Archives / April 2020

   ഡോ.നീസാ, കരിക്കോട് 
  ലോക്ക്ഡൗൺ പ്രഭാതം


 മീനമാസത്തിൻ മിന്നും പ്രഭയിൽ                        
പൊന്നൊളി പാരാകെ പരന്ന നേരം
പ്രകൃതി മെനഞ്ഞ ഹരിതാഭയൊക്കെ
നയനാനന്ദകരമെന്ന് പറയാതെ വയ്യ.

കരലാളനമൊട്ടുമേ,യേല്ക്കാതെ
കൃത്യമായൊരുപരിപാലനമില്ലാതെ
ചുറ്റും കാണുമീ മാസ്മര ഭംഗി
അറിയാതെയെന്നുള്ളിൽ ശാന്തിയേകി.

മുത്തശ്ശി പറയും കഥകൾ കേൾക്കാൻ
കൊച്ചു മക്കളുണ്ട് നിരനിരയായി 
പൊളിയാണതെന്ന്  കളിയാക്കി 
പല്ലില്ലാ മോണകാട്ടി ചിരിച്ചു തള്ളി

നിഷ്കളങ്കതയുടെ നിർമ്മലഭാവവും
സ്നേഹത്തിൻ സൗമ്യതയും പുണർന്ന്
ഉണർവിൻ  കോശങ്ങൾക്കുത്തേജനമേകി
നിശ്ചല ജീവിതത്തിനുന്മേഷമായി.

Share :