കശ്മീരിന്റെ സൗന്ദര്യം തേടി ഒരു സ്വപ്ന യാത്ര - മൂനാം ഭാഗം
കാശ്മീര്‍ താഴ്വരയുടെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഏകദേശം 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് പഹല്‍ഗാം ജമവമഹഴമാ (ആട്ടിടയരുടെ ഗ്രാമം /താഴ്വര ڊഢമഹഹല്യ ീള വെലുലൃറെ). കാശ്മീര്‍ താഴ്വരയിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാണ് പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ഏതാണ്ട് ഒന്‍പതിനായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ എത്തിച്ചേരുവാന്‍ ഹെയര്‍പിന്‍ വളവുകള്‍ ഒന്നും തന്നെയില്ല എങ്കിലും രാവിലെ 8 ന് തന്നെ ശ്രീനഗറില്‍ നിന്നും പുറപ്പെട്ടു. (വൈകുന്തോറും ശ്രീനഗര്‍ - ജമ്മു ഹൈവേയിലെ ട്രാഫിക് കൂടി വരും). പോകുന്ന വഴിയില്‍ ശ്രീനഗറിലെ പട്ടണ ഭാഗത്തും, പുറത്തുമുള്ള ചുരുക്കം ചില കടകളുടെ ഷട്ടറില്‍ കിറശമി റീഴെ, കിറശമ ഴീ യമരസ എന്നെഴുതിയിരിക്കുന്നതു കറുത്ത പെയിന്‍റില്‍ മായ്ച്ചിരിക്കുന്നത് കണ്ടു. (പെയിന്‍റ് അടിക്കുകയല്ല, സ്പ്രേ ചെയ്തിരിക്കുകയാണ്. പൂര്‍ണ്ണമായും മായ്ക്കാതെ സൂക്ഷിച്ചു വായിച്ചാല്‍ മാത്രം മനസ്സിലാകുന്ന രീതിയില്‍ നിലനിര്‍ത്തിയിരിക്കുന്നതായിരിക്കാം. കഴിഞ്ഞ വര്‍ഷം കല്ലേറ് തുടങ്ങിയപ്പോള്‍ വന്ന ഏൃമളേശശേേ ആണിവ) ജമ്മുവിലേക്കുള്ള ഹൈവേയില്‍ ശ്രീനഗറിലെ ഏറ്റവും വലിയ പട്ടാള ക്യാമ്പ് ആമറമാശ ആമഴവ ഇീിീിാലേിേ വഴിയില്‍ കാണാനാകും. ഹൈവേയില്‍ രണ്ടു വശത്തേക്കും നീങ്ങുന്ന പട്ടാള വാഹനങ്ങള്‍. വശങ്ങളിലുള്ള പാടങ്ങളിലും, മരക്കൂട്ടങ്ങള്‍ക്കിടയില്‍ പോലും നില്‍ക്കുന്ന പട്ടാളക്കാര്‍. ഓരോ അന്‍പതു മീറ്ററിലും ഒരു പട്ടാളക്കാരനെങ്കിലും ഉണ്ടായിരിക്കുമെന്ന് തോന്നുന്നു. ശ്രീനഗര്‍ കഴിഞ്ഞതോടെ പാതയുടെ രണ്ടു വശങ്ങളിലും കൃഷിസ്ഥലങ്ങള്‍ കാണാനായി. കുങ്കുമച്ചെടി, ആപ്രിക്കോട്ട്, പിയര്‍ മരം, ആപ്പിള്‍ മരം, വില്ലോമരം (ഇതിന്‍റെ തടി ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണത്തിനുപയോഗിക്കുന്നു) തുടങ്ങിയവയൊക്കെ കൃഷിസ്ഥലത്തുണ്ട്. ഹൈവേയില്‍ നിന്ന് തിരിഞ്ഞ് പഹല്‍ഗാമിലേക്കുള്ള വഴിയെത്തുമ്പോള്‍ ഒരു വശത്ത് ഘശററലൃ നദി ഒഴുകുന്നു. വഴിയില്‍ സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികള്‍ (കാശ്മീര്‍ മാത്രമാണ് മുസ്ലീം ഭൂരിപക്ഷമായ ഇന്ത്യന്‍ സംസ്ഥാനം. 