Archives / july 2021

ഷാജി തലോറ
ജ്ഞാനേശ്വര സമാധിയിൽ( രണ്ടാം ഭാഗം )

(ഒന്നാം ഭാഗത്തു നിന്നും തുടർച്ച )

തീർത്ഥാടകരുടെ ഇഷ്ടവേദികൾ
ജ്ഞാനേശ്വര സമാധി സമുച്ചയവും,  സിദ്ധേശ്വര ക്ഷേത്രവുമാണ്.
സമാധി മന്ദിറിന്റെ തെക്കുഭാഗത്തുള്ള രാം മന്ദിറും മറ്റൊരു പ്രധാന ക്ഷേത്രമാണ്.
അതിനോട് ചേർന്നുള്ള താരതമ്യേന ചെറിയ ഒരു ക്ഷേത്രമാണ്  ലക്ഷ്മി നാരായണ മന്ദിർ.
വിഠൽ - രുക്കുമായ് ക്ഷേത്രം.
ജ്ഞാനേശ്വര 
സമാധി സമുച്ചയത്തിന് അടുത്തുതന്നെ പുതിയൊരു ക്ഷേത്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. 
സന്ത് ജലറാം ക്ഷേത്രം. 1960- കളിൽ നിർമ്മിച്ചതാണ്  ഇത്. ഗുജറാത്തിലെ 'വീർപ്പൂർ' ഗായത്രി ക്ഷേത്രത്തിനു സമാനമായ വാസ്തുഭംഗിയുള്ളതും വളരെ പ്രശസ്തവുമാണ്.
സമുച്ചയത്തിൽ തന്നെ സന്തോഷി മാതയുടെ ഒരു ക്ഷേത്രവും ഉണ്ട്.

    

 

പ്രധാന തീർത്ഥാടന കേന്ദ്രമായതിനാൽ അതിനെ ചുറ്റിപ്പറ്റിയാണ് ആളന്ദിയുടെ സാമ്പത്തികം കറങ്ങുന്നത്.
പ്രധാന ഉത്സവങ്ങൾ വർഷത്തിൽ 2 എണ്ണമേ ഉള്ളു എങ്കിലും വർഷം മുഴുവൻ മഹാരാഷ്ട്രയിൽ എല്ലായിടത്തും നിന്നുമുള്ള തീർത്ഥാടകർ ഇവിടെ  സന്ദർശിക്കുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് ഞങ്ങൾ പുറത്തേക്ക് വന്നപ്പോഴാണ് 
സമുച്ചയത്തിന് പുറത്തുള്ള  പുസ്തകങ്ങളും കൗതുകവസ്തുക്കളും പൂജാസാമഗ്രികളും ഫാൻസി ഉത്പന്നങ്ങളും മറ്റും വിൽക്കുന്ന ധാരാളം പേരെ കണ്ടത്. ആൾ തിരക്കിൽനിന്നും മനസിലായി മികച്ച വ്യാപാരം ഇവിടെ നടക്കുന്നുണ്ടെന്ന്. ഇവിടുത്തെ  ധർമ്മശാലകൾ നടത്തുന്നത് കൂടുതലും ഗ്രാമീണരാണെന്ന് തോന്നുന്നു.  തീർത്ഥാടകർക്കു താമസിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ ഗ്രാമീണർ  സൗകര്യമൊരുക്കുന്നു.
ഗ്രാമപ്രദേശമെന്ന നിലയിൽ കൃഷിയാണ് ഗ്രാമീണരുടെ  മുഖ്യ വരുമാനമാർഗം. നിലക്കടലയാണ് പ്രധാനകൃഷി. കടലയെണ്ണ ഉല്പാദിപ്പിക്കുന്ന മില്ലുകൾ  സമീപപട്ടണത്തിൽ നിറയെ കാണാം. പലയിടത്തും എണ്ണ ആട്ടുന്ന ചക്കുകൾ തന്നെയാണ് ഇപ്പോഴുമുപയോഗിക്കുന്നത്. 

    

പൂന മെട്രോപൊളിറ്റൻ പരിധിയിൽപെടുന്ന പിമ്പ്രി - ചിഞ്ചുവാഡ് എന്നിവടങ്ങളിൽനിന്നും വളരെ അടുത്താണ് ആളന്ദി. പൂനയിലേക്കും പിമ്പ്രിയിലേക്കും ധാരാളം ആളുകൾ ജോലിക്കായി പഴയകാലം മുതൽതന്നെ തൊട്ടടുത്തുള്ള നഗരം എന്ന നിലയിൽ 
കൂടിയേറിയിരുന്നു. 
പൂനയുടെ അധികചെലവ് താങ്ങാനാവാത്തവർ ആളിന്ദിയിൽ വന്ന്  താമസമാക്കുന്നതും പതിവാണ്.

മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നതിനേക്കാൾ യാത്രകളിൽ അനുഭൂതി പകരുന്നത് ഒട്ടും പ്രതീക്ഷിക്കാതെ വീണുകിട്ടുന്ന അനുഭവങ്ങളാണ്. ജ്ഞാനേശ്വര സന്നിധിയിൽനിന്നും വിടപറയുമ്പോൾ നഗരം മുഴുവൻ ദീപമണിഞ്ഞിരുന്നു. ഇന്ദ്രായണി നദിയുടെ ഓളങ്ങളിൽ തട്ടുന്ന ദീപപ്രഭക്ക് അപ്പോൾ ലാസ്യഭാവമായിരുന്നു.

(അവസാനിച്ചു  )

Share :