Archives / March 2020

അനീഷ് ആശ്രാമം
Mr:&;Mrs: കൊറോണ

സർവലോകവശ്യ ഭീകരസുന്ദരി
അണ്ഡകടാഹത്തിൽ ചെണ്ടുമല്ലിപ്പൂക്കളും -
ചൂടി നിൽക്കുകയാണീ ഗണിക  കൊറോണ
മാനവരാശിയെ വേളികഴിക്കാൻ കൊതിക്കുന്നു
ലോകവിപത്തിനായ് യൗവ്വനാംഗി

ചീനക്കാരൻ രഹസ്യവേഴ്ചയിൽ
പടച്ചെടുത്ത ജാരസന്തതി
പരിരംഭണത്തിൽ പകരുവാൻ
പെറ്റുപെരുകാൻ തുനിഞ്ഞിറങ്ങിയ കൊടുംഭീകരസത്വം
ആയുസ്സിനെ കാർന്നെടുക്കാൻ
കലിതുള്ളി സംഹാരതാണ്ഡവമാടുന്ന
വസുന്ധരായോഗം വന്നൊരു ഭൂലോകഭ്രാന്തി

പിതൃഭൂമി തേടി നീ ചരമം കുറിച്ചോളൂ
നിശാചരി നിന്നെ പിടിച്ചുകെട്ടിത്തളക്കും
നിർഭയം ഭാരതസംസ്കാര സംസ്കൃതിയിൽ
വിശ്വാത്മാവേ അനഘ പ്രകാശപ്രവാഹമേ
കാത്തിരിക്കുന്നു മാനവജന്മങ്ങൾ ഒന്നായ് -
ഈ വിശ്വവിപത്തിൽ മോചനം നേടുവാൻ.

Share :