68% കാശ്മീര്‍ താഴ്വരയില്‍ ഇത് 90% വരും. എന്നാല്‍ ഇവിടെ പര്‍ദ്ദ നിര്‍ബന്ധമില്ല. പഹല്‍ഗാം പോലുള്ള പ്രദേശങ്ങളില്‍ പര്‍ദ്ദ ധരിച്ചവര്‍ കൂടുതലുള്ളപ്പോള്‍ ശ്രീനഗറിലോ, മറ്റിടങ്ങളിലോ ആരും തന്നെ പര്‍ദ്ദ ധരിക്കുന്നില്ല. പുരുഷന്‍മാര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന മുട്ടിന് താഴെ വരെ നീളം വരുന്ന ഒരു തരം കമ്പിളി വസ്ത്രമാണ് തണുപ്പുള്ളപ്പോള്‍ ഏറ്റവും പുറമേ ധരിക്കുന്നത്). തണുപ്പായതിനാല്‍ ക്ലാസ് മുറിക്കു വെളിയില്‍ കാലില്‍ കുത്തിയിരുന്നു പഠിക്കുന്ന കുട്ടികള്‍. പഹല്‍ഗാമില്‍ എത്തിയപ്പോള്‍ വഹനത്തിലുള്ള യാത്ര അവസാനിച്ചു. ബാക്കിയുള്ള യാത്ര കുതിരയില്‍ (ജീി്യ) പോകണം. അതിന് വലിയ തുകയാണ് ചോദിക്കുക. 6 സ്ഥലങ്ങളിലേക്കായി ഒരാള്‍ക്ക് ഏകദേശം 4000 - 6000 രൂപ !!! മറ്റ് മാര്‍ഗങ്ങളുണ്ടോ എന്നറിയുവാന്‍ ഞങ്ങള്‍ വഴിയിലൂടെ നടന്നു. സമീപത്തുള്ള പട്ടാളക്കാരന്‍ വാഹനം പോകുന്ന വഴിയുണ്ട് എന്ന് പറഞ്ഞുവെങ്കിലും എവിടെയാണ് പോകേണ്ടത്, എന്താണ് കാണാനുള്ളത് എന്നു ഞങ്ങള്‍ക്കു നിശ്ചയമില്ലായിരുന്നു. കുതിരക്കാര്‍ പിന്നാലെ ശല്യമായി കൂടെയുണ്ട്. (കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന പ്രശ്നം ഇത്തരം ശല്യമായിത്തീരുന്ന ബിസിനസ്സുകാരാണ്) പട്ടാളക്കാരനോട് ഞങ്ങള്‍ സംസാരിക്കുന്നത് കണ്ടിട്ടാകാം ഒരാള്‍ക്ക് ആയിരം രൂപ നിരക്കില്‍ അവര്‍ സമ്മതിച്ചു. (ടാറിട്ടതല്ലെങ്കിലും ഒരു വഴി ഞങ്ങള്‍ കണ്ടു. എന്നാല്‍ ഞങ്ങളെ പൈന്‍ മരതക്കാടുകള്‍ക്കിടയിലൂടെയാണ് കൊണ്ടുപോയത്. റോഡ് വന്നാല്‍ തങ്ങളുടെ കുതിരയിലൂടെ ഉള്ള സമ്പാദ്യം എന്ന ജീവിതമാര്‍ഗ്ഗമില്ലാതാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നതിനാല്‍ അതിനെ എതിര്‍ക്കുകയാണ്. എന്നാല്‍ വഴി വന്നാല്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുകയും തല്‍ഫലമായി കൂടുതല്‍ മറ്റ് പല വ്യാപാരങ്ങളുണ്ടാവുമെന്നും എനിക്കു തോന്നി). ആദ്യ പോയിന്‍റ് എന്ന് പറഞ്ഞ് പൈന്‍മരക്കാടുകള്‍ക്കിടയിലെ വിശാല സ്ഥലമാണ് കാണിച്ചു തന്നത്. അതില്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. വിഷമം പിടിച്ച കുന്നിന്‍ ചെരുവുകളില്‍ കുതിര പോയ ചാലുകളിലൂടെ കുതിര തനിയെ പോകുന്നു. നടക്കുന്ന കുതിരക്കാരന്‍ 2 