Archives / April 2020

ബി.ഇന്ദുലേഖവയലാർ
ചന്ദ്രഗുപ്തന്റെനാട്ടിലേയ്ക്ക്

ചന്ദ്രഗുപ്തന്റെനാട്ടിലേയ്ക്ക്,

ചങ്കുനീറുന്നൊരുപരിദേവനം,

മർത്ത്യജന്മങ്ങളനവധിയനവധി,

മനസ്സുനീറിയൊടുങ്ങുന്നു

ഇത്രവേഗമൊരന്ത്യമെന്തിന്?

ഇത്രനീചമാംവ്യാധിയെന്തിന്?

ഇരുപത്തെട്ടുനരകങ്ങളിലും

ഇടുങ്ങിനിറഞ്ഞുവോ,

എങ്ങനെതരംതിരിച്ചീടുംപ്രഭോ

എങ്ങനെയധിവസിയ്ക്കുംപ്രഭോ

ഇങ്ങനെ പോയാൽ ഭൂലോകം,

ഇരുൾമൂടിഉറഞ്ഞുപോകുമേ,

മർത്ത്യരില്ലെങ്കിൽഹോമമില്ല,

ദേവലോകത്തിനുഹവിസ്സുമില്ല.

ഝടുതിയിൽചിന്തിച്ചീടണേ,

മർത്ത്യനുനാശമാംകീടാണു

ഭൂലോകത്തുനിന്നുവിളിച്ചീടാൻ,

കാലനുമായൊരുചർച്ചവേണം,

കാലപുരിയുംനശിച്ചീടുമേ,

ഓർത്താൽ നല്ലതെന്നും മാത്രം

കാറ്റിൻസമക്ഷകൊടുത്തുവിട്ടേ

വേണ്ടുന്നകാര്യമതുചെയ്തീടണേ

വിനയപൂർവ്വംപറഞ്ഞതാണേ,

മറുപടിമർത്ത്യനുഗുണമേകണം.

വന്നുമറുപടിഉടനുടനേ,

ചർച്ചയിൽചൊല്ലികാര്യങ്ങൾ.

കൊറോണാസുരനെകാണ്മാനില്ല,

യമപുരിയാകെതിരഞ്ഞു,

കൈവിട്ടുപോയതാണസുരൻ,

അവനിയെനേരിട്ടുകാണാൻ

ചുറ്റിനടന്നുകാണുകയാവാം,

മർത്ത്യന്റെലീലാവിലാസങ്ങൾ,

ശാസ്ത്രംകണ്ടുപിടിയ്ക്കും,

ശക്തിച്ചോർന്നുപോകും

നിങ്ങൾതൻശാപാഗ്നിയിൽ,

അവൻചാരമായിമണ്ണിലലിയും

ഇത്രയുമാണേമറുപടിയിൽ

ചന്ദ്രഗുപ്തൻകണക്കുമടക്കി

 

Share :