Archives / April 2020

ശിവപ്രസാദ് കെ വാനൂർ
നിദ്ര

 

ശുഭനിദ്രയും ,ശുഭരാത്രിയും
പകലിൽ
ബലാൽസംഗം
ചെയ്യപ്പെട്ടിരിക്കുന്നു
രാത്രികൾ മൂകമായി
കേഴുകയാണോ
വരാന്തയിലെ മൺചെട്ടികൾ
കണ്ണ് പൊത്തിക്കളിക്കുന്നു.
അരണ്ട വെളച്ചത്തിൽ
അടുക്കള വാതിലുകൾ
പരസ്പരം ആലിംഗനം
ചെയ്യുന്നു.
ഉറിയിലെ കയറുകളിൽ
ഉറുമ്പുകൾ ജാഥ നടത്തുന്നു
നിരത്തി വെച്ച ഭരണികൾക്കിടയിൽ
ഭാവി കണി കാണുന്നു.
ഒരാൾ പൊക്കം ഫ്രിഡ്ജിൽ
രൂപം കൊള്ളുന്നു
അച്ചാർ കുപ്പികളിലെ
പച്ചപ്പുകൾ
മേലേ മേലേ വെച്ച
പാത്രങ്ങൾ
പഴിചാരുന്നു പരസ്പരം
മറോടണക്കാൻ
മരുന്നില്ലാതെ കുറ്റം
പറയുന്നു കോറോണയെ
ഐസിൻ ക്യൂബുകൾ

 

Share :