Archives / April 2020

അനിത .എസ്
ശാസ്ത്ര നന്മ

കൊകൊതിപൂണ്ട ജീവനുകളെ
ത്തിയെടുക്കാനായി
കൊറോണ വന്നടുക്കുന്നു;
കൈവിടാതിരിക്കാനായി ശാസ്ത്രവും !

പ്ലേഗും വസൂരിയും സാർസും
പെറുക്കിയെടുത്തനേകരെ
പിന്നാലെ നിപയും കൊറോണയും;
പരാജയപ്പെടാതെ ശാസ്ത്രവും !

ഉറവിടമേതെന്നറിയാതെ
ഉറക്കമില്ലാത്ത ദിനങ്ങളായി
ഉലയുന്നു മനസ്സുകളും;
ഉറങ്ങാതെ ശാസ്ത്രവും !

നാലാൾ കൂടുന്നിടത്തെല്ലാം
നാശം വിതച്ചിറങ്ങുന്ന വിഷമേ
നീ നിനച്ചിരിക്കാതെ വരുന്നു;
നിന്നെ പിടിച്ചുകെട്ടാൻ ശാസ്ത്രവും !

ജൈവായുധശാലകളിൽ
ജുഗുപ്സാവഹമായി പിറന്ന
ജനിതരോഗാണു പടരുന്നു;
ജയിച്ചീടുക ശാസ്ത്രവും !

ശാസ്ത്രത്തിനു വന്നൊരു പിഴവെ നീ
ശക്തിയാലഹങ്കരിക്കുകിൽ
ശരിക്കും നീയസ്തമിക്കുന്നു;
ശനിദശ മാറി ശാസ്ത്രവും !

 

Share :