Archives / April 2020

അനാമിക. യൂ. സ്‌
ദിശ

കൊറോണ എന്ന മാരിതൻ..

 വിഭാതം ഒക്കെ മാറവേ,

മനം പകർന്നു വീഥികൾ,

മറക്കും നമ്മൾ ഓർമ്മയാൽ..

 

സംക്രമിച്ച സിരകളായ്‌..

വരുന്നു രക്ഷപാലകർ!

നഭസ്സിൽ താണ ധ്വനികളായ്‌,

വിദഗ്ധർ നിയമപാലകർ!

 

വിണ്ണിൻ രാജധാനിയിൽ,

തൂവാനമായി വെൺമൊഴി..

ചന്ദ്രികതൻ കളഭമായ്,

മാലാഖ, വൈദ്യ സാരഥി!!

 

ശ്യാമവർണ്ണ ഗോപുരം..

വിജനമായി തുടർന്നിടാം,

അകലും വികാര മുദ്രതൻ,

രചിച്ച ലോക തന്തികൾ!!

 

മിഴി നനച്ചു പോയൊരാ..

അഴലിൻറെ ശൈത്യ- ഗീതികൾ..

മറന്നു മണ്ണിൽ ഓളമായ്..

ദിശാ വീചിതൻ പ്രഭാതമായ്!

Share :