Archives / April 2020

-കീർത്തി പാർവതി-
വൈറസ്

നന്ദിയുണ്ട് കൊറോണയോട്

എന്നെ വിട്ടുപോയ

വൈറസിനെ 

തിരികെയെൻ  

ഉമ്മറപ്പടിയിലെത്തിച്ചതിന്

നിന്നോടുള്ള പേടിയിൽ

ചില്ലുകുപ്പിയിലെ 

ലഹരി മറന്ന് 

രണ്ടു കുഞ്ഞിക്കൈകളിൽ

ആനന്ദം നിറയ്ക്കുമ്പോൾ... 

ലഹരിയുടെ ഗന്ധമില്ലാതെ

ശ്വസിക്കുമ്പോൾ.... 

പതിവില്ലാത്ത 

എനിക്കൊരു പുഞ്ചിരി

നൽകുമ്പോൾ... 

പേടിയോടെങ്കിലും

നിന്നോടൊരിത്തിരി 

സ്നേഹം.... 

പേടിച്ചുകൊണ്ട്

ചില നഷ്ടസ്വപ്നങ്ങൾ

തിരികെയെത്തുമ്പോൾ....

പേടിയിലും നന്മകളെ

സമ്മാനിക്കുന്നതിന്.... 

ഒറ്റയ്ക്കല്ലെന്ന 

ഓർമപ്പെടുത്തലിന്.... 

നിപാ, 

കൊറോണ,

...........?

വരുന്നവരൊക്കെ

വരട്ടേ, 

തോൽക്കാതെ

നമ്മൾ ഇവിടെ

തന്നെയുണ്ടാകും.... 

 

 

Share :