Archives / March 2020

ഡോ. നീസാ കരിക്കോട്.
  വേദന ഒരു ഹരം


തെറ്റുകൾ തിരയും കണ്ണുകൾ
ശരികൾ കാണാൻ മടിച്ചുവല്ലോ!
പുഞ്ചിരി കണ്ടു നിർവൃതിയടയാതെ
കണ്ണീരിൻ പാടുകൾ തിരഞ്ഞുവല്ലോ!

തല്ലു കൊള്ളാൻ ചെണ്ടയുണ്ടെങ്കിൽ
മാരാരിനാകെ സന്തോഷ ഭാവം.
ഉള്ളിനുള്ളിലെ സംഘർഷമെല്ലാം
ആരാരുമറിയാതെ ഒതുങ്ങുമല്ലോ!

തന്റെ അടുപ്പ്  പുകഞ്ഞില്ലേലും
അയലത്തെ പട്ടിണിയിൽ ആഹ്ളാദം.
സ്വന്തം കണ്ണിലെ കരടെടുക്കാതെ
അന്യന്റെ  മുറിവ് തേടിപോയല്ലോ.

പേമാരിയിൽ നിന്നുകരകയറുമുന്നേ
വേനലിൽ വെന്തു കരിയുന്നു.
പരീക്ഷണങ്ങളീവിധം അനവധി
അനുഭവിക്കാനല്ലയോ ജീവിതം.

ദുരിതക്കുഴിയിൽ പതിച്ചാലും
പാഠങ്ങൾ പഠിക്കില്ലൊരുനാളും
അപരന്റെ  വേദനയിൽ ആനന്ദം
കൊണ്ടാടുവാൻ വഴികൾ തേടുന്നു.

 

Share :