Archives / April 2020

   അശ്വതി വാര്യർ,  പ്ലസ് വൺ 
ഉറക്കം

 മറക്കാതെ ദിനമെന്നും തിടുക്കത്തിലോടിയെത്തും

 ഉറക്കത്തെ പ്രവചിക്കാംപലവിധത്തിൽ

 ധനികനും ദരിദ്രനുമൊരുപോലെയാസ്വദിക്കും

 കിനാവുകൾ കണ്ടുകണ്ടുള്ളോരീയുറക്കം  !

 

 പഠിക്കുമ്പോഴിടയ്ക്കിടെ മാടിമാടിവിളിക്കുന്നു-

ണ്ടുറക്കത്തിന്നലകളോ ചിരിക്കുന്നുള്ളിൽ  പ്രസംഗങ്ങളുയരുന്നു വേദിയിങ്കലെങ്കിലപ്പോൾ 

സുഖനിദ്ര പൂകുവാനെന്നെളുപ്പമായി !

 

താരാട്ടു പാട്ടുകൾതന്റെയീരടികളുയരുമ്പോൾ 

താനേ വന്നു തഴുകീടും തോഴനാണല്ലോ 

പുസ്തകപ്പുഴുക്കളായി വായനതുടങ്ങുകിലോ 

പതിവായി പറന്നെത്തും പക്ഷിയെപ്പോലെ !

 

 തണുപ്പെങ്കിൽ തലയണ പിടിച്ചൊരുറക്കമാകാം

മഴയെങ്കിൽ മേനിമൂടി കമ്പിളിയാലേ 

ഉഷ്‌ണമെങ്കിൽ വേണ്ടവേറെ പുതപ്പൊന്നുമൊരു സ്വല്പം 

കുളിർക്കാറ്റുമെല്ലെയിങ്ങു കിടച്ചാൽമതി !

 

കൺകൾ ചിമ്മിയെന്നാകിലും ദേഹമനങ്ങില്ലെങ്കിലും 

മനസ്സിലോ മയങ്ങാത്ത മധുരസ്വപ്നം 

മടുക്കില്ല മുടങ്ങാതെയരികിലേക്കോടിയെത്തും 

 മടിക്കില്ല കട്ടിൽമേലെ കിടന്നുറങ്ങാൻ!

 

 

 

       

Share :