Archives / April 2020

 സബീഷ് തൊട്ടിൽപ്പാലം
കളിപ്പാട്ടം

 മുറിക്കുള്ളിൽ
     കിടന്ന്
    ഡാലിയ കുട്ടി
    കുരച്ചു.
    വെളുത്ത രോമ
    ങ്ങളുള്ള
    സുന്ദരി പട്ടി കുട്ടി
    ടേബിളിന്റെ മുകളിൽ
    നിന്നും
    ആൺ പട്ടി
   "ഡ നോവി" ലേക്കൊരു
    ചാട്ടം.
    ബൗ, ബൗ  യെന്നു
    കുരച്ചു.
    ചിലപ്പോൾ തോന്നും
    ഹൗ ,ഹൗ യെന്ന്
    ഇംഗ്ലീഷിൽ സംസാരി
     ക്കുകയാണെന്ന്.
    ടി.വിയുടെയും
    ഫ്രിഡ്ജിന്റെയും മുകളി
     ലൂടെ  ചാടി
    ഒരു മിച്ച്  ബെഡിലേക്ക്
    വീഴൽ
     പിന്നീട് ശീതള മുറിയിൽ
    ചുംബന വിപ്ലവം.
    ഇതൊക്കെയായിരുന്നു
     ഇവരുടെ പതിവു
   ശീലങ്ങൾ.
   മുറിക്കുള്ളിൽ
   എത്ര കളിപ്പാട്ടങ്ങളാണ്
   ഇവരുടെ
  ചവിട്ടേറ്റ് പൊട്ടിയിരിക്കു
  ന്നത്.
   അനന്തരം
 ഡാലിയേയും, ഡനോവും
  പിടഞ്ഞ്,  പിടഞ്ഞ്......
  ജീവനു വേണ്ടി വാവിട്ട്
  കരയുമ്പോൾ അവർക്കറിയില്ലായിരുന്നു?
കളിപ്പാട്ടങ്ങളുടെ 
കൂട്ടത്തിൽ
കളിക്കാൻ ഉപയോഗി
ച്ചത് 
 ഒരു തരം ചൈനീസ്
കളിപ്പാട്ടമാണെന്ന
കാര്യം ..
റൂമിന് ,പുറത്ത്
കാണാൻ കഴിയും
മുഖാവരണം ധരിച്ച്
ആകാശത്തെ
നോക്കി
കൈകൂപ്പി നില്ക്കുന്ന
ഡാലിയേയുടെയും
ഡനോവിന്റെയും
വർഗ്ഗം.
ഇവരിൽ
ആരുടെയെങ്കിലും
കൈയിൽ ഉണ്ടായിരിക്കും
വേഗത്തിൽ
ഓടുന്ന
സൂക്ഷമദർശിനികളായ
ചൈനീസ് കളിപ്പാട്ടം....
 


 

Share :