Archives / April 2020

സിജിൻ സി .പി
വാക്ക്

സ്വർഗവും നരകവും
പൂക്കുന്ന വാക്കിൻ്റെ
ചില്ലയിൽ ചിലപ്പോൾ
മൗനം കനത്ത്
പല വഴിക്ക് കിതച്ച്
        പായാറുണ്ട്!

സാന്ത്വനത്തിൻ്റെ ഗന്ധം
പടരുന്ന ഗർഭപാത്ര-
ത്തിൻ്റെയുള്ളിൽ ഒരു
ചാപിള്ള ശ്വാസം കിട്ടാതെ
     പിടഞ്ഞു മരിക്കുന്നു!

വാവിട്ട വാക്കിൻ്റെ
മൂർച്ചയിലൊരു കിളി
കൂടണയാതെ
സന്ധ്യകളറിയാതെ
ചിറകൊടിഞ്ഞ്
പ്രണയം ദ്രവിക്കുന്ന
ഉഷ്ണദിനങ്ങളിൽ
ആകാശത്തേക്ക്
        പറന്നു പോകാറുണ്ട്!

Share :