരി

പ്രവാസം

എന്റെ ജോലിയോടുള്ള അടുപ്പമോ യാത്ര യോട് ഉള്ള താത്പര്യമോ അതോ രണ്ടും കൂടിയോ ആണ് പ്രവാസ ജീവിതം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. 2007 ഇല്‍ Austrian company യില്‍ ജോലി കിട്ടി. ചിത്രങ്ങളിലും സിനിമകളിലും കണ്ടിട്ടുള്ളതിനെക്കാളും ഏറെ മനോഹരി ആയ Austria... എങ്ങും പച്ച പുൽമേടുകൾ ഹരിതാഭ നിറഞ്ഞ കൃഷിയിടങ്ങള്‍ വളരെ ആസൂത്രിതമായ townships... Austria യെ അടുത്തറിയുന്ന തി ന് മുമ്പ് ആദ്യത്തെ project ഇറാനില്‍...

Project കളുടെ ഇടവേളകളില്‍ Austria യെ കൂടുതൽ അറിയാനുള്ള അവസരവും കിട്ടി. സ്വന്തം പേരിലുള്ള സ്ഥലങ്ങളില്‍ പച്ചപ്പ് നിലനിര്‍ത്തണം എന്നത് നിര്‍ബന്ധം ആണത്രേ.. കൃഷി ഇല്ലാത്ത സ്ഥലങ്ങളില്‍ പച്ച പുല്ല് വളര്‍ത്താം... കൃഷിക്കാര്‍ക്ക് പ്രത്യേക പരിഗണന Government നല്‍കുന്നുണ്ട്ന്നും ജോലി ഇല്ലാത്ത Austrian citizens ന് ചെറിയ രീതിയില്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്ന്നും സ്കൂളിൽ ആദ്യാക്ഷരം പഠിക്കുന്നതിനു മുമ്പ് കുട്ടികളെ അച്ചടക്കം പഠിപ്പിക്കും എന്നും സുഹൃത്തുക്കൾ പറഞ്ഞു അറിഞ്ഞു. ഒരിക്കല്‍ ഒരു ദൂരയാത്ര പോകുമ്പോൾ എന്ത് കൊണ്ടോ traffic slow ആയി. ആ ക്ഷണം തന്നെ വണ്ടികള്‍ രണ്ട് വരിയിലേക്ക് ഒതുങ്ങി ഒരു വരി ഒഴിവാക്കി. Principal നോക്കുമ്പോള്‍ assembly line il ഒതുങ്ങുന്ന കുട്ടികളെ പോലെ. എന്തെങ്കിലും അപകടം മൂലമാണ് ട്രാഫിക് പതുക്കെ ആയതു എങ്കിൽ, ambulance പോകാൻ ഉള്ള വരി ഒഴിവാക്കി ഇടുന്നതാണ് ഇത്. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് ഇടക്കിടക്ക് ബൈക്ക് റേസ് അല്ലെങ്കില്‍ skaters nte റാലി ഒക്കെ ഉണ്ടാകാറുണ്ട്... ആ സമയങ്ങളില്‍ പോലീസ്,എല്ലാ സജ്ജീകരണങ്ങളും ഉള്ള Ambulance എന്നിങ്ങനെ എല്ലാ അവശ്യ Service കളും ഈ റാലിയോട് ഒപ്പം ഉണ്ടാകും..

ഒറ്റക്ക്, അല്ലെങ്കിൽ പരസഹായം കൂടാതെ എങ്ങനെ ജീവിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്ന Austria. വലിയ കൃഷി സ്ഥലങ്ങളില്‍ ആണെങ്കിലും Restaurant കളില്‍ ആണെങ്കിലും അധികം ആളുകൾ ഇല്ലാതെ കാര്യങ്ങൾ ഭംഗിയായി നടത്താന്‍ വേണ്ടുന്ന എല്ലാ ആധുനിക ഉപകരണങ്ങളും ഇവരുടെ പക്കല്‍ ഉണ്ട്. ട്രാഫിക് സിഗ്നലില്‍ അന്ധര്‍ക്ക് സിഗ്നല്‍ തിരിച്ചറിയാൻ പ്രത്യേക സംവിധാനം ഉണ്ട്... അന്ധര്‍ക്ക് പോലും പരസഹായം വേണ്ട എന്നർത്ഥം... ആരും ഉപദ്രവിക്കാത്തത് കൊണ്ടാകാം Park ഇലും മറ്റുമുള്ള മൃഗങ്ങൾക്ക് മനുഷ്യരെ പേടിയില്ല.

മറ്റു പല വിദേശ രാജ്യങ്ങളിലെയും പോലെ ഭിക്ഷാടനം ഒരു കലയാണ് ഈ രാജ്യത്ത്...ദേഹമാകെ ചായം പൂശി നീളം കൂടിയ ഒരു ലോഹ അണിഞ്ഞ് ഒരു വലിയ Box ന് മുകളില്‍ കയറി പ്രതിമ പോലെ നില്‍ക്കുന്ന ഒരു ഭിക്ഷ കാരന്‍ Super market ഇലെ തിരക്കേറിയ ദിവസങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. നിലം തൊടാതെ ഇരിക്കുന്ന ആൾ, musical instruments വായിക്കുന്ന ആൾ അങ്ങനെ പല രൂപത്തിലും ഭിക്ഷാടനം ഞങ്ങൾ കണ്ടു..

പിന്നീട് Austria യില്‍ സ്ഥിര താമസമാക്കിയ ചില മലയാളികളെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. മലയാള സിനിമ യോട് ഉള്ള താത്പര്യം കാരണം Austria യില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്ന ഒരു മലയാളിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. Onam, chritmas പോലെയുള്ള വിശേഷ ദിവസങ്ങളില്‍ ജാതി മത ഭേദമന്യേ എല്ലാവരും ഒന്നിച്ചു കൂടി അതൊരു ആഘോഷമാക്കി മാറ്റും.

Austria യിലെ അതിശൈത്യത്തില്‍ നിന്ന് Iran ലെ കൊടും ചൂടിലേക്ക്...ഞാന്‍ താമസിച്ചിരുന്ന സ്ഥലം Masjed-e- soleyman... അവിടുത്തെ കൊടും ചൂട് നാട് ചുറ്റി കാണുന്നതില്‍ നിന്ന് എന്നെ അല്പം വിലക്കി.. ഇറാനിലെ ആദ്യത്തെ rig MES ഇല്‍ ആയിരുന്നു.. അതിപ്പോഴും അവിടെ ഒരു സ്മാരകം ആയി നില കൊള്ളുന്നു. ഇവിടെ ചില സ്ഥലങ്ങളില്‍ വീട് പണിയാനും മറ്റും ഭൂമി കുഴിക്കുന്ന സമയം 1_2 മീറ്റര്‍ കുഴിക്കു മ്പള്‍ natural ഗ്യാസ് അല്ലെങ്കിൽ എണ്ണ കാണാറുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ government ne അറിയിക്കാന്‍ സ്ഥലം ഉടമ ബാധ്യസ്ഥരാണ്. ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. അവര്‍ക്കു പകരം വീടൊ പണമോ നല്‍കും.

ചില പ്രദേശങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയത്തിന്റെ ഗന്ധം അനുഭവപ്പെടാ റുണ്ട്. ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനം അസഹനീയമാണു. വേനല്‍ കാലത്ത്‌ 55 ഡിഗ്രീ celsius anenkil winter ഇല്‍ അത് മൈനസ് 15-20 വരെ ആകും.

Share :

Photo Galleries