Archives / April 2020

അനീഷ് ആശ്രാമം
മുക്താനുരാഗം

 

ഹേമന്ദരാവിൻ കിനാവിൽ പൂന്തെന്നലായ്
പാറിവന്നെന്നെ തഴുകി നീയെന്നരികിൽ വന്നു
പൗർണമിപ്പെൺകൊടി വെളിച്ചമായ് വിളിച്ചുണർത്തി
മഴപ്പക്ഷിപോൽ പാടി നീയെന്നുള്ളം കവർന്നു

മഞ്ഞുമാസ പുലരി നിലവിൽ
കുറുമ്പുമായ്‌ വന്നു നിന്നെൻ പ്രേമശലഭം
തേന്മൊഴിക്കൊണ്ടു തലോടി പ്രേയസി
മലർവാടി ഹൃദയത്തിൽ നെയ്തെടുക്കാൻ
ചൊടിയിൽ മയങ്ങും കുങ്കുമരാഗം നൽകാൻ
നീലാകാശ ജാലകം തുറന്നുവന്ന വേഴാമ്പൽ
നെഞ്ചിൻ മണിയറയിൽ കൂട് കൂട്ടി
രാഗമായ് ഈണമായ് ധമനിയിൽ പടർന്നുവല്ലോ

തുള്ളിത്തുളുമ്പും മൃദുയൗവ്വന ശോഭയിൽ
കുപ്പിവളക്കൈയ്യാൽ തൊട്ടുതലോടിടാൻ
കാണാൻ കൊതിക്കുന്നു താമരപ്പൂവഴകെ
മലർശരമേറ്റൊരു മാൻപേടയായിന്നു ഞാൻ.

 

Share :