കുതിരകളെയൊക്കെയാണ് കൂടെ കൊണ്ടു പോകുന്നത്. സ്ഥിരം വഴിയായതിനാല്‍ കുതിര തനിയെ സഞ്ചരിക്കും, യാത്രികര്‍ക്ക് കയറ്റവും ഇറക്കവും വരുമ്പോള്‍ കാലു മുമ്പോട്ടു ആയുക എന്നതല്ലാതെ ചെയ്യാനൊന്നുമില്ല. എങ്കിലും ഒരു വശത്ത് നല്ല താഴ്ചയുള്ള ചെരിവുകള്‍ക്കു സമീപം പോകുമ്പോള്‍ ഒരല്പം ഭയം പിടികൂടിയെന്നു വരാം. രണ്ടാമത്തെ പോയിന്‍റെന്ന് പറഞ്ഞ് (ംമലേൃ ളമഹഹ) കാണിച്ചത് ഒരു ചെറിയ നീര്‍ച്ചാല്‍ ആയിരുന്നു. ഇതിനെ വെള്ളച്ചാട്ടമെന്ന് വിളിച്ചാല്‍ വെള്ളച്ചാട്ടത്തിനെ എന്തു വിളിക്കണമെന്നോര്‍ത്തു ഞങ്ങള്‍ കുഴങ്ങി. മൂന്നാമത്തെ പോയിന്‍റ് (ആമശമെൃമി) ഞങ്ങളെ സംതൃപ്തരാക്കുക തന്നെ ചെയ്തു. അവര്‍ പറയുമ്പോലെ ശരിക്കും ഒരു ങശിശ ടംശ്വേലൃഹമിറ. പൈന്‍ മരങ്ങള്‍ അതിരിട്ടു നില്‍ക്കുന്ന വിശാലമായ പുല്‍മൈതാനം. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍. മൈതാനത്തെ ഒരു ഭാഗത്ത് ഉച്ചവെയിലില്‍ ഉരുകുവാന്‍ തുടങ്ങുന്ന മഞ്ഞ്. അവിടെ കുറേയധികം സമയം ചിലവഴിച്ചു. വീണ്ടും കുതിരപ്പകുറത്ത്. ഈ കുതിരയില്‍ സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചിട്ടുണ്ടെന്നൊക്കെ ആമഷൃമിഴശ യവമശഷമമി കുരിക്കാരന്‍ പറഞ്ഞുകൊണ്ടേയിരുന്നു. (ആമഷൃമിഴശ യവമശഷമമി പഹല്‍ഗാമില്‍ ചിത്രീകരിച്ചരിരുന്നു). പിന്നീട് ഒരു തുറന്ന പ്രദേശത്തു നിന്നും താഴ്വര കാണിച്ച ശേഷം \\\"കാശ്മീര്‍ വാലി\\\" എന്ന് പറഞ്ഞു. പെഹല്‍ഗാമിന്‍റെ താഴ്വാരം വിദൂര കാഴ്ചയില്‍ കാണാം. അതിനൊരു പേരിട്ടിരിക്കുന്നുവെന്നു മാത്രം. അഞ്ചാമത്തെ പോയിന്‍റ് എന്ന് പറഞ്ഞ് കാണിച്ചത് സിനിമയില്‍ ടെന്‍റ് നിര്‍മിച്ച ഒരിടമായിരുന്നു. പിന്നീട് ഞങ്ങളെ തിരികെ താഴ്വാരത്തെത്തിച്ചു. കല്ലും, മണ്ണും, വെള്ളവും, ചെളിയും നിറഞ്ഞ സ്ഥലത്തുള്ള കയറ്റവും, ഇറക്കവുമുള്‍പ്പെടെയുള്ള കുതിര സവാരി ഒരു വ്യത്യസ്ഥ അനുഭവമാണ്. (വസ്ത്രങ്ങളില്‍ ചെളിയാകും എന്ന ഒരു കുറവ് ഉണ്ടെങ്കിലും) ആമശമെൃമി-ലെ കാഴ്ച നല്ല ഒരു അനുഭൂതി പകര്‍ന്നു നല്‍കുമെന്നുറപ്പ്. തിരിച്ചുവരുമ്പോള്‍ ജമ്മു-റശീനഗര്‍ ഹൈവേയില്‍ വലിയ ട്രാഫിക് ജാം തന്നെയുണ്ടായിരിക്കുന്നു. ഒരിടത്ത് ഏതോ വാഹനത്തിന്‍റെ ചില്ല് ഉടഞ്ഞ് കിടക്കുന്ന ഭാഗത്ത് ധാരാളം പട്ടാള വാഹനങ്ങള്‍. കുറെയധികം മുന്നോട്ട് ചെന്നപ്പോള്‍ പിന്നിലെ ഉടഞ്ഞ ചില്ലുമായി ഒരു ഇവല്ൃീഹലേ ഠമ്ലൃമ പോകുന്നു. പോലീസുടച്ചത് എന്ന് യാത്രികര്‍ മറുപടിയായി ആംഗ്യം കാണിച്ചു. (നിര്‍ത്തുവാന്‍ താമസിച്ചഠേതാ മറ്റോ ആയരിക്കാം കാരണം. പിറ്റേ ദിവസം പത്രത്തില്‍ ജമ്മു - ക്രീനഗര്‍ ഹൈവേയിലെ ജമ്മെു - അനന്തനാഗ് ഭാഗത്ത് ഒരു ഭീകരാക്രമണത്തില്‍ ഒരു പട്ടാളക്കാരന്‍ മരണപ്പെടുകയും, സ്കൂള പെണ്‍കുട്ടിയുള്‍പ്പെടെ പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പത്രത്തില്‍ വായിച്ചറിഞ്ഞു.) എീീിീലേേെ: പണ്ട് ഇതിലും മോശമായവസ്ഥ ഉണ്ടായിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്യുവാനുണ്ടായിരുന്നില്ല എന്നും ഇപ്പൊള്‍ ചെറിയ സ്ഭവങ ്ങള്‍ വരെ മൊബൈല്‍ ക്യാമറ വഴി പുറത്തേക്ക് വാട്ട്സ് ആപ്, ഫെയിസ് ബുക്ക്, സോഷ്യല്‍ മീഡിയ മൂലം അറിയിച്ച് ഇല്ലാത്ത ഭീകരാന്തരീക്ഷം പരവതീകരിച്ച് പുറം ലോകത്ത് കാശ്മീരിനെപ്പറ്റി ഒരു ഭയം സൃഷ്ടിച്ചെടുക്കപ്പെടുന്നുണ്ടെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ഇവിടെ നിന്നും നമ്മള വാങ്ങുന്ന ഓരോ സാധനവും ഡ്രൈവര്‍മാര്‍ നിര്‍ത്തുന്നയിടത്തു നിന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്. 30% വരെ കമ്മീഷന്‍ അവര്‍ക്ക് നല്‍കുന്നുവെന്ന് ശ്രീനഗറിലെ കടക്കാര്‍ പറയുമ്പോള്‍ ശ്രീനഗറിലെ സാധനങ്ങള്‍ ഗുണന്നേമ കുറവെന്ന് ടൂറിസ്റ്റ് പ്ലെസിസില ഉള്ളവര്‍ പറയുന്നു. അവര്‍ വില്‍ക്കുന്ന ഉണങ്ങിയ പഴഫലങ്ങള്‍ക്ക് () നമ്മുടെ നാട്ടിലെ അതേ വില തന്നെയാണ്. വിലപേശി കുറച്ചാല്‍ മാത്രമേ വാങ്ങാനാവൂ. ഗുണമേന്‍മ ഉണ്ട് എന്നതാണ് ഇത്രയും അകലെ ദക്ഷിണേന്ത്യയിലെ കാശ്മീരി സാധനങ്ങളുടെ വിലയുടെ സമമായ വിലയ്ക്ക് വില്‍ക്കു വില്‍ക്കുന്നതിന് ന്യായീകരണമായി അവര്‍ പറയുന്നത്. ഭാരതത്തിന്‍റെ അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ തന്നെ ലോകത്തേറ്റവും വിലകൂടിയ സുഗന്ധവ്യജ്ഞനമായ കുങ്കുമപ്പൂവിന് (ടമളളൃീി) ഇവിടെ വില ഗ്രാമിന് 250 രൂപ. നമ്മുടെ നാട്ടില്‍ പാര്‍ക്ക്, പൂന്തോട്ടം മുതലായവയ്ക്ക് 2, 5, 10 രൂപ നിരക്കുള്ളപ്പോള്‍ ഇവിടെ 20, 50 ആണ് പ്രവേശന നിരക്കുകള്‍. ഭക്ഷണമൊക്കെ സാധാരണ വില തന്നെ. ഞങ്ങള്‍ തങ്ങിയ 4 പേര്‍ക്ക് താമസിക്കാവുന്ന ഹോട്ടലിന് ദിവസേന 3000 രൂപ താഴയേ ഉണ്ടായുള്ളു. (മുറിക്ക് അ/ഇ ഉണ്ടാകില്ല. അതിന്‍റെ ആവക്യമില്ല. അത്രയ്ക്ക് തണുപ്പുണ്ട്. പുതപ്പിന്‍റെ ചൂട് നിയന്ത്രിക്കുന്ന ഋഹലരൃീിശേര യഹമിസലേ ആയിരുന്നു ഉണ്ടായിരുന്നത് മുറിയില്‍ ചൂടുവെള്ളം എപ്പൊഴും ഉണ്ടാകും). ഡല്‍ഹിയില്‍ നിന്ന് കാശ്മീര്‍ പോയി തിരികെ വന്നത് ഏപ്രില്‍ 4 ഉച്ചയ്ക്ക്. 