Archives / April 2020

അശ്വതി വാര്യർ പ്ലസ് ഒൺ ടി.എസ്.എൻ.എം.എച്ച് എസ്.എസ്. കുണ്ടൂർക്കുന്ന്   മണ്ണാർക്കാട് .
സന്ധ്യക്ക്  സ്വാഗതം

ചേലുള്ള ചിത്രങ്ങൾ ഭൂവിൽ
വരയ്ക്കുവാൻ ചങ്ങാതിമാരൊത്തു
സന്ധ്യയെത്തി സാഗരത്തിൻ കീഴെ
സൂര്യനോളിഞ്ഞപ്പോൾ സസ്യയ്ക്കു
സിന്ദൂരം ചാർത്തിയ പോൽ! വാനിൽ
പൊന്നമ്പിളി വന്നു ചിരിച്ചപ്പോൾ
മാനിച്ചു നിന്നുവാ താരങ്ങളും
ചന്ദ്രദേവൻതന്റെ ചന്ദ്രികയേറ്റപ്പോൾ
സന്ധ്യയും നാണം കുണുങ്ങി നിന്നു.
മന്ദംമന്ദം ഇളം കാറ്റിങ്ങു വന്നപ്പോൾ
വന്ദനം ചെയ്തു വൻ വൃക്ഷങ്ങളും!
പ്രാർത്ഥനാഗീതങ്ങൾ പാരിൽ
മുഴങ്ങുമ്പോൾ പൂക്കളെല്ലാവരും 
കൈകൾ കൂപ്പി .

മുന്നിൽ വിളക്കു തെളിഞ്ഞൊരാ
നേരത്ത് മുത്തശ്ശിമാരെല്ലാം
മന്ത്രം ചൊല്ലി !
സന്ധ്യയെ ചന്തത്തിൽ സ്വാഗതം
ചെയ്തപ്പോൾ നന്ദിയും ചൊല്ലീയവൾ ചമഞ്ഞു!!

Share :