Archives / April 2020

ഡോ.യു.ജയപ്രകാശ് .
ഓർമ്മ വേണം എല്ലാം ....

ഓർമ്മ വേണം എല്ലാം ....

ഓർമ്മിക്കുന്നതു തന്നെ അതിജീവനമാകുന്ന കാലത്ത്  ഓർമ്മപ്പെടുത്തൽ ഒരു സമര രൂപമാണ് .

ഓർമ്മയില്ലെന്നോ
ഒന്നും ഓർമ്മയില്ലെന്നോ !
അന്ന ,രയ്ക്കറ്റം ചേറ്റു കണ്ടത്തിലാഴ്ന്ന്
അര വല്ലിക്കു കെഞ്ചി ക്കെഞ്ചി നിന്നതും
അപ്പന്റെ പണ്ടാരം കായൽക്കുത്തിൽ
കല്ലു കെട്ടിയാഴ്ത്തി പോന്നതും
ഉറക്കെ, പിന്നെയുമുറക്കെ
ജയ് വിളിയില്ലാ  ,തൊന്നും
മോചനത്തിൻ വഴിയില്ലാഞ്ഞായതും ഗതിയറ്റു പൊറുതിമുട്ടിപ്പലനാൾ
കല്ലും കമ്പുമായ് തമ്പ്രാക്കളെ നേർത്തതും പെണ്ണിന്റെ മാനത്തി ,നുറക്കമൊഴിച്ചതും ഒന്നും,
ഒന്നുമോർമ്മയില്ലെന്നോ?

അരിയില്ലാക്കരിക്കാടിയും മോന്തി
പുഞ്ചയെക്കാത്തു കിനാക്കൾ വിരിച്ചതും
മെച്ചമുള്ളതൊക്കെ
കാഴ്ചയായ് കൊടുത്തതും
കൂനിക്കൂനി നടുവൊടിച്ചു കഴിഞ്ഞതും
വാതം വെച്ച കാലും വലിച്ചേ ,റെ നടന്നു നാം
അക്കരക്കടവാ, യാസമായ് ചേർന്നതു
മൊന്നും ഇപ്പോഴോർമ്മയില്ലെന്നോ?

പിന്നെ പിന്നെ നാടുണരവേ
നമ്മുടെ നേരവും പുലരുവേ
മിച്ചഭൂമിയിൽ പെര വെച്ചുകെട്ടി
ക്കൂപ്പണും വാങ്ങി ,യൊരു വിധം കഴിഞ്ഞതും പള്ളിക്കൂടത്തിൽ പോയ ചെക്കനു
പോലീസിൽ പണിയായതും
ചമ്പളം വാങ്ങിയതും
കോർട്ടേഴ്സായ് .കുടുംബമായ് പിന്നെ മാന മര്യാദകൾ നോക്കി ,മെല്ലവേ
നവകേരള മണ്ണിലെല്ലാവരും
സാഭിമാനം തല നീർത്തു നിന്നതും
ഒന്നും ഓർമ്മയില്ലെന്നോ !


ഓർമ്മയില്ലെന്നാകിൽ ..... പിന്നോക്കം നടന്നു നാം ,പിന്നെയും....
വന്ന കാതമത്രയും പിറകോട്ടു ചെന്നു നാം ഇന്നിതാ ,പാഴൂർ പടിക്കലും
ചാത്തന്റെ മുന്നിലും
മാടനെ ,മറുതയെ ശയന പ്രദക്ഷിണം
മാനിച്ചു ,ണ്ണാവ്രതങ്ങളിൽ
പുതു സ്വർഗങ്ങൾ കാംക്ഷിച്ചുകാംക്ഷിച്ചു
മങ്ങി മങ്ങിപ്പോയൊരാ നാളുകൾ
നമ്മളെ മനുഷ്യരല്ലാതാക്കിത്തീർത്തുവോ !


പിന്നെ വെറും ജാതിയായ്
തറയായ്, ഒറ്റവ്യക്തിയായ്
ചുരുങ്ങിച്ചുരുങ്ങി
ഇരുട്ടിന്റെ കളത്തിലാക്കിയോ !!

വൈകിയിട്ടി ,ല്ലോർമ്മിച്ചെടുക്ക നാം
വീണ്ടെടുക്കായ് കിലോർമ്മകൾ
ചീർത്തു ചീർത്ത, തിൻ ശൈത്യമാർന്നു നാം
ചത്തു തുലഞ്ഞു പോം
പാഴ്ജന്മമായിടാതെ
കാത്തുകൊള്ളേണ്ടതുണ്ടെങ്കി, ലെല്ലാ-
മോർമ്മ വേണം,  നമുക്കോർമ്മ വേണം.

 

Share :