Archives / April 2020

ശുഭശ്രീപ്രശാന്ത്
ബലൂൺ അല്ല നമ്മുടെ വയറാണ് മറക്കരുതേ

 

ബലൂൺ പോലെ വീർത്തവയറും,കുറേയധികം രോഗങ്ങളും
സംബാദ്യമായുള്ള ഇന്നത്തെ തലമുറയുടെ പ്രധാന കാരണങ്ങൾ ചിട്ടയില്ലാത്ത
യുള്ള ഭക്ഷണവും വ്യായാമമില്ലായ്മയും ഒപ്പം ഭാവിക്കായുള്ള നെട്ടോട്ടവും
അതിനെ തുടർന്നുള്ള സ്‌ട്രെസ്സും ഉറക്കമില്ലായ്മയും ഒക്കെ ആകാം .

നമുക്ക് ഒന്ന് പുറകിലോട്ടു തിരിഞ്ഞു നോക്കാം , നമ്മുടെ പൂർവികർ ,രണ്ടു
തലമുറ മുന്പുള്ളവർ ഇന്നുള്ളതുപോലുള്ള ഒരുപാട് പ്രശ്നങ്ങൾ അന്ന് ഇല്ല .
ജീവിതശൈലീരോഗങ്ങൾ യെന്ന വാക്കുപോലും ഇല്ലായിരുന്നു
.പൂർണാരോഗ്യമുള്ള ഒരു തലമുറ ശാരീരിക അധ്വാനവും കൃത്യവും ക്രമവും
ആയ ഭക്ഷണശീലങ്ങളും , ചിട്ടയുള്ള ജീവിതശൈലിയും ആരോഗ്യദൃഢതയുള്ള
ഒരു സമൂഹത്തിന് അന്ന് വഴിതെളിച്ചു

ഇന്ന് ജീവിതസൗകര്യങ്ങൾ കൂടി , ഒപ്പം ജീവിതശൈലി രോഗങ്ങളും , എന്തു
കൊണ്ടെന്നാൽ നാം നമ്മെ സ്നേഹിക്കുന്നില്ല . നമ്മുടെ ശരീരത്തെ
ബഹുമാനിക്കുന്നില്ല , അതിന്റെ പരുതി തിരിച്ചറിയുന്നില്ല, ചില്ലിലാടാത്ത
പുട്ടുകുറ്റിയായി കരുതി കണ്ണിൽ കാണുന്നതും കൈയ്യിൽ കിട്ടുനന്നതും വാരി
നിറച്ച് ഒരു ബലൂൺ പോലെ ആക്കി . എല്ലാം അനുഭവിക്കുന്നതോ പാവം നമ്മുടെ
വയറും .ക്രമത്തിലധികം ഭാരം കൊണ്ടും മറ്റ് ജീവിതശൈലീരോഗങ്ങളുടെ
പ്രഭാവം കൊണ്ടും ഉദരരോഗങ്ങൾ അധികരിക്കുന്നു.

ലോകജനസംഖ്യയിൽ ഏതാണ്ട് മൂന്നിലൊന്നാള‍ുകൾക്കും
ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ.അനുഭവപ്പെടാറുണ്ടെന്നാണു
കണക്ക്. വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്,
വയറുവേദന,.മലബന്ധം ,വയറിളക്കം,വിരശല്യം, തുടങ്ങിയ അസ്വസ്ഥതകൾ
ഉദരരോഗവുമായി ബന്ധപ്പെട്ട് വന്നേക്കാം. കൂടാതെ വയറ്റിലെ അൾസർ,
ഉയർന്ന അമ്ലത്വം, അമിതമായ മരുന്നുകളുടെ ഉപയോഗം,കട്ടിയുള്ളതും
ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ
ഉദരരോഗങ്ങൾക്ക് കാരണമായേക്കാം.

ഉദരരോഗങ്ങളും അവയുടെ ഭക്ഷണക്രമങ്ങളും

പുളിച്ചുതികട്ടൽ പ്രശ്നമുള്ളരോഗികൾ ശ്രദ്ധിക്കുക , എരിവ്, പുളി, മസാല
ഇവ ചേർന്ന ആഹാരം ഒഴിവാക്കുക , ഒന്നിച്ചുള്ള ഭകഷണം ഒഴിവാക്കി

ഇടയ്ക്കിടക്ക് കുറേശേ കഴിക്കുക .രാത്രി ഭക്ഷണം നേരത്തെ കഴിക്കുക .
രാത്രിയിൽ അമിതമായി കഴിക്കാതിരിക്കുക .

ഗ്യാസ്ട്രബിൾ ;

ആഹാരരീതി, ആഹാരസമയത്തിലെ കൃത്യതയില്ലായ്മ,
ആഹാരം കഴിക്കാതിരിക്കുന്നത് ഇവയെല്ലാം ഗ്യാസ്ട്രബിളിനു കാരണമാകാം
.കാർബോഹൈഡ്രറ്റ് കൂടുതലുള്ള ആഹാരം ഒഴിവാക്കണം. ഇവ വിഘടിച്ചാൽ
ലഭിക്കുന്നത് കാർബൺ ഡൈഓക്സൈഡ് എന്ന ഗ്യാസും വെള്ളവുമാണ്. ഉദാ.
കടല, പരിപ്പ്, ഉരുളക്കിഴങ്ങ്, പയർ, മരച്ചീനി, ദഹിക്കാത്ത ആഹാരം
വൻകുടലിലെത്തി അവയെ അവയെ ബാക്ടീരീയ വിഘടിപ്പിക്കുമ്പോഴും
കാർബൺഡൈഓക്സൈഡ് ഉണ്ടാകുന്നു.കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും
പാനിയങ്ങളും ദഹനമില്ലായ്മയും മാത്രമല്ല ഗ്യാസ്ട്രബിളിന്റെ കാരണങ്ങൾ
ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്.
ഗ്യാസ്ട്രബിൾ സ്ഥിരമായി അനുഭവ പെടുന്നവർ മറ്റ് അനുബന്ധ കാര്യ
കാരണങ്ങൾ കണ്ടെത്താനായി വിദഗ്ധ ചികിസ്ത തേടേണ്ടത് അനിവാര്യമാണ്.

