Archives / April 2020

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ബലിമൃഗങ്ങൾ

ഉപദേശിക്കാനെന്തെളുപ്പ-
മുപദേശമേല്ക്കും ബലിമൃഗങ്ങളോ!
രാഷ്ട്രീയത്തിൻ ബലിയാടുകളായ്
രാപകലഴിഞ്ഞാടുമവകാശബോധമോ!
വിജയലഹരിയേകും കുതന്ത്രമോ
വികാരത്തിൻ പടുകുഴിയിൽ
                         മനുഷ്യത്വമോ?
ആനന്ദമില്ലെങ്ങുമെല്ലാം നടനമാ-
യാവേശമായ് മാന്യതയേറിപ്പോയ്.
ആതുരരായിരുളിലാടും കോലങ്ങ-
ളാമയം വിടാതെ കണ്ണീരിലായ്.
അധികാരികളേകും വിദ്യാഭാസത്തി-
ലടിപതറിവീഴും തലമുറകളോ!
ആലസ്യമേറും മുറതെറ്റിത്തകരു-
മാരിവിടെ രക്ഷിതാക്കളോ!
വഴികാണാതെ വഴിപാടിലായ്
വീഴ്ചയേറിപ്പോയന്ധതയേറിപ്പോയ്.
ബാല്യത്തിലകലുമാത്മബന്ധമോ
ബലിയിടും നേരത്തറിയുമാത്മ
                              .സത്യമോ!
ആത്മീയത വെറുക്കുമധികാരിക-
ളാശയേറി മണ്ണടിയും മാനവർ.

Share :