Archives / April 2020

അനാമിക യൂ .സ്
ലിഖിത ഗാഥകൾ

ലിഖിത ഗാഥകളേ ഒഴുകുമോ?
വിഭാത സഞ്ചായനങ്ങളായ്...
ക്ഷീരപഥത്തിലെ ജ്ഞാനിയായ്,
പ്രണവം മൊഴിഞ്ഞ ഗന്ധർവ്വ ശിൽപിയായ്...

നിത്യയായി, വാചാലയായി,
അവനിയിൽ നിലാ കവചമായി..
മലരൊളിതൻ സായാഹ്നമായ്,
നദീദളങ്ങൾ ഏകയായ്...


നവസീമയായ്, സിരകളായ്,
സഹ്യ-സാഗരങ്ങളെ പുൽകി,
അനന്ത - വിഭാസ സ്യന്ദനം പോൽ,
മധുരിക്കുമോ സന്ധ്യകളേ...!


കിനാക്കൾ നിശബ്ദയായ്..!
വജ്രഗോപുരങ്ങൾ ഒരുനാൾ..
ഋതുകണങ്ങൾ വാർഷിക്കേ,
വിഹഗങ്ങൾ പറന്നുവന്നകലേ !

ചന്ദ്രിമതൻ ഏകാന്ത ഗ്രന്ഥങ്ങൾ..
പ്രണവ സാനുവിൻ അരികെ,
ഉറ്റുനോക്കിയ വിജ്ഞാന താളുകൾ..
ലേഖകൻ, കുരുക്ഷേത്ര ഗീതമായി!

Share :