അൾസർ

:ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ശരീരത്തിലുണ്ടാകുന്ന
ആസിഡ് ദോഷകരമായി മാറി കുട ൽ ഭിത്തികളിൽ ഉണ്ടാക്കുന്ന വൃണങ്ങളാണ്
അൾസർ. പെപ്റ്റിക് അൾസർ, ഗാസ്ട്രിക് അൾസർ. , ഡ്യുവോഡെനൽ അൾസർ.
എന്നിവയൊക്കെ കുടലിൽ ഉണ്ടാകുന്ന അൾസറുകളാണ്. മാനസികപിരിമുറുക്കം,
ജീവിത ശൈലികൾ,ഭക്ഷണരീതികൾ എന്നിവകൊണ്ടൊക്കെ അൾസർ.
ബാധിച്ചേക്കാം. .കാബേജിന്‍റെ ഇനത്തിൽ പെട്ട പച്ചക്കറികൾ ധാരാളമായി
കഴിക്കുക. ഇത് ജ്യൂസായോ, അല്ലാതെയോ കഴിക്കാം. ഇവയിൽ ധാരാളമായി
ഫൈബറുകൾ അടങ്ങിയിരിക്കുന്നത് അൾസറിനെ തടയാന്‍
സഹായിക്കും.ഫൈബറുകൾ ധാരാളമടങ്ങിയ പച്ചക്കറികളും, പഴങ്ങളും
കഴിച്ചാൽ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും, അൾസറുമൂലം
കഷ്ടപ്പെടുന്നവർ രോഗം കുറയുകയും ചെയ്യും. മസാലകൾ ഏറെ ഉപയോഗിക്കുന്ന
ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് അൾസർ സംബന്ധിച്ച അസ്വസ്ഥതകൾ
വർദ്ധിപ്പിക്കും. കാപ്പിയും, സോഡ പോലെയുള്ള പാനീയങ്ങളും ഒഴിവാക്കുക.
മദ്യപാനം ഒഴിവാക്കുക

ശ്രദ്ധിക്കുക

ഉദരരോങ്ങൾ പലതുണ്ട് , അവയ്ക്കു പരിഹാരരങ്ങളും പലതുണ്ട്
, അവയുടെ പരിണാമം വ്യക്തിനിഷ്ഠമാണ് താനും എന്നിരുന്നാലും ചില
പൊതു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉദരരോങ്ങളെ ചെറുക്കൻ ഒരു
പരുതിവരെ സഹായകമാകും .

 ഭക്ഷണത്തെ മരുന്നാക്കിയാൽ,മരുന്നിനെ ഭക്ഷണമാക്കുന്നത് നിയന്ദ്രിക്കാം
 ക്രമമായി കഴിക്കുക
 കൃത്യത ഭക്ഷണസമയത്തിൽ പുലർത്തുക
 നാരടങ്ങിയവയ്‌ക്കു പ്രാധാന്യം നൽകുക
 ഉറക്കം ഉറപ്പാക്കുക
 ജലത്തെ കൂടെ കരുതുക
 വ്യായാമം ശീലമാക്കുക
 രാത്രികാലങ്ങളിൽ അമിതമായി കഴിക്കാതിരിക്കുക
 രാത്രി ഭക്ഷണം നേരത്തെ യാക്കുക
 പ്രാതൽ ഒഴിവാക്കാതിരിക്കുക
 പഴവർകളെയും പച്ചക്കറികളെയും കൂട്ടുകാരാക്കുക
 പ്രധിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങൾ കൂടുതലായി
ഉൾപെടുത്തുക

നമ്മുക്ക് കരുതലോടെ ഭക്ഷിക്കാം , ഈ പ്രകൃതി നമുക്കായി നൽകിയ വിഭവങ്ങൾ
ഒക്കെ ആസ്വദിക്കാൻ നമുക്ക് ആ പഴമൊഴി മറക്കാതിരിക്കാം  പയ്യേ തിന്നാൽ
പനയും തിന്നാം. ഒപ്പം ഒന്ന് കൂടി ഓർക്കുക; ജീവനേകുന്നതും ആഹാരം
ജീവനെടുക്കുന്നതും ഇന്ന് ആഹാരം. നമ്മുക്ക് കരുതലോടെ ഭക്ഷിക്കാം ,

ശുഭശ്രീപ്രശാന്ത്
ക്ലിനിക്കൽ നുട്രീഷനിസ്റ്, ആറ്റുകാൽ ദേവി ഹോസ്പിറ്റൽ
Ph: 04712459040/9946667354
ഡയറക്ടർ&ഡയറ്റീഷൻ NutriYoPlus Ph: 9349390457

Share :