Archives / February 2018

സ്മിത സ്റ്റാലിൻ
കൊച്ചനുജത്തി

കൊച്ചനുജത്തിയെ തോളിൽ കിടത്തി ഞാൻ
ചേതനയറ്റൊരെൻ അമ്മയെ നോക്കുന്നു
\'അമ്മ തൻ വേർപാടിൽ പൊള്ളി പിടയവേ
ചോദ്യശരങ്ങളാൽ നെഞ്ചകം നീറുന്നു
നാളെ ! എന്തെന്ന് ഞാൻ ചിന്തിച്ചു തേങ്ങുന്നു
ചിതയിലിന്നെന്നമ്മ കത്തിയെരിയുന്നു
വേദനാ നിർഭര ജീവിത പന്ഥാവിൽ
വേർപാട് മാത്രം തിങ്ങി നിറയുന്നു
എന്നുമെന്‍ ചാരത്ത് അച്ഛനുണ്ടെന്ന്‍ ഞാന്‍
ചിന്തിച്ച കാലങ്ങൾ പണ്ടേ മരിച്ചു പോയ്
പിന്നെയെൻ കുഞ്ഞനുജത്തിക്ക് കാവലായ്
\'അമ്മ തൻ വാത്സല്യമുണ്ടെന്നു ചിന്തിച്ചു
മൃത്യുവിൻ കാലൊച്ച തേടിയെത്തീടവേ
അച്ഛനുമമ്മയും ലോകം വെടിഞ്ഞു പോയ്‌
മിഥ്യയാം ബോധ മനസിന്റെ വ്യാമോഹം
ഗോഷ്ടി കാട്ടുന്നിതാ, സത്യം ചിരിക്കുന്നു
എങ്ങനെയെന്നറിവില്ലായെങ്കിലും
പൊന്നു പോൽ കുഞ്ഞനുജത്തിയെ പോറ്റണം
ഭീതി നിറയുന്നു ജന്മം പൊലിയുന്നു
വേദന തിങ്ങിയെന്‍ നെഞ്ചകം നീറുന്നു.

- സ്മിത സ്റ്റാലിൻ.

Share :