3 പേര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് പോയി വരാന്‍ ചിലവ് ഏകദേശം അന്‍പതിനായിരം രൂപ അതില്‍ ഇരുപതിനായിരത്തില്‍ പരം വിമനച്ചെലവാണ്. ട്രെയിന്‍ മാര്‍ഗ്ഗമെങ്കില്‍ അതു കുറയും. ശ്രദ്ധിക്കുക: എവിടെ പോയാലും രാവിലെ 7ന് അല്ലെങ്കില്‍ 8-ന് ശ്രീനഗറില്‍ നിന്നു പുറപ്പെടാന്‍ ശ്രദ്ധിക്കുക. എങ്കില്‍ വൈകുന്നേരം 5 - 6 ന് തിരിച്ചെത്താനാകും. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഒരു പരിശോധനയുമില്ല. എന്നാല്‍ യാത്രയ്ക്കായി പോകുമ്പോള്‍ പ്രവേശന കവാടത്തില്‍ വാഹനത്തില്‍ നിന്നിറങ്ങി യാത്രാ ലഗേജുമായി സ്കാന്‍ ചെയ്യും. അകത്ത് സാധാരണ എല്ലാ എയര്‍പോര്‍ട്ടിലെ പരിശോധയ്ക്കും പുറമേ ഹാന്‍ഡ് ബാഗിലെ ഓരോ സാധനവും പട്ടാളക്കാരുടെ മുന്‍പില്‍ തുറന്നു കാണിക്കണം. ഇതിനു പുറമേ കാര്‍ഗോയിലേക്കു പോകുന്നതിനു മുന്‍പ് സ്വന്തം ലാന്‍ഗോജ് നമ്മുടേതെന്ന് അവരുടെ മുന്‍പില്‍ വച്ച് ഐഡന്‍റിഫൈ ചെയ്യണം. വിമാനത്തില്‍ കയറാന്‍ ചെല്ലുമ്പോള്‍ വിമാനക്കമ്പനി വക ഹാന്‍ഡ് ബാഗ് ചെക്കിംഗ് വേറെയും!!! നാട്ടിലേക്ക് തിരിക്കാന്‍ തുടങ്ങുന്ന പട്ടാളക്കരോട് എയര്‍പോര്‍ട്ടില്‍ സംസാരിച്ചപ്പോള്‍ സഞ്ചാരികളോട് ഇവിടെ ആര്‍ക്കും ശല്യമില്ല, തീവ്രവാദികള്‍ക്ക് പട്ടാളക്കാരുടെ തലമതി എന്ന് സ്വന്തം കഴുത്തില്‍ കൈകുറുകെ കാണിച്ചൊരു പട്ടാളക്കാരന്‍ പറഞ്ഞു. അങ്ങനെ ഒരിക്കലും പോകാന്‍ സാധിക്കുമെന്ന് കരുതാത്ത കാശ്മീര്‍ കണ്ട സാഫല്യത്തോടെ കാശ്മീര്‍ താഴ്വരയോട് വിട പറഞ്ഞു. വാല്‍ക്കഷണം : ഇനി കാശ്മീരിലേക്കുണ്ടോ? ഇല്ല എന്നും ഉണ്ട് എന്നുമാണ് ഉത്തരം. ഇല്ല എന്ന ഉത്തരത്തിനു കാരണം. നമ്മള്‍ മലയാളികള്‍ക്ക് കാശ്മീരില്‍ മഞ്ഞല്ലാതെ മറ്റൊന്നും അത്ഭുതമായി ഇവിടെ തോന്നണമെന്നില്ല. ദൈവത്തിന്‍റെ സ്വന്തം നാടും, പറുദീസയും തമ്മിലെന്ത് വ്യത്യാസം. അതിനാല്‍ ഒന്നില്‍ കൂടുതല്‍ തവണ പോയേക്കണമെന്നില്ല ഉണ്ട് എന്ന ഉത്തരത്തിന് കാരണം ജമ്മുവോ, കാശ്മീര്‍ താഴ്വരയോ അല്ലാതെ മറ്റൊന്നു കൂടി ജമ്മു & കാശ്മീരിലുണ്ട്. ലഡാക്ക്. അതൊരു സ്വപ്നമായി ഇനിയുമുണ്ട്. ( അവസാനിച്ചു ).