Archives / April 2020

 യൂസുഫ് പെരുമ്പടപ്പ് 
ചക്കക്കുരുവും കുമ്പൂസും  |

ലോക്ക് ഡൗൺ കാലത്തു ഹൈപ്പർ മാർകറ്റിൽ വെച്ച് നീണ്ട കാലത്തിനു ശേഷം വീണ്ടും കണ്ടു മുട്ടിയാതായിരുന്നു ചക്ക ക്കുരുവും കുബൂസും.
ഈ മണലാരണ്യത്തിൽ വെച്ച് തന്നെയായിരുന്നു അവരാദ്യം കണ്ടുമുട്ടി പരിജയപ്പെട്ടതും. ഇന്നിപ്പോൾ രണ്ടു പേരും പതിവിലേറെ തിരക്കിലാണ്.
ഞാനിന്നൊരു കിലോ ചക്കക്കുരു വാങ്ങിയെന്നു ഫോണിലൂടെ ഒരു കൊച്ചമ്മ പൊങ്ങച്ചം പറയുന്നത് ചെവി കൊടുക്കാതെ ചക്കക്കുരു കുബ്ബൂസിനോട് കുശലം പറയാൻ തുടങ്ങി.

മനുഷ്യകുലത്തിനു പശിയടക്കാൻ എന്നും കൂട്ടായി പണ്ട് മുതലേ ഒരേ കർമ്മ മണ്ഡപത്തിലായിരുന്ന രണ്ടു പേരും.

കാലങ്ങൾക് ശേഷം കണ്ടു മുട്ടിയപ്പോൾ പലതും പങ്ക് വെക്കാനുണ്ടായിരുന്നു. അവർക്കിടയിൽ പ്രതാപ കാലത്തു നിന്നും പാടെ തുടച്ചു മാറ്റി മുഖ്യധാരയിൽ നിന്നും എന്നെ പടിക്ക് പുറത്തു നിർത്തിയപ്പോഴും ആരോ എന്നെ തിരഞ്ഞു പിടിച്ചു കടൽ കടത്തി എന്റെ വിലയിടിയാതെ നോക്കി. അപ്പോഴും എന്നിലെ പണ തന്ത്രം മനസിലാക്കി ലോകത്ത് എവിടെ യൊക്കെയോ എന്നെ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കി എന്റെ വംശത്തിന് ഒരാശോസ്വം നൽകിയിരുന്നു.

ഇന്നിപ്പോൾ ഈ മഹാമാരി ലോകത്തിലെ വില്ലനായി മാറിയപ്പോൾ എനിക്കെന്റെ സ്ഥാനം തിരിച്ചു കിട്ടിയെങ്കിലും എന്റെ സങ്കടങ്ങൾ തീരുന്നില്ല. 

നാവിൽ രുചിയേറും തേനും ചക്കരയുമൊക്കെ എന്റെ കവചത്തിലുണ്ടായിട്ടും വീണെടുത്തു കിടന്നു ആരാലും സഹതാപം കിട്ടാതെ ചീഞ്ഞളിഞ്ഞ ഇന്നലെയെ എനിക്ക് സഹിക്കാൻ കഴിയില്ല. 

കണ്ണീരു തുടച്ചു കൊണ്ട് ചക്കക്കുരു തന്റെ കഥ തുടർന്ന് കൊണ്ടേയിരുന്നു.

ഈ മരുഭൂമിയിൽ വെച്ച് മാത്രം എന്നോ കണ്ടു പിരിഞ്ഞ തന്റെ കൂട്ടുകാരന്റെ കഥകൾ ക്ഷമയോടെ തന്നെ കേട്ട് കൊണ്ടിരിക്കുകയരുന്നു ഉറ്റ മിത്രമായ കുബൂസ്.

ചക്കക്കുരു വീണ്ടും വാചാലനായി തന്റെ ഇപ്പോഴത്തെ സൗഭാഗ്യങ്ങളെ കുറിച്ച്,

ഇന്നിപ്പോൾ എന്നെയില്ലാതെ ഒരു നേരവും വിശപ്പടക്കാൻ അവർക്കാവുന്നില്ല. എന്നോടുള്ള പ്രേമം മൂത്തു രുചിയേറുന്ന പലതരത്തിലാക്കി പൊരിച്ചും പൊടിച്ചും പുഴുങ്ങിയും അവരെന്നെയിപ്പോൾ നേഞ്ചിലേറ്റി ഞാനിപ്പോൾ വില മതിക്കാനാവാത്ത മാണിക്യകല്ലാണിപ്പോൾ.

ഇത്രയും കേട്ടപ്പോൾ സന്തോഷം നിറഞ്ഞ കണ്ണു കളുമായി തന്റെ വിശേഷങ്ങളും കുബൂസിനു പറയാതിരിക്കാനായില്ല.

തീച്ചൂളയിയിൽ നിന്നാണെന്റെ പിറവിയെങ്കിലും ഉണക്ക കുബൂസ് എന്നെ പരിഹസിച്ചവരിന്നു എനിക്കായ് കൈകൂപ്പി നിൽക്കുന്നതും ഈ മഹാ മാരിയിൽ കാണാനായെങ്കിലും ഒരു പരിഭവവും കൂടാതെ അവരിലേക്കെത്താൻ തന്നെയായിരുന്നു എനിക്ക് തിടുക്കവും.

ഒലിവെണ്ണയും ഞാനുംഒന്നായിചേർന്നു നൂറ്റാണ്ടുകളോളം ചരിത്രം കുറിച്ചതൊക്കെ വെറുതെ ഞാനൊന്നോർത്തു പോയി.
ഇന്നിപ്പോൾ കാലം മാറി മയോനീസ് വരെ എന്നോട് കൂടി ചേർത്ത് മനുഷ്യ കുലത്തിന് പശിയടക്കാനുള്ള എന്റെ കർമ്മ മണ്ഡപത്തിൽ നിന്നെപ്പോലെ ഞാനും തിരക്കിലാണ്.

Share :