Archives / April 2020

അനിതാനായകം
 പാവങ്ങൾ

 

 ബന്ദ് വന്നാലും നീയുണ്ടാവണം ...

എന്തായാലും  നീയും പോരണം .

.ഞായറോ നിന്നെ തേടി വരും ..

ഞാണിൻമേൽ തൂങ്ങുമീ ജീവിതം ..........................

..പഞ്ഞമാസവും പുതുവർഷവും .. മാർച്ചും നിനക്കന്യമല്ലാ ......,    

ഏപ്രിലോ തട്ടിക്കളിക്കും നിന്നെ ..

ഇന്നു വാ ,നാളെ വാ .. മെയ് അന്ത്യം വരെ ...............                        

എങ്ങോട്ട് പോയന്നന്വേഷിക്കാതെ, ...............  

മേടവും വിഷുവും കഴിഞ്ഞൊരു കാലം  

,ബോണ്ടുകൾ വാങ്ങി കാത്തിരിക്കും ദിനം ,

വേണ്ടല്ലോ കാലനുമെന്നോർക്കും മനം ........                          

 പട്ടിണിക്കിടാതെ ഗൃഹ വിദ്യാഭ്യാസം ,

പട്ടി കടിക്കാതെ പായും നാൾ ........,

പാപ്പരല്ലെന്ന് മുദ്രകുത്തി ,പാടുപെടുന്ന പാവങ്ങൾ  ..........                    

 ബംഗാളിക്ക് ചോറും കറിയും ,  അംഗനവാടിയിൽ  പാലും പൊടിയും ..,

അറുപതിനും അശരണർക്കും മരുന്നും മലക്കറിയും ......   ....:.            

 കിച്ചണോ കിറ്റോ കമ്യൂണിറ്റിയിൽ, കിട്ടാതെ വിധിയെ പഴിക്കുമ്പോഴും,

മുണ്ടു മുറുക്കി കരയുമ്പോഴും, എന്തു സുന്ദരമാമീ ലോക്ക് ഡൗൺ ദിനങ്ങൾ ......                                                      

 കൊറോണ തൻ വസന്തക്കാലം , മരണഭയത്തോടെ വീട്ടിലിരിപ്പൂ ..... .,

തുല്യരെന്ന് കൂടെ  നിർത്തി , സാലറി ചലഞ്ചിലും ഒപ്പം ചേർത്തൂ...  

പാവം. പാവം. പാവങ്ങൾ    - - - - - - - - - - - - - - - - - - - - - -  

Share :