Archives / April 2020

കീർത്തി ചന്ദ്രൻ
ഒരുമഴക്കപ്പുറം

മണ്ണിലേക്കല്ല

മനസിലേക്കാണീ

വേനൽമഴ

പെയ്തിറങ്ങുന്നത്... 

വാക്കിന്നഭാവത്തിൽ

വേർപ്പെട്ട മനസിലേക്ക്... 

എല്ലാരും 

ഒറ്റയ്ക്ക് നിന്ന്

ഒരുമിച്ച് പോരാടി

നേടുമ്പോൾ

അകന്നുപോയ

ഓരോ കണ്ണിയും

ചേർത്തുവച്ചാകും

കൊറോണ

യാത്രയാവുക... 

ഒരുമിച്ചിരിക്കാൻ

ഇനിയൊരു ദുരന്തത്തിന്

കാത്തിരിക്കേണ്ടാ....

വാ മിണ്ടിയും

പറഞ്ഞും 

നമുക്കെങ്ങനെ പോകാം... 

 

Share :