Archives / February 2018

ഫൈസൽ ബാവ
ആദർശം

കാലൻ കുട പോലെ
എപ്പോഴും പുറത്തു തന്നെ,
മഴയും വെയിലും കൊണ്ട്,
എപ്പഴും കൂടെ പുറത്തു നിൽക്കും.

വീട്ടിലെത്തിയാൽ
മോംന്തായത്തിൽ
തലകീഴെ തൂക്കും.
അതുവരെ പുറത്തു പറഞ്ഞിരുന്നതൊക്കെ
അകത്തു കയറ്റാതെ
തല കീഴാക്കി പറയും പോലെ.

Share :