Archives / April 2020

ഫൈസൽ ബാവ 
ജീവിതാനുഭത്തിന്റെ ദുഃഖചിത്രങ്ങൾ

 

നോർവീജിയൻ ചിത്രകാരൻ എഡ്വാർഡ് മഞ്ച് (Edvard Munch) ന്റെ ചിത്രങ്ങൾ നിരീക്ഷിച്ചാൽ ഒരു ഒരു കാര്യം മനസിലാക്കാം   ജീവിതം   ദാരുണമായിരുന്നു എന്ന് ഓരോ ചിത്രവും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 3 ചിത്രങ്ങളിലൂടെ. മഞ്ചിന്റെഏറ്റവും പ്രശസ്തമായ ചിത്രമാണ്‌  ദി സ്ക്രീം (The Scream).  ഈ ചിത്രത്തിലെ നിലവിളിയുടെ വേദന ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.  മഞ്ചിന്റെ . The Frieze of Life എന്ന സീരീസിലെ ചിത്രങ്ങളിൽ ഒന്നാണ് ഇത്.  രക്തരൂക്ഷിതമായ ചുവപ്പ്, ഓറഞ്ച്, ആഴത്തിലുള്ള നീല, കറുപ്പ് നിറങ്ങളിലൂടെ ആണോ പെണ്ണോ എന്നു വെക്തമല്ലാത്ത ഒരാളുടെ നിലവിളിയുടെ പ്രതിഫലനം ചിത്രത്തിൽ കാണാം. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഏറ്റവും തീവ്രമായ നിലവിളിയും ഇതാകാം.

അദ്ദേഹം ത്തിന്റെ ജീവിതവും രോഗത്താൽ ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു.      ക്ഷയരോഗം അദ്ദേഹത്തിന്റെ കുടുംബത്തെ വല്ലാതെ തളർത്തി. മഞ്ചിന്റെ കുട്ടിക്കാലത്തെ അമ്മയെ ക്ഷയരോഗം കൊണ്ടുപോയി, മൂത്ത സഹോദരിയും അതേ രോഗത്താൽ വിടപറഞ്ഞു.  മറ്റൊരു സഹോദരിയാണെങ്കിൽ മാനസികരോഗം ബാധിച്ചു ഇങ്ങനെ ജീവിതത്തിലുടനീളം രോഗത്താൽ  ദുരന്തപൂർണ്ണമായ ഒരന്തരീക്ഷത്തിൽ വളർന്നതിനാലാക്കണം എഡ്വാർഡിന്റെ  ചിത്രങ്ങളിൽ രോഗം, ഭയം, ഭയങ്കരമായ ദുഃഖം   എന്നീ അവസ്‌ഥയിലൂടെ  ഒഴുകുന്നത്.  

രോഗിയായ ഒരു കുട്ടിയിൽ നിന്നാണ്‌ തന്റെ  കലാസൃഷ്ടികളിലേക്ക് അദ്ദേഹം ഇറങ്ങി നടന്നത്.

 

The Sick Child എന്ന ചിത്രം അത്തരം രോഗാവസ്ഥയുടെ നേർചിത്രമാണ്‌. ആ ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അതിന്റെ ആഴത്തെ തിരിച്ചറിയാനാകും പെണ്കുട്ടി തന്റെ അരികിലുള്ള തലകുനിച്ചിരിക്കുന്ന സ്ത്രീയെ നോക്കാതെ ഫ്രെയിമിന്റെ വലതുവശത്തുള്ള തിരശ്ശീലയിലേക്ക് ഉറ്റുനോക്കുന്നുണ്ട്. നീണ്ടതും വിശ്വസനീയമല്ലാത്തതുമായ വേദനയിൽ നിന്ന് ഉണ്ടാകുന്ന ഒരുതരം ക്ഷീണത്താൽ അവൾ വലയുന്നതായി ആ നോട്ടം മനസിലാക്കാം. ആസന്നമായ മരണത്തിലേക്ക് എത്താതിരിക്കാനുള്ള രക്ഷനേടലാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ള  ജാലകത്തിലെ അവ്യക്തമായ കർട്ടൻ കൊണ്ടുദേശിക്കുന്നത് എന്ന് കലാനിരൂപകർ അഭിപ്രായപ്പെടുന്നു. ഈ ചിത്രവും മഞ്ചിന്റെ   ജീവിതവും വളരെ ബന്ധപ്പെട്ടു കിടക്കുന്നു   സഹോദരി സോഫിയുടെ മരണത്തിൽ ഉണ്ടായ ആഘാതമാണ് ഈ ചിത്രത്തിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്. അത്‌കൊണ്ടു തന്നെ ഇതേ ചിത്രം അദ്ദേഹത്തിന്റെ കലാ ജീവിതത്തിൽ പലയാവർത്തി വരച്ചിട്ടുണ്ട്. 

 

ഇതേ സാഹചര്യത്തിന്റെ മറ്റൊരു ദുഃഖചിത്രമാണ്‌ Death in the Sickroom എന്ന പെയിന്റിങ് സഹോദരി സോഫിയ ആശുപത്രി കിടക്കയിൽ ഡോക്ടറുടെ മുന്നിൽ വെച്ചു ഉണ്ടായ മരണമാണ് ഈ ചിത്രത്തിന് കാരണമായത്. രോഗികളും അവരെ കാത്തിരിക്കുന്നവരുമുള്ള ഒരു വെയിറ്റിംഗ് റൂമാണ് ചിത്രത്തിലുള്ളത്. ദുഃഖസാന്ദ്രമായ ഒരു അന്തരീക്ഷം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇങ്ങനെ സ്വന്തം ജീവിതത്തിന്റെ ദാരുണമായ അനുഭവത്തിന്റെ നിറങ്ങളാണ് എഡ്വേർഡ് മഞ്ചിന്റെ ചിത്രങ്ങളിൽ അധികവും കാണാൻ കഴിയുക. രോഗാവസ്ഥയും മരണവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തിൽ മുക്കിവരച്ച ചിത്രങ്ങൾ.

Share :