/ 

ഷാജി തലോറ
വെടിയേൽക്കുന്ന സ്വപ്‌നങ്ങൾ

എന്റെ സ്വപ്നങ്ങളിൽ
നിന്റെ കാലടിശബ്ദം
കേൾക്കുന്നുണ്ടായിരുന്നു,
നീ ശാന്തമായി
എത്തുമ്പോൾ,
ഒരു പൂച്ചക്കുട്ടിയെപോലെ
എന്റെ സ്വപ്‌നങ്ങൾ
കുറുകികൊണ്ടിരിന്നു.
നിന്റെ കണ്ണുകൾ
എന്നെകണ്ടെത്തുനത് വരെ ,
ഉറങ്ങുകയോ ഉറക്കുകയോ ചെയ്യുന്നില്ല,
സ്വപ്നങ്ങളുടെ ശിരസിലെപ്രതീക്ഷ
വാടിയയും തളിർത്തും.
പാതിയുറക്കത്തിൽ,
നിറയൊഴിച്ച് അകന്ന് പോയ നിഴൽ
ആരുടെ താണ്
എന്റേതോ, നിന്റെതോ???

Share :