വൃക്കയിലെ കല്ലുകൾ നിസ്സാരമാക്കണ്ട
നമുക്കറിയാം നമ്മുടെ വ്യക്കകൾ ഒരു അരിപ്പയായി പ്രവർത്തിച്ച് ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്നു.ശരീരത്തിലെ രക്തം,ആഹാരം, വെള്ളംതുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം
വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
വൃക്കയിലെ കല്ല്എന്ന പ്രതിഭാസത്തിനു ഇന്ന് ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ചും 35നുമുകളിലുള്ളവരിലാണ് വൃക്കയില്‍ കല്ല് കാണപ്പെടുന്നതും. എന്നാല്‍ ഏത് പ്രായക്കാരിലും ഇതുണ്ടാകാം എന്നതും സത്യമാണ്
വൃക്കകള്‍ ശരീരത്തിലെ ഉപ്പിന്‍റെയും വെള്ളത്തിന്‍റെ യും പ്രധാന ലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു. ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യന്നത് വൃക്കകളാണ്.ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനംവൃക്കകളുടെ സുപ്രധാന ജോലിയാണ്.
യൂറിയ, യൂറിക് അമ്ലം എന്നിവ പോലുള്ള നൈട്രജൻ അടങ്ങിയ പാഴ്വസ്തുക്കൾ, മാംസ്യാപചയ പ്രവർത്തനങ്ങൾ
മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ, മർമ്മാംള (Nucleic Acid) ഉപാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ എന്നിവ ഇതിലുൾപ്പെടുന്നു.
പുരുഷന്മാര്‍ക്കു മാത്രം ഉണ്ടാകുന്ന രോഗമാണ് എന്ന ധാരണ തെറ്റാണ്.
സ്ത്രീപുരുഷ ഭേദമന്യെ ആർക്കും വൃക്കയിലെ കല്ല് ഉണ്ടാകാം, കുട്ടികൾക്കും. ഇന്നത്തെ ജാവിതശൈലിയും മറ്റും അതിനു കരണകേതുവാണ് . യൂറിനറി ഇൻഫെഷൻ അധികമായി കാണപെടുന്നതിനാൽ സ്ത്രീകൾക്കും ഇവയുണ്ടാവാനുള്ള സാദ്ധ്യതകൾഏറും.
കാരണങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ് എന്നിവയൊക്കെ കല്ലുകള്‍ക്ക് കാരണമായിത്തീരാം.
വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ, ശരീരത്തിലെ കാത്സ്യത്തിന്‍റെ തോതു
നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങൾ, കുടലിനെ
ബാധിക്കുന്ന ക്രോൺസ് ഡിസീസ്, .ചില വൈറ്റമിനുകളുടെ അഭാവം എന്നിവയെല്ലാം
വൃക്കയിലെ കല്ലിനു കരണകേതു ആകാം .
ലക്ഷണങ്ങൾ
വൃക്കയിലെ കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങൾ
ഉണ്ടാകണമെന്നില്ല അവ താഴേക്ക് ഇറങ്ങിവരുമ്പോഴാണ് ലക്ഷണങ്ങള്‍
പ്രകടമാകുന്നത്.കല്ലിന്‍റെ വലിപ്പം, സ്‌ഥാനം, അനക്കം എന്നിവയനുസരിച്ച്
ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും.
മൂത്രത്തിന് നിറവ്യത്യാസവും വേദനയും
മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത കിഡ്‌നി സ്‌റ്റോണിന്റെ ആദ്യ കാല
ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. ഇത് രണ്ടും
കണ്ടാല്‍ ശ്രദ്ധിക്കുക .
വയറുവേദന:
വയറുവേദനയും വൃക്കയിലെ കല്ലിന്‍റെ ആദ്യ ലക്ഷണങ്ങളിൽ മറ്റൊന്നാണ് .
കല്ല് വൃക്കയില്‍നിന്ന് ഇറങ്ങി വരുമ്പോഴാണ് വയറിന്‍റെ വശങ്ങളില്‍നിന്നും
പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് അടിവയറ്റിലും
തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം.
