Archives / April 2020

എരമല്ലൂർ സനിൽകുമാർ
ദൂരം

ഞാനും
നീയും
പ്രണയിക്കുകയായിരുന്നു
ഞാൻ, എന്നെ മറന്നു
നീ, നിന്നെ മറന്നു
നമ്മൾ
കാലത്തെ മറന്നു


അതെ, നമ്മൾ
ശരിക്കും
പ്രണയിക്കുകയായിരുന്നു


നമ്മൾ
പ്രണയിച്ചു കൊണ്ടിരിക്കെ
ലോകം കീഴ്മേൽ മറിഞ്ഞതും
ലോകം
അടച്ചുപൂട്ടി
താക്കോൽ
എവിടേയ്ക്കോ
വലിച്ചെറിയേണ്ടിവന്നതും
എത്ര ഖേദകരമാണ് 


ഇന്ന്
ഞാനും
നീയും
ആ താക്കോൽ തേടുകയാണ്
അടച്ചുപൂട്ടിയ
ലോകം
ഒന്ന് തുറന്നു നോക്കാൻ
എനിക്ക് നിന്നിലേക്കുള്ള ദൂരവും
നിനക്ക് എന്നിലേക്കുള്ള ദൂരവും
ഒന്ന് അളന്നുനോക്കാൻ
ഞാനും
നീയും
സ്വപ്നമല്ലെന്ന്
പരസ്പ്പരം
ഒന്ന്  നുളളിനോക്കാൻ
ഒന്നു കരയാൻ

Share :