ഒരിടത്ത് ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദനകൊണ്ട് രോഗി പിടയാം.
വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍
തങ്ങിനില്‍ക്കുന്നതിനേക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍
എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.
മൂത്രതടസം
മൂത്രവാഹിനിയിൽ കൂടി പോകുന്നതിനേക്കാൾ വലിപ്പമുള്ള കല്ലുകൾ
മൂത്രവാഹിനിയിൽ തട്ടിനിൽക്കുകകയോ , മൂത്രത്തിന്റെ ഒഴുക്കിനെ
തടസപ്പെടുത്തുന്ന രീതിയിൽ തടഞ്ഞു നിർത്തുകയോ ചെയ്യാം . ഇത് വളരെ
ഗുരുതരമായ അവസ്ഥയാണ്. അപൂര്‍വ്വമായി മാത്രമേ ഇത് കണ്ടുവരുന്നുള്ളൂ.
വൃക്കയില്‍നിന്ന് കല്ല് മൂത്രസഞ്ചിയിലെത്തുന്ന കല്ലിനെ പുറന്തള്ളാൻ
ശരീരരം ശ്രമിക്കും എന്നാൽ കല്ലിന്‍റെ വലിപ്പമനുസരിച്ചാകും ആ ശ്രമം
വിജയിക്കുന്നത് . ചെറിയ കല്ലുകളാണെങ്കില്‍ അത് പുറത്തു പോകുന്നതാണ്.എന്നാൽ
കല്ലിന്‍റെ വലിപ്പം കൂടുതലായാൽ അത് മൂത്രസഞ്ചിയിൽ തങ്ങി നിൽക്കാം.
രണ്ടുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത് മൂത്രവാഹിനിയെ പൂര്‍ണമായും
തടസപ്പെടുത്താം. ഇത് മൂത്രതടസത്തിനും വൃക്ക പരാജയത്തിനും
കാരണമായിത്തീരുന്നു.
മൂത്രത്തിൽ രക്തമയം
കല്ലിലെ കൂർത്തവശങ്ങളോ , മുനകളോ , മൂത്രവാഹിനിയിലെ നേരിയ
പാളിയില്‍ വിള്ളലുകളുണ്ടാക്കാം, ഇതുവഴി രക്തം മൂത്രത്തില്‍ കലരുന്നത് കാരണം
മൂത്രത്തിൽ രക്താംശം കാണപ്പെടാം
വിവിധതരം കല്ലുകൾ
കാല്‍സ്യം കല്ലുകള്‍ :
പ്രധാനമായും വിവിധ തരം കാല്‍സ്യം ലവണങ്ങളാണ് 75 മുതൽ 85% കല്ലുകൾക്കും കാരണം . പ്രധാനമായും കാത്സ്യം ഫോസ്ഫേറ്റും കാത്സ്യം ഓക്സലെറ്റും. ചിലപ്പോള്‍ ഇവയുടെ സങ്കരവും. ഭക്ഷണത്തിലെ ചില ക്രമീകരണങ്ങള്‍ ഇത്തരം ആളുകളില്‍ അത്യാവശ്യമാണ്.
ഭക്ഷണത്തിലെ കാൽസ്യം പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല
.സാധാരണ അളവില്‍ കാല്‍സ്യം കഴിക്കാം.എന്നാല്‍ മരുന്ന് രൂപത്തില്‍ അധിക
കാല്‍സ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഭക്ഷണത്തിലെ പ്രോട്ടീന്‍ അളവും
ഉപ്പിന്‍റെ അളവും കുറയ്ക്കുന്നത് ഇത്തരം കല്ലുകള്‍ രൂപപ്പെടുന്നത് തടയാന്‍
സഹായകമാണ് . ഉപ്പും മാംസാഹാരവും മറ്റു പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങളുമാണ്
കുറയ്ക്കേണ്ടത്.
പാരാതൈറോയ്‌ഡ് ഗ്രന്ഥി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്
നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ഗ്രന്ഥിയില്‍ ഉണ്ടാവുന്ന
ചില ട്യൂമറുകള്‍ രക്തത്തിലെ കാല്‍സ്യം ക്രമാതീതമായി കൂട്ടുകയും കൂടുതല്‍ അളവില്‍
കാല്‍സ്യം പുറംതള്ളാന്‍ കിഡ്നി നിര്‍ബന്ധിതമാവുകയും ചെയ്യും. ഇത്തരം
അവസ്ഥയില്‍ രൂപപ്പെടുന്ന കല്ലുകളുടെ ചികിത്സ അതുമായി ബന്ധപ്പെട്ട
വിദഗ്ധരുടെ ഉപദേശത്തോടെ മാത്രമേ ചെയ്യാവൂ
ശരീരത്തിലെ അമ്ലവും ക്ഷാരവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്താനുള്ള
കിഡ്നിയുടെ കഴിവ് നഷ്ടപ്പെടുന്ന അസുഖങ്ങളില്‍ ( Renal tubular acidosis)കാത്സ്യം
കല്ലുകള്‍ രൂപപ്പെടാം. ഈ അവസ്ഥയും വ്യക്തമായി നിര്‍ണ്ണയിച്ച് ചികിത്സ
എടുക്കുക.
ഓക്‌സലേറ്റ് കല്ലുകള്‍
ഭക്ഷണത്തിലെ ഓക്‌സലേറ്റ് അളവ് കൂടുന്നത് കൊണ്ടും ചില ജനിതക
തകരാറുകള്‍ കൊണ്ടും കുടലിനെ ബാധിക്കുന്ന ചില തരം അസുഖങ്ങള്‍ കൊണ്ടും
ഇത്തരം കല്ലുകൾ വരാം. കുടല്‍ സംബന്ധമായ ചില സര്‍ജറികള്‍ക്ക് ശേഷവും ഇത്തരം
കല്ലുകള്‍ രൂപപ്പെടാന്‍ ഉള്ള പ്രവണത കാണാറുണ്ട്. ചോക്കലറ്റ്, അണ്ടിപരിപ്പ്
വര്‍ഗ്ഗങ്ങള്‍ , ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ടതാണ്.
ഓക്‌സലേറ്റ് കല്ലുകള്‍ രൂപപ്പെടാനുള്ള അടിസ്ഥാന കാരണത്തിനനുസരിച്ചാണ്
ചികിത്സ തീരുമാനിക്കുന്നത് .
യൂറിക് ആസിഡ് കല്ലുകൾ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് യൂറിക് ആസിഡ്
കല്ലുകള്‍ രൂപപ്പെടാന്‍ കാരണമായേക്കാം. കാന്‍സര്‍, കാന്‍സര്‍ ചികിത്സ, ചില
ജനിതക രോഗങ്ങള്‍ എന്നിവയെല്ലാം യൂറിക് ആസിഡ് കല്ലുകള്‍ക്ക് കാരണമാവാം.
സിസ്‌റ്റീൻ കല്ലുകൾ
അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കല്ലുകളാണ് ഇവ. ജന്മനാ മൂത്രത്തിലെ
സിസ്‌റ്റീൻ അളവ് കൂടുന്നതാണ് ഇത്തരം കല്ലുകള്‍ക്ക് കാരണം. ഭക്ഷണത്തിലെ മൂത്രം
ക്ഷാര ഗുണം കൂടിയതാക്കല്‍, ധാരാളം വെള്ളം കുടിച്ചു മൂത്രത്തിന്റെ അളവ് മൂന്നു
ലിറ്ററിന് മുകളില്‍ നിലനിര്‍ത്തല്‍, ഭക്ഷണത്തിൽ ഉപ്പ് നിയന്ദ്രിക്കൽ തുടങ്ങിയവ
വഴി ഇത്തരം കല്ലുകളെ തടയാം.
സ്‌ട്രുവൈറ്റ് കല്ലുകൾ
മൂത്രത്തില്‍ പഴുപ്പ് സ്ഥിരമായി ഉണ്ടാകുന്നവരിലാണ് ഇത്തരം കല്ലുകള്‍
കാണപ്പെടുന്നത്. കാര്യമായ ലക്ഷണങ്ങൾ കാണിക്കാതെ അപൂർവമാംവിധം
വളരുകയും വൃക്കക്ക് വരെ ഹാനികരമായി മാറുകയും ചെയ്യാറുണ്ട് ഇവ .ഇവയെ
ശസ്ത്രക്രിയവഴി നീക്കം ചെയ്യേണ്ടതുണ്ട്
വൃക്കയിലെ കല്ലിനെ പ്രധിരോധിക്കാം
ജീവിതശൈലിയിലും ഭക്ഷണരീതികളിലും ആരോഗ്യപരമായ മാറ്റം വരുത്തുന്നത്
ഗുണകരമാവും
നിത്യവും മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.
വിയര്‍ക്കുന്നതിനനുസരിച്ച് കൂടുതല്‍ വെള്ളം കുടിച്ച് മൂത്രത്തിന്റെ അളവ്
ക്രമപ്പെടുത്തണം.
പച്ചക്കറികളും സാലഡുകളും ധാരാളം കഴിക്കുന്നതു നന്ന്.
ഓറഞ്ച്,ലെമണ്‍, മൂസംബി തുടങ്ങി സിട്രസ് അടങ്ങിയ പഴങ്ങളുടെ സത്ത്
കഴിക്കുന്നത് മൂത്രത്തിന് ക്ഷാരഗുണം നല്‍കുകയും കല്ലുണ്ടാകാനുള്ള സാധ്യത
കുറയ്ക്കുകയും ചെയ്യും
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത്
മൂത്രക്കല്ല് നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര,
മുരിങ്ങയില, ബദാം കശുവണ്ടിപ്പരിപ്പ് പോലുള്ള നട്ട്‌സ് എന്നിവ
മാഗ്നിഷ്യം വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കാന്‍ നല്ലൊരു മാര്‍ഗം പൊട്ടാഷ്യം
അടങ്ങുന്ന ഭക്ഷണം കഴിക്കുക എന്നതാണ്. വാഴപ്പഴം, ഇലക്കറികള്‍, കുമ്പളം,
ഉരുളക്കിഴങ്ങ്, അവക്കാഡോ എന്നിവ പൊട്ടാഷ്യം സമ്പന്നമായ
ഭക്ഷണങ്ങളാണ്.
മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നത്് മൂത്രാശയ അണുബാധയ്ക്കും
കല്ലുകള്‍ക്കും കാരണമാകാം
ഓക്‌സിലേറ്റിന്റെ അളവ് കൂടുതലുള്ള പാനിയങ്ങള്‍ ഈസമയം ഒഴിവാക്കുന്നതും
നല്ലതാണ്. സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്‌ട്രോബെറി, നട്‌സ് എന്നിവ ഇതില്‍
പെടും. ഇവയെല്ലാം ചൂടു കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം
മൂത്രത്തിന്റെ ആസിഡ് സ്വഭാവം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്
ഇറച്ചിയും മറ്റും. ചൂടു കൂടിയ കാലത്ത് ഇറച്ചിയും മറ്റും കഴിക്കുന്നത്
കുറയ്ക്കണം.
ബീഫ് പോലുള്ള റെഡ്മീറ്റ്, മുട്ട ഷെൽഫിഷുകൾ എന്നിവ യൂറിക്
ആസിഡിന്റെ അംശം വര്‍ധിക്കാനും അതുവഴി കല്ലിനും
സാധ്യതയുണ്ടാക്കുന്നു. ഒരിക്കല്‍ കിഡ്‌നി സ്റ്റോണ്‍ ബാധിച്ചവര്‍
മാംസാഹാരം നിയന്ദ്രിക്കുന്നതു നല്ലതാണ്
രോഗം ഏതായാലും അത് വരാതെ നോക്കുന്നതാണ് ഉത്തമ പ്രതിരോധം . സ്വയം
ശ്രദ്ധിച്ചു നീങ്ങിയാൽ വൃക്കകളിൽ കല്ലുണ്ടാകുന്നത് നിയന്ദ്രിക്കാൻ സാധിക